Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Wipro
cancel
Homechevron_rightCareer & Educationchevron_rightതുടക്കക്കാരായ...

തുടക്കക്കാരായ ബിരുദധാരികൾക്ക്​ അവസരമൊരുക്കി വിപ്രോ; 3.5 ലക്ഷം വാർഷിക ശമ്പളം

text_fields
bookmark_border

ബംഗളൂരു: ബിരുദധാരികൾക്ക്​ അവസരമൊരുക്കി ഐ.ടി ഭീമൻമാരായ വിപ്രോ. എൻജിനീയറിങ്​ ബിരുദധാരികൾക്കാണ്​ അവസരം. എലൈറ്റ്​ നാഷനൽ ടാലന്‍റ്​ ഹണ്ട്​ വഴിയാണ്​ ബിരുദധാരികളെ തെരഞ്ഞെടുക്കുക.

ബി.ഇ/ബി.ടെക്​/എം.ഇ/എം.ടെക്കുകാർക്കാണ്​ അവസരം. 2020, 2021, 2022 വർഷങ്ങളിൽ ബിരുദം പൂർത്തിയാക്കിയവർക്ക്​ അപേക്ഷിക്കാം. ഫാഷൻ ടെക്​നോളജി, ടെക്​സ്​റ്റൈൽ എൻജിനീയറിങ്​, അഗ്രികൾച്ചർ, ഫുഡ്​ ടെക്നോളജി ബിരുദക്കാർക്ക്​ അപേക്ഷിക്കാനാകില്ല.

പത്ത്​, പ്ലസ്​ടു, ബിരുദം, ബിരുദാനന്തരബിരുദം എന്നിവയിൽ 60 ശതമാനത്തിൽ കുറയാത്ത മാർക്ക്​ വേണം. വിദ്യാഭ്യാസം പൂർത്തിയാക്കി മൂന്നുവർഷം വരെ കഴിഞ്ഞവർക്കും ടാലന്‍റ്​ ഹണ്ടിൽ പങ്കാളികളാകാം.

ഉദ്യോഗാർഥികളുടെ വയസ്​ 25ൽ കൂടരുത്​. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ വിപ്രോയുടെ ഏതെങ്കിലും ടാലന്‍റ്​ ഹണ്ട്​ പ്രോ​ഗ്രാമിൽ പ​​​​​​ങ്കെടുത്തവർക്ക്​ അപേക്ഷിക്കാനാകില്ല. പ്രൊജക്ട്​ എൻജിനീയർ തസ്തികയിലേക്കാണ്​ അവസരം. 3.5 ലക്ഷമാണ്​ വാർഷിക ശമ്പളം. 2022 ജനുവരി 31 മുതൽ രജിസ്റ്റർ ചെയ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WiproJobengineering graduate
News Summary - Wipro launches freshers hiring program Salary up to Rs 3 5 lakh per annum
Next Story