ജി​പ്​​മെ​റി​ലും എ​യിം​സി​ലും എം.​ബി.​ബി.​എ​സി​ന്​ പ്ര​ത്യേ​ക പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ

  • എ​യിം​സ്​ മേ​യ്​ 27നും ​ജി​പ്​​മെ​ർ ജൂ​ൺ മൂ​ന്നി​നും പ്ര​വേ​ശ​ന​പ​രീ​ക്ഷ ന​ട​ത്തും

വി​ജി കെ. ​
22:15 PM
27/11/2017
രാ​ജ്യ​ത്തെ മെ​ഡി​ക്ക​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തെ മു​ൻ​നി​ര സ്​​ഥാ​പ​ന​ങ്ങ​ളാ​യ പു​തു​ച്ചേ​രി​യി​ലെ ജ​വ​ഹ​ർ​ലാ​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ പോ​സ്​​റ്റ്​ ഗ്രാ​ജ്വേ​റ്റ്​ മെ​ഡി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ്​ റി​സ​ർ​ച്ചും (ജി​പ്​​മെ​ർ) ന്യൂ​ഡ​ൽ​ഹി​യി​ലും മ​റ്റു​മു​ള്ള ഒാ​ൾ ഇ​ന്ത്യ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സും (എ​യിം​സ്) 2018ൽ ​എം.​ബി.​ബി.​എ​സ്​ കോ​ഴ്​​സി​ൽ പ്ര​ത്യേ​ക പ്ര​വേ​ശ​ന​പ​രീ​ക്ഷ ന​ട​ത്തും. ഇ​വ നീ​റ്റ്​ യു.​ജി​യു​ടെ പ​രി​ധി​യി​ൽ വ​രി​ല്ല. 
കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്​ കീ​ഴി​ലെ സ്​​ഥാ​പ​ന​ങ്ങ​ളാ​യ​തി​നാ​ൽ ചു​രു​ങ്ങി​യ നി​ര​ക്കി​ൽ ​ഇ​വി​ടെ മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കാം. 
ജി​പ്​​മെ​റി​​െൻറ 2018 ജൂ​ലൈ സെ​ഷ​നി​ലാ​രം​ഭി​ക്കു​ന്ന എം.​ബി.​ബി.​എ​സ്​ കോ​ഴ്​​സി​ലേ​ക്കു​ള്ള ഒാ​ൺ​ലൈ​ൻ പ്ര​വേ​ശ​ന​പ​രീ​ക്ഷ മു​ൻ​കൂ​ട്ടി ത​യാ​റാ​ക്കി​യ ഷെ​ഡ്യൂ​ളു​ക​ൾ പ്ര​കാ​രം ജൂ​ൺ മൂ​ന്നി​ന്​ ദേ​ശീ​യ​ത​ല​ത്തി​ൽ ന​ട​ക്കും. 

ഫി​സി​ക്​​സ്, കെ​മി​സ്​​ട്രി, ബ​യോ​ള​ജി മു​ത​ലാ​യ വി​ഷ​യ​ങ്ങ​ളി​ൽ അ​ക്കാ​ദ​മി​ക മി​ക​വോ​ടെ പ്ല​സ്​​ടു/​ത​ത്തു​ല്യ പ​രീ​ക്ഷ വി​ജ​യി​ച്ചി​ട്ടു​ള്ള സ​മ​ർ​ഥ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​  ഇൗ ​പ്ര​വേ​ശ​ന​പ​രീ​ക്ഷ​ക്ക്​ അ​പേ​ക്ഷി​ക്കാം. 2018ൽ ​ഫൈ​ന​ൽ യോ​ഗ്യ​ത പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​രെ​യും പ​രി​ഗ​ണി​ക്കും. ഒാ​ൺ​ലൈ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ 2018 മാ​ർ​ച്ച്​ ഏ​ഴ്​ മു​ത​ൽ ഏ​പ്രി​ൽ 13 വ​രെ​യാ​ണ്. എ​ൻ​ട്ര​ൻ​സ്​ പ​രീ​ക്ഷ വി​ജ്​​ഞാ​പ​നം ​ പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ന്ന​താ​ണ്. 
എ​ൻ​ട്ര​ൻ​സ്​ പ​രീ​ക്ഷ റാ​ങ്ക്​ പ​രി​ഗ​ണി​ച്ച്​ ആ​ദ്യ കൗ​ൺ​സ​ലി​ങ്​​ ജൂ​ൺ 27 മു​ത​ൽ 29 വ​രെ​യും ര​ണ്ടാം കൗ​ൺ​സ​ലി​ങ്​ ജൂ​ലൈ 25നും ​മൂ​ന്നാം കൗ​ൺ​സ​ലി​ങ്​ ഒാ​ഗ​സ്​​റ്റ്​ 20നും ​ഫൈ​ന​ൽ കൗ​ൺ​സ​ലി​ങ്​ സെ​പ്​​റ്റം​ബ​ർ 28നും ​ന​ട​ക്കും. ചി​ല​പ്പോ​ൾ തീ​യ​തി​ക​ളി​ൽ മാ​റ്റ​ങ്ങ​ളു​ണ്ടാ​യേ​ക്കാം. www.jipmer.edu.in/announcement, www.jipmer.puducherry.gov.in എ​ന്നീ വെ​ബ്​​സൈ​റ്റു​ക​ളി​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കും. 

ന്യൂ​ഡ​ൽ​ഹി ഉ​ൾ​പ്പെ​ടെ എ​യിം​സു​ക​ളി​ൽ 2018ലെ ​എം.​ബി.​ബി.​എ​സ്​ പ്ര​വേ​ശ​ന​പ​രീ​ക്ഷ മേ​യ്​ 27ന്​ ​ന​ട​ക്കും. ഫ​ല​പ്ര​ഖ്യാ​പ​നം ജൂ​ൺ 12ന്. ​ആ​ദ്യ കൗ​ൺ​സ​ലി​ങ്​ ജൂ​ൈ​ല മൂ​ന്ന്​ മു​ത​ൽ ആ​റ്​ വ​രെ. ര​ണ്ടാം കൗ​ൺ​സ​ലി​ങ് ഒാ​ഗ​സ്​​റ്റ്​ ര​ണ്ടി​നും മൂ​ന്നാം കൗ​ൺ​സ​ലി​ങ്​ സെ​പ്​​റ്റം​ബ​ർ നാ​ലി​നും ഒാ​പ​ൺ കൗ​ൺ​സ​ലി​ങ്​ വേ​ണ​മെ​ങ്കി​ൽ സെ​പ്​​റ്റം​ബ​ർ 27നും ​ന​ട​ത്തും. വി​വ​ര​ങ്ങ​ൾ www.aiimsexams.orgൽ ​ല​ഭി​ക്കും.

COMMENTS