Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവിവാഹ വാഗ്ദാനം നൽകി...

വിവാഹ വാഗ്ദാനം നൽകി പെ​ണ്‍കു​ട്ടി​ക​ളെ നി​ര​ന്ത​രം പീ​ഡി​പ്പി​ച്ചെ​ന്ന ​കേസ്: യു​വാ​വ്​ അ​റ​സ്​​റ്റിൽ

text_fields
bookmark_border
aromal
cancel
camera_alt

ആരോമൽ

നെ​ടു​ങ്ക​ണ്ടം: വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍കി പെ​ണ്‍കു​ട്ടി​ക​ളെ നി​ര​ന്ത​രം പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ല്‍ യു​വാ​വി​നെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. തൂ​ക്കു​പാ​ലം ബ്ലോ​ക്ക് ന​മ്പ​ര്‍ 401 ക​ല്ലു​പ​റ​മ്പി​ല്‍ ആ​രോ​മ​ലാ​ണ്​ (22) പി​ടി​യി​ലാ​യ​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി​യും നേ​രി​ട്ടും പെ​ണ്‍കു​ട്ടി​ക​ളു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ക്കു​ക​യും ഫോ​ണ്‍ ന​മ്പ​ര്‍ വാ​ങ്ങി രാ​ത്രി വി​ഡി​യോ കാ​ള്‍ വി​ളി​ച്ച് ചി​ത്ര​ങ്ങ​ള്‍ പ​ക​ര്‍ത്തു​ക​യും പി​ന്നീ​ട്​ ഇ​തു​കാ​ണി​ച്ച്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ക്കു​ക​യു​മാ​ണ്​ ഇ​യാ​ൾ ചെ​യ്​​തി​രു​ന്ന​തെ​ന്ന്​ നെ​ടു​ങ്ക​ണ്ടം പൊ​ലീ​സ് പ​റ​ഞ്ഞു.

യു​വാ​വി​െൻറ ഫോ​ണി​ല്‍ നി​ര​വ​ധി പെ​ണ്‍കു​ട്ടി​ക​ളു​മാ​യു​ള്ള സ​ന്ദേ​ശ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും വി​ഡി​യോ​യും പൊ​ലീ​സ് ക​ണ്ടെ​ത്തി. 20ല​ധി​കം പെ​ണ്‍കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച​താ​യാ​ണ് പൊ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം. പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍കു​ട്ടി​ക​ളി​ലൊ​രാ​ള്‍ ന​ല്‍കി​യ പ​രാ​തി​യി​ലാ​ണ് അ​റ​സ്​​റ്റ്. ദൃ​ശ്യ​ങ്ങ​ളും മ​റ്റും ഷെ​യ​ര്‍ ചെ​യ്തി​ട്ടു​ണ്ടാ​വാം എ​ന്ന​തി​നാ​ല്‍ ഇ​യാ​ളു​ടെ ചി​ല സു​ഹൃ​ത്തു​ക്ക​ളും പൊ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​ടു​ക്കി എ​സ്.​പി ആ​ര്‍. ക​റു​പ്പ​സ്വാ​മി​യു​ടെ നി​ര്‍ദേ​ശ​പ്ര​കാ​രം ക​ട്ട​പ്പ​ന ഡി​വൈ.​എ​സ്.​പി വി.​എ. നി​ഷാ​ദ് മോ​െൻറ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്​​റ്റ്​്്. പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:torturearrestedpromising marriage
News Summary - Case of constant harassment of girls by promising marriage: Young man arrested
Next Story