നാഷനൽ  മീൻസ്​-കം-മെരിറ്റ്​  സ്​കോളർഷിപ്പ്​ പരീക്ഷ നവംബർ അഞ്ചിന്​

വി​ജി.​കെ 
22:21 PM
10/09/2017
സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന സ​മ​ർ​ഥ​രാ​യ എ​ട്ടാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ സെ​ക്ക​ൻ​ഡ​റി​ത​ലം വ​രെ​യു​ള്ള പ​ഠ​ന​ത്തി​ന്​ ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​തി​നാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യി​ട്ടു​ള്ള പ​ദ്ധ​തി​യാ​ണ്​ നാ​ഷ​ന​ൽ മീ​ൻ​സ്​-​കം-​മെ​രി​റ്റ്​ സ്​​കോ​ള​ർ​ഷി​പ്പ്​ (NMMS) സം​സ്ഥാ​ന സ​ർ​ക്കാ​റി​ലൂ​ടെ​യാ​ണ്​ ഇ​ത്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പ്രാ​പ്യ​മാ​വു​ക.
സം​സ്ഥാ​ന സ​ർ​ക്കാ​ർ വ​ർ​ഷം​തോ​റും ന​ട​ത്തു​ന്ന NMMS പ​രീ​ക്ഷ​യി​ലൂ​ടെ​യ​ണ്​ അ​ർ​ഹ​രാ​യ​വ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ര​ക്ഷാ​ക​ർ​ത്താ​ക്ക​ളു​ടെ വാ​ർ​ഷി​ക​വ​രു​മാ​നം  ഒ​ന്ന​ര ല​ക്ഷ​ത്തി​ന്​ താ​ഴെ​യാ​വ​ണം. 

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഒ​മ്പ​താം ക്ലാ​സ്​ മു​ത​ൽ ​പ്ര​തി​മാ​സം 500 രൂ​പ​വീ​തം വ​ർ​ഷ​ത്തി​ൽ 6,000 രൂ​പ സ്​​കോ​ള​ർ​ഷി​പ്പാ​യി ല​ഭി​ക്കും. വി​ദ്യാ​ർ​ഥി​ക​ളു​ടെ പേ​രി​ലു​ള്ള എ​സ്.​ബി.​െ​എ ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​വും സ്​​കോ​ള​ർ​ഷി​പ്പ്​ വി​ത​ര​ണം. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​വ​രെ പ​ര​മാ​വ​ധി നാ​ലു വ​ർ​ഷ​ക്കാ​ലം ഇൗ ​സ്​​കോ​ള​ർ​ഷി​പ്പ്​ ല​ഭ്യ​മാ​കും. 
ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ത​ല​ത്തി​ൽ സ്​​കോ​ള​ർ​ഷി​പ്പ്​ തു​ട​ർ​ന്ന്​ ല​ഭി​ക്കു​ന്ന​തി​ന്​ പ​ത്താം ക്ലാ​സ്​ പ​രീ​ക്ഷ​യി​ൽ 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ (എ​സ്.​സി/​എ​സ്.​ടി​ക്കാ​ർ​ക്ക്​ 55 ശ​ത​മാ​നം മ​തി) നേ​ടി വി​ജ​യി​ക്ക​ണം. 

മ​െൻറ​ൽ എ​ബി​ലി​റ്റി ടെ​സ്​​റ്റ്, സ്​​കോ​ള​സ്​​റ്റി​ക്​ ആ​പ്​​റ്റി​റ്റ്യൂ​ട്​ ടെ​സ്​​റ്റ്​ എ​ന്നി​ങ്ങ​നെ 90 മി​നി​ട്ട്​ ​ൈദ​ർ​ഘ്യം വീ​ത​മു​ള്ള മ​ൾ​ട്ടി​പ്​​ൾ ചോ​യി​സ്​ പ​രീ​ക്ഷ​യി​ലൂ​ടെ​യാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്. 40 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ ഇൗ  ​പ​രീ​ക്ഷ​ക​ളി​ൽ നേ​ട​ണം.  
രാ​ജ്യ​ത്തൊ​ട്ടാ​കെ ഒ​രു ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ സ്​​കോ​ള​ർ​ഷി​പ്പ്​ ല​ഭി​ക്കും. ‘NMMSS’ സ്​​േ​കാ​ള​ർ​ഷി​പ്പ്​ സം​ബ​ന്ധി​ച്ച സ​മ​ഗ്ര വി​വ​ര​ങ്ങ​ൾ www.mhrd.gov.in/nmms എ​ന്ന വെ​ബ്​​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

കേ​ര​ള​ത്തി​ലെ ഗ​വ​ൺ​മ​െൻറ്​/​എ​യി​ഡ​ഡ്​​ സ്​​കൂ​ളു​ക​ളി​ലെ എ​ട്ടാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി എ​സ്.​സി.​ഇ.​ആ​ർ.​ടി 2017 ന​വം​ബ​ർ അ​ഞ്ചി​ന്​ നാ​ഷ​ന​ൽ മീ​ൻ​സ്​-​കം-​മെ​രി​റ്റ്​ സ്​​കോ​ള​ർ​ഷി​പ്പ്​ യോ​ഗ്യ​ത പ​രീ​ക്ഷ ന​ട​ത്തും. ഇ​തി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​തി​നു​ള്ള ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ www.scert.kerala.gov.in എ​ന്ന വെ​ബ്​​സൈ​റ്റി​ലൂ​ടെ സെ​പ്​​റ്റ​ബ​ർ15 വ​രെ സ്വീ​ക​രി​ക്കും.
2017-18 അ​ധ്യ​യ​ന​വ​ർ​ഷം എ​ട്ടാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ മാ​ത്ര​മേ പ​രി​ഗ​ണി​ക്കു​ക​യു​ള്ളൂ. 
കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ങ്ങ​ളി​ലും ജ​വ​ഹ​ർ ന​വോ​ദ​യ വി​ദ്യാ​ല​യ​ങ്ങ​ളി​ലും സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന റ​സി​ഡ​ൻ​ഷ്യ​ൽ സ്​​കൂ​ളു​ക​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളും ഇൗ ​സ്​​കോ​ള​ർ​ഷി​പ്പി​ന്​ അ​ർ​ഹ​ര​ല്ല.

ഏ​ഴാം ക്ലാ​സി​ലെ വാ​ർ​ഷി​ക പ​രീ​ക്ഷ​യി​ൽ 55 ശ​ത​മാ​നം മാ​ർ​ക്കി​ൽ (എ​സ്.​സി/​എ​സ്.​ടി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ 50 ശ​ത​മാ​നം മ​തി) കു​റ​യാ​തെ നേ​ടി വി​ജ​യി​ച്ചി​രി​ക്ക​ണം. വാ​ർ​ഷി​ക കു​ടും​ബ​വ​രു​മാ​നം ഒ​ന്ന​ര ല​ക്ഷം രൂ​പ​യി​ൽ കു​റ​വാ​ണെ​ന്ന്​ തെ​ളി​യി​ക്കു​ന്ന വി​ല്ലേ​ജ്​ ഒാ​ഫി​സ​റു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ്, എ​സ്.​സി/​എ​സ്.​ടി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ ജാ​തി തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റി​​െൻറ പ​ക​ർ​പ്പ്, അം​ഗ​വൈ​ക​ല്യ​മു​ള്ള കു​ട്ടി​ക​ൾ 40 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ വൈ​ക​ല്യ​മു​ണ്ടെ​ന്ന്​ തെ​ളി​യി​ക്കു​ന്ന മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റി​​െൻറ പ​ക​ർ​പ്പ്​ എ​ന്നി​വ ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ​യു​ടെ ഹാ​ർ​ഡ്​ കോ​പ്പി​യോ​ടൊ​പ്പം സ​മ​ർ​പ്പി​ക്ക​ണം.

ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​േ​മ്പാ​ൾ ആ​ധാ​ർ ന​മ്പ​ർ തെ​റ്റ്​ കൂ​ടാ​തെ എ​ൻ​റ​ർ ചെ​യ്യ​ണം. ആ​ധാ​ർ ഇ​ല്ലാ​ത്ത​വ​ർ ഇ.​െ​എ.​ടി ന​മ്പ​ർ ന​ൽ​കി​യാ​ൽ മ​തി. ​
ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച്​ ക​ഴി​ഞ്ഞ്​ പ്രി​ൻ​റൗ​ട്ട്​ എ​ടു​ത്ത്​ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ സ​ഹി​തം സെ​പ്​​റ്റം​ബ​ർ 15ന​കം കി​ട്ട​ത്ത​ക്ക​വ​ണ്ണം
The coordinator, NMMS Examination Scert, poojappura, thiruvananthapuram-12  എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​ക്ക​ണം. ആ​പ്ലി​ക്കേ​ഷ​ൻ ​െഎ​ഡി​യും ന​മ്പ​രും തു​ട​ർ​ന്നു​ള്ള ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സൂ​ക്ഷി​ച്ചു​വെ​ക്ക​ണം.  ഹാ​ർ​ഡ്​ കോ​പ്പി​യു​ടെ പ​ക​ർ​പ്പ്​ കൈ​വ​ശം റ​ഫ​റ​ൻ​സി​നാ​യി ക​രു​ത​ണം.90 മി​നി​ട്ട്​ വീ​ത​മു​ള്ള ര​ണ്ട്​  പാ​ർ​ട്ടു​ക​ളാ​യി​ട്ടാ​ണ്​ പ​രീ​ക്ഷ. ഒ​ന്നാം പാ​ർ​ട്ടി​ൽ സ്​​കോ​ള​സ്​​റ്റി​ക്​ ആ​പ്​​റ്റി​റ്റ്യൂ​ഡ്​ ടെ​സ്​​റ്റി​ൽ സാ​മൂ​ഹി​ക​ശാ​സ്​​ത്രം, അ​ടി​സ്ഥാ​ന ഗ​ണി​ത​ശാ​സ്​​ത്രം, ഗ​ണി​തം എ​ന്നി​വ​യി​ൽ 90 വ​സ്​​തു​നി​ഷ്​​ഠ ചോ​ദ്യ​ങ്ങ​ളു​ണ്ടാ​വും. 

ര​ണ്ടാം പാ​ർ​ട്ടി​ൽ മ​െൻറ​ൽ എ​ബി​ലി​റ്റി ടെ​സ്​​റ്റി​ൽ മ​നോ​നൈ​പു​ണ്യം പ​രി​ശോ​ധി​ക്കു​ന്ന 90 വ​സ്​​തു​നി​ഷ്​​ഠ ചോ​ദ്യ​ങ്ങ​ളാ​ണു​ണ്ടാ​വു​ക. ഒാ​രോ ചോ​ദ്യ​ത്തി​നും ഒാ​രോ മാ​ർ​ക്കു​വീ​തം.
പ​രീ​ക്ഷ  പാ​ർ​ട്ട്​ ഒ​ന്ന്​ രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ 10.30 മ​ണി​വ​രെ​യും പാ​ർ​ട്ട്​ ര​ണ്ട്​ 11.30 മു​ത​ൽ ഒ​രു മ​ണി​വ​രെ​യും ന​വം​ബ​ർ അ​ഞ്ചി​ന്​ ന​ട​ക്കും.
വൈ​ക​ല്യ​മു​ള്ള​വ​ർ​ക്ക്​ അ​ര​മ​ണി​ക്കൂ​ർ കൂ​ടി സ​മ​യം നീ​ട്ടി ന​ൽ​കും. യോ​ഗ്യ​ത നേ​ടു​ന്ന​തി​ന്​ 40 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ​യു​ള്ള ഇൗ ​പ​രീ​ക്ഷ​ക​ളി​ൽ നേ​ട​ണം. 
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ www.scert.kerala.gov.in, www.mhrd.gov.in/nmms  എ​ന്നീ വെ​ബ്​​സൈ​റ്റു​ക​ളി​ൽ ല​ഭ്യ​മാ​ണ്.
 

COMMENTS