Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightPSC/UPSCchevron_rightവിദേശജോലിക്കുള്ള...

വിദേശജോലിക്കുള്ള അവധിയും  സര്‍വിസ് ആനുകൂല്യങ്ങളും

text_fields
bookmark_border
വിദേശജോലിക്കുള്ള അവധിയും  സര്‍വിസ് ആനുകൂല്യങ്ങളും
cancel

വിദേശജോലിക്കുള്ള അവധിയും സര്‍വിസ് ആനുകൂല്യങ്ങളും
ഞാന്‍ 28.11.2000ല്‍ കേരള പൊലീസില്‍ കോണ്‍സ്റ്റബിളായി ട്രെയിനിങ്ങിന് ചേരുകയും പ്രബേഷന്‍ ഡിക്ളറേഷന്‍ കഴിഞ്ഞ് 5.8.2005 മുതല്‍ 24.5.2016 വരെ 10 വര്‍ഷവും ഒമ്പതുമാസവും ശൂന്യവേതനാവധിയിലായിരുന്നു. 24.5.2016ല്‍ തിരികെ ജോലിയില്‍ പ്രവേശിച്ചിട്ടുള്ള സേനാംഗമാണ്. എന്‍െറ ശമ്പളം ബേസിക് പേ 22,800 മാത്രമാണ്. 2012ല്‍ ജോലിയില്‍ പ്രവേശിച്ച സേനാംഗത്തിന് എന്നെക്കാള്‍ ഉയര്‍ന്ന ബേസിക് പേയാണ്. എന്‍െറ കൂടെ ജോയിന്‍ ചെയ്തവര്‍ക്ക് 34,800 പേയുണ്ട്. 1996ല്‍ ആണ് എന്നെ പി.എസ്.സി അഡ്രസ് ചെയ്തത്. ആയതിനാല്‍ എന്‍െറ സംശയത്തിന് വ്യക്തമായി മറുപടി നല്‍കണമെന്ന് അപേക്ഷിക്കുന്നു.
എ. ഷാജഹാന്‍, ചേരാനല്ലൂര്‍
സര്‍വിസില്‍ പ്രവേശിച്ചതു മുതല്‍ ഒരു വ്യവസ്ഥയും പാലിക്കാതെ തുടര്‍ച്ചയായി ലഭിക്കുന്ന ഒന്നല്ല ശമ്പളവും ആനുകൂല്യങ്ങളും. ശൂന്യവേതനാവധിയില്‍ മറ്റെവിടെയെങ്കിലും സേവനം നിര്‍വഹിച്ചാല്‍  ആ കാലയളവ് സര്‍വിസില്‍ അയോഗ്യകാലമാണ്. കേരള പൊലീസ് ചട്ടങ്ങള്‍, പാര്‍ട്ട് ഒന്ന്, അനുബന്ധം XIII A അനുസരിച്ച് താങ്കള്‍ ശൂന്യവേതനാവധി എടുത്തതായി മനസ്സിലാക്കുന്നു. 10 വര്‍ഷവും ഒമ്പതുമാസവും ലഭിക്കേണ്ട ഇന്‍ക്രിമെന്‍റ് നഷ്ടപ്പെടുമല്ളോ. 
ഇരിക്കുന്ന കേഡറില്‍ പ്രബേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍പോലും വിദേശജോലിയാവശ്യാര്‍ഥം എടുത്ത അവധിക്കാലഘട്ടം സീനിയോറിറ്റി, പ്രമോഷന്‍ (അവധിക്കാലത്ത്), ഇന്‍ക്രിമെന്‍റ്, ഹയര്‍ഗ്രേഡ്, പെന്‍ഷന്‍, ഏണ്‍ഡ്ലീവ്, ഹാഫ് പേ ലീവ് എന്നീ സര്‍വിസ് ആനുകൂല്യങ്ങള്‍ക്ക് അയോഗ്യകാലമാണ്.
വിദേശജോലിക്കുള്ള അവധിക്കാലത്ത് എയ്ഡഡ് സ്ഥാപനത്തില്‍ ജോലി
വിദേശജോലിക്കുള്ള അവധി അനുവദിച്ചുകിട്ടിയാല്‍ എയ്ഡഡ് സ്ഥാപനത്തില്‍ ജോലിചെയ്യുന്നത് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണോ?
കെ. ഹാരിസ്, മുളങ്കുന്നത്തുകാവ്
വ്യക്തമായ ചട്ടലംഘനമായേ കണക്കാകൂ. വിദേശജോലിക്കുള്ള അവധി അനുവദിച്ചശേഷം അവധിക്കാലത്ത് സര്‍ക്കാര്‍ ജീവനക്കാരും എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാരും ഏതെങ്കിലും പൊതുമേഖല സ്ഥാപനങ്ങളിലോ എയ്ഡഡ് സ്കൂളിലോ കോളജിലോ കേന്ദ്ര സര്‍ക്കാര്‍/സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ സഹായത്തിലോ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ ജോലിചെയ്യുന്നത് വ്യക്തമായ ചട്ടലംഘനമാണ്. അവധി അനുവദിക്കുന്ന ഉത്തരവില്‍തന്നെ ഇത്തരം സ്ഥാപനങ്ങളില്‍ ജോലി സ്വീകരിക്കാന്‍ ഈ ശൂന്യവേതനാവധി ഉപയോഗിച്ചുകൂടാ എന്ന വ്യവസ്ഥകൂടി ചട്ടപ്രകാരം ചേര്‍ക്കേണ്ടതുണ്ട്. 

സര്‍ക്കാര്‍ ഉത്തരവുകള്‍
സാമൂഹിക സുരക്ഷ പെന്‍ഷന്‍: അര്‍ഹത മാനദണ്ഡങ്ങളില്‍ വ്യക്തതവരുത്തി
സാമൂഹിക സുരക്ഷ പെന്‍ഷന്‍ വാങ്ങുന്നതിനുള്ള അര്‍ഹത മാനദണ്ഡങ്ങളില്‍ വ്യക്തത വരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. പെന്‍ഷനുകള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തദ്ദേശഭരണ സ്ഥാപനങ്ങളില്‍ അദാലത്തുകള്‍ നടത്താനും സര്‍ക്കാര്‍ തീരുമാനം. അദാലത്തുകളുടെ മാര്‍ഗരേഖ പിന്നീട് പുറത്തിറക്കും. Go (MS) No. 34/2017/Fin dated 21/1/2017.
പൊലീസില്‍ 400 കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ തസ്തികകള്‍
പൊലീസ് വകുപ്പില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍മാരുടെ 1160 തസ്തികകള്‍ ഘട്ടം ഘട്ടമായി സൃഷ്ടിക്കുന്നതിന്‍െറ  ആദ്യപടിയായി 400 തസ്തികകള്‍ സൃഷ്ടിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. Go (M.S) No>, 7/2017/Home dated 17/1/2017 
മ്യൂസിയം–മൃഗശാല വകുപ്പിലെ ജീവനക്കാരുടെ വേതനം 
മ്യൂസിയം-മൃഗശാല വകുപ്പിലെ സ്പെഷല്‍ കൂലി ജീവനക്കാര്‍ക്ക് ധനകാര്യവകുപ്പ് 26/2/2016ല്‍ പുറപ്പെടുവിച്ച Go (P) No. 28/2016/Fin നമ്പര്‍ ഉത്തരവിലെ കാറ്റഗറി ഒന്നിനു ബാധകമായ വേതനം (ദിവസവേതനം 600 രൂപ. മാസാന്തം പരമാവധി 16,200 രൂപ) അനുവദിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കി. G.D (Rt) No.18/2017/cultural Affairs Dept. dated 18/1/2017.
മെഡിക്കല്‍ പി.ജി: റേഡിയോ തെറപ്പി കോഴ്സിന് സീറ്റ് വര്‍ധിപ്പിച്ചു
കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ എം.ഡി റേഡിയോ തെറപ്പി കോഴ്സിനുള്ള സീറ്റുകള്‍ രണ്ടില്‍നിന്ന് നാലായി വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവ് - Go (Rt)No.114/2017/H&FWD dated 16/1/2017
സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ ശമ്പളം–അലവന്‍സുകളില്‍ ഭേദഗതി
ആരോഗ്യ വകുപ്പിലെ വിവിധ വിഭാഗം ഡോക്ടര്‍മാരുടെ ആനുകൂല്യങ്ങളില്‍ സര്‍ക്കാര്‍ ഭേദഗതിവരുത്തി ഉത്തരവ് പുറപ്പെടുവിച്ചു. സ്പെഷല്‍ പേ: അഡ്മിനിസ്ട്രേറ്റിവ് കേഡറില്‍ ഹെല്‍ത്ത് സര്‍വിസ് ഡയറക്ടര്‍ക്ക് നിലവിലെ 6000 രൂപ 6600 ആക്കി. അഡിഷനല്‍-ഡെപ്യൂട്ടി- അസിസ്റ്റന്‍റ് ഡയറക്ടര്‍മാര്‍ക്ക് നിലവില്‍ യഥാക്രമം  5600, 5400,4900 എന്നുള്ളത് 6600, 6200,5400 രൂപയും ജൂനിയര്‍ അഡ്മിനിസ്ട്രേറ്റിവ് മെഡിക്കല്‍ ഓഫിസര്‍ക്ക് 3400, 3750 ആയും വര്‍ധിപ്പിച്ചു. 
റൂറല്‍ ഏരിയ അലവന്‍സ്: പി.എച്ച്.സി, സി.എച്ച്.സി/താലൂക്ക് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലെ ഡോക്ടര്‍മാരെ യോജിപ്പിച്ചും ഗ്രാമീണ -ദുര്‍ഘട ഗ്രാമീണ മേഖലകളില്‍  ജോലിചെയ്യുന്ന എല്ലാ ഡോക്ടര്‍മാര്‍ക്കും 4500 രൂപ, 5500 രൂപ എന്നിങ്ങനെ വര്‍ധിപ്പിച്ചു. കാഷ്വല്‍റ്റി അലവന്‍സ്: നിലവിലെ 2000, 3000 രൂപയാക്കി. പ്രമോഷന്‍/സമയബന്ധിത ഹയര്‍ ഗ്രേഡ്: അസിസ്റ്റന്‍റ് സര്‍ജന്‍/ അസിസ്റ്റന്‍റ് അഡ്മിനി സ്ട്രേറ്റീവ് മെഡികല്‍ ഓഫീസര്‍/ ജൂനിയര്‍ കണ്‍സള്‍ട്ടന്‍റ് എന്നീ തസ്തികയില്‍ നിന്നും സിവില്‍ സര്‍ജന്‍ /അസിസ്റ്റന്‍റ് ഡി.എച്ച്.എസ് /കണ്‍സള്‍ട്ടന്‍റ് എന്നീ തസ്തികയിലേക്ക് പ്രമോഷനോ 1.7.2014ന് ശേഷം ഒന്നാം സമയബന്ധിത ഹയര്‍ ഗ്രേഡ് ലഭിക്കുമ്പോഴോ ശമ്പളനിര്‍ണയം നടത്തുമ്പോള്‍ അടുത്ത ഉയര്‍ന്ന സ്റ്റേജില്‍ ഒരു ഇന്‍ക്രിമെന്‍റ് പേഴ്സനല്‍ പേ ആയി നല്‍കും. ശമ്പളം, പേഴ്സനല്‍ പേ എന്നിവ മൊത്തം 77,400 രൂപയില്‍ അധികരിക്കാന്‍ പാടില്ല. 
മെഡികല്‍ ഓഫീസര്‍ തസ്തികയില്‍നിന്നും സിവില്‍ സര്‍ജന്‍ (എച്ച്.ജി) ഡെപ്യൂട്ടി ഡി.എച്ച്.എസ് /സീനിയര്‍ കണ്‍സള്‍ട്ടന്‍റ് തസ്തികയിലേക്കുള്ള പ്രമോഷനോ 1.7.2014 ന്ശേഷമുള്ള രണ്ടാം സമയബന്ധിത ഹയര്‍ഗ്രേഡിനോ ശമ്പളനിര്‍ണയം നടത്തുമ്പോള്‍ അതേപോലെ ഒരു ഇന്‍ക്രിമെന്‍റ് പേഴ്സനല്‍  പേ ആയി നല്‍കും. ഇവിടെ ശമ്പളം,പേഴ്സനല്‍ പേ എന്നിവമൊത്തം 97,000 രൂപയില്‍ കവിയരുത്. ഈ പേഴ്സനല്‍ പെന്‍ഷന്‍, ഡി.എ, Leave Salary, Transit pay, pay Fixation Future pay Revision, Deputation for higher Studies എന്നീ ആനുകൂല്യങ്ങള്‍ക്ക് പരിഗണിക്കും. വര്‍ധിപ്പിച്ച നിരക്കിലുള്ള സ്പെഷല്‍ പേ, റൂറല്‍ ഏരിയ അലവന്‍സുകള്‍ എന്നിവക്ക് 1.9.2016 മുതലും കാഷ്വല്‍റ്റി അലവന്‍സ് 1.1.2017 മുതലുമാണ് പ്രാബല്യം ലഭിക്കുക. Go (M.S) No. 30/2017 (38) Fin dated 19.1.2017
ബേക്കല്‍ റിസോര്‍ട്സ് 
ഡെവലപ്മെന്‍റ് കോര്‍പറേഷന്‍: സര്‍വിസ് ചട്ടങ്ങളില്‍ ഭേദഗതി
 22.2.2000 ലെ Go (Rt) No:1423/2000/GAD പ്രകാരം അംഗീകരിച്ച ബേക്കല്‍ റിസോര്‍ട്സ് ഡെവലപ്മെന്‍റ് കോര്‍പറേഷന്‍െറ സ്റ്റാഫ് സര്‍വിസ് ചട്ടങ്ങളില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തി. 
 വിരമിക്കല്‍ പ്രായം 1.11.2010 മുതല്‍ 58 വയസ്സ്; വനിത ജീവനക്കാര്‍ക്ക് 180 ദിവസം പ്രസവാവധി, ഗര്‍ഭപാത്രം നീക്കംചെയ്യല്‍ ശസ്ത്രക്രിയക്ക് 45 ദിവസത്തില്‍ കവിയാത്ത അവധി; ഉയര്‍ന്ന നിരക്കിലുള്ള ദൂര-ദിന ബത്തകള്‍ /അനാമത്ത് ചെലവുകള്‍; 10 ദിവസത്തേക്കുള്ള പിതൃത്വാവധി എന്നിവയാണ് ഭേദഗതി വരുത്തിയ പ്രകാരം ലഭിക്കുന്ന ആനുകൂല്യങ്ങള്‍- GO (Rt) No. 2/2017/Tourism dated 3/1/2017


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:psc
News Summary - http://docs.madhyamam.com/node/add/article
Next Story