Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_right‘സി-​മാ​റ്റ്​ 2018’...

‘സി-​മാ​റ്റ്​ 2018’ ജ​നു​വ​രി 21ന്​

text_fields
bookmark_border
‘സി-​മാ​റ്റ്​ 2018’ ജ​നു​വ​രി 21ന്​
cancel
എം.​ബി.​എ ഉ​ൾ​പ്പെ​ടെ മാ​നേ​ജ്​​മ​െൻറ്​ പി.​ജി പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള യോ​ഗ്യ​ത പ​രീ​ക്ഷ​ക​ളി​ലൊ​ന്നാ​യ കോ​മ​ൺ മാ​നേ​ജ്​​മ​െൻറ്​ അ​ഡ്​​മി​ഷ​ൻ ടെ​സ്​​റ്റ്​ (സി-​മാ​റ്റ്​ 2018) ജ​നു​വ​രി 21ന്​ ​എ.​െ​എ.​സി.​ടി.​ഇ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദേ​ശീ​യ​ത​ല​ത്തി​ൽ ന​ട​ക്കും. ഇൗ ​ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്​​ഠി​ത ടെ​സ്​​റ്റി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​തി​നു​ള്ള ഒാ​ൺ​ലൈ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ ഇ​പ്പോ​ൾ ന​ട​ത്താം. 2017 ഡി​സം​ബ​ർ 18വ​രെ ര​ജി​സ്​​ട്രേ​ഷ​ന്​ സ​മ​യ​മു​ണ്ട്.

ഏ​തെ​ങ്കി​ലും ഡി​സി​പ്ലി​നി​ൽ അം​ഗീ​കൃ​ത ബി​രു​ദ​മു​ള്ള ഇന്ത്യൻ പൗ​ര​ന്മാ​ർ​ക്ക്​ ‘സി-​മാ​റ്റ്​ 2018’ന്​ ​അ​പേ​ക്ഷി​ക്കാം. ഫൈ​ന​ൽ ഡി​ഗ്രി വി​ദ്യാ​ർ​ഥി​ക​ളെ​യും പ​രി​ഗ​ണി​ക്കും. പ്രാ​യ പ​രി​ധി​യി​ല്ല.
ടെ​സ്​​റ്റ്​ ഫീ​സ്​ ജ​ന​റ​ൽ, ഒ.​ബി.​സി വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക്​ 1400 രൂ​പ​യും വ​നി​ത​ക​ൾ​ക്കും പ​ട്ടി​ക​ജാ​തി/​വ​ർ​ഗ​ക്കാ​ർ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും 700രൂ​പ​യു​മാ​ണ്. ഇ​തി​നു​​പു​റ​മെ, ബാ​ങ്ക്​ ചാ​ർ​ജ്​​കൂ​ടി ന​ൽ​കേ​ണ്ട​തു​ണ്ട്. നെ​റ്റ്​ ബാ​ങ്കി​ങ്ങി​ലൂ​ടെ​യോ ക്രെ​ഡി​റ്റ്​/ഡെബിറ്റ്​ കാ​ർ​ഡ്​ മു​ഖാ​ന്ത​ര​മോ ഫീ​സ്​ അ​ട​ക്കാം. ​​ച​ലാ​ൻ വ​ഴി എ​സ്.​ബി.​െ​എ​യി​ലും ഫീ​സ്​ അ​ട​ക്കാ​ം. http://www.aicte-cmat.in എ​ന്ന വെ​ബ്​​സൈ​റ്റി​ൽ ‘How to apply’ എ​ന്ന ലി​ങ്കി​ൽ ക്ലി​ക്​​ചെ​യ്​​ത്​ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​ത്താ​വു​ന്ന​താ​ണ്. നി​ർ​ദേ​ശ​ങ്ങ​ൾ വെ​ബ്​​ൈ​സ​റ്റി​ലു​ണ്ട്.

ഒ​ബ്​​ജ​ക്​​ടി​വ്​ മ​ൾ​ട്ടി​പ്പി​​ൾ ചോ​യ്​​സ്​ മാ​തൃ​ക​യി​ലു​ള്ള ദേ​ശീ​യ​ത​ല ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്​​ഠി​ത ടെ​സ്​​റ്റി​ൽ ക്വാ​ണ്ടി​റ്റേ​റ്റി​വ്​ ടെ​ക്​​നി​ക്​​സ്​ ആ​ൻ​ഡ്​ ഡാ​റ്റ, ഇ​ൻ​റ​ർ​പ്ര​േ​ട്ട​ഷ​ൻ, ലോ​ജി​ക്ക​ൽ റീ​സ​ണി​ങ്, ലാ​ംേ​ഗ്വ​ജ്​ കോം​പ്രി​ഹ​ൻ​ഷ​ൻ, പൊ​തു​വി​ജ്ഞാ​നം എ​ന്നീ മേ​ഖ​ല​യി​ൽ പ്രാ​വീ​ണ്യ​മ​ള​ക്കു​ന്ന 25ചോ​ദ്യ​ങ്ങ​ൾ വീ​തം ഒാ​രോ സെ​ക്ഷനി​ലും ഉ​ണ്ടാ​വും. ഒാ​ൺലൈൻ ​ടെ​സ്​​റ്റി​​െൻറ മാ​തൃ​ക പ​രി​ച​യി​ക്കു​ന്ന​തി​ന്​ ഒ​ക്​​ടോ​ബ​ർ 25മു​ത​ൽ ‘ട്ര​യ​ൽ ടെ​സ്​​റ്റ്​’ സൗ​ക​ര്യം വെ​ബ്​ പോ​ർ​ട്ട​ലി​ൽ ല​ഭ്യ​മാ​കും. 

കേ​ര​ള​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, കോ​ഴി​ക്കോ​ട്​ എ​ന്നി​വ​ ടെ​സ്​​റ്റ്​ സ​െൻറ​റു​ക​ളാ​യി​രി​ക്കും. കോ​യ​മ്പ​ത്തൂ​ർ, ചെ​ന്നൈ, മം​ഗ​ളൂ​രു, പ​നാ​ജി, ബം​ഗ​ളൂ​രു, ബ​ൽ​ഗാം, ഗു​ൽ​ബ​ർ​ഗ, ഹൈ​ദ​രാ​ബാ​ദ്, വി​ശാ​ഖ​പ​ട്ട​ണം, ന​വി മും​ബൈ, ഡ​ൽ​ഹി, ല​ഖ്​​േ​​നാ, പ​ട്​​ന, കാ​ൺ​പു​ർ, അ​ഹ്​​മ​ദാ​ബാ​ദ്, ഭോ​പാ​ൽ, ഗു​വാ​ഹ​തി, ​ജയ്​​പൂ​ർ, വാ​രാ​ണ​സി, ശ്രീ​ന​ഗ​ർ, കൊ​ൽ​ക്ക​ത്ത എ​ന്നി​വ പരീക്ഷാകേ​ന്ദ്രങ്ങ​ളി​ൽ​പെ​ടും. മൂ​ന്നു കേ​ന്ദ്ര​ങ്ങ​ൾ സൗ​ക​ര്യാ​ർ​ഥം തെ​ര​ഞ്ഞെ​ടു​ക്കാം. 

അ​ഡ്​​മി​റ്റ്​ കാ​ർ​ഡ്​ വെ​ബ്​​സൈ​റ്റി​ൽ​നി​ന്ന്​ ജ​നു​വ​രി അ​ഞ്ച്​ മു​ത​ൽ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം. കാ​ഴ്​​ച​വൈ​ക​ല്യ​മു​ള്ള​വ​ർ​ക്കും സെ​റി​ബ്ര​ൽ പാ​ൾ​സി രോ​ഗ​ബാ​ധി​ത​ർ​ക്കും പ​രീ​ക്ഷ​ക്ക്​ സ്​​ക്രൈ​ബി​നെ വെ​ക്കാ​ൻ അ​നു​മ​തി​യു​ണ്ട്. 
‘സി-​മാ​റ്റ്​2018’ സ്​​കോ​ർ 2018-19 അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ മാ​നേ​ജ്​​മ​െൻറ്​ പി.​ജി പ്ര​വേ​ശ​ന​ത്തി​ന്​ മാ​ത്ര​മാ​ണ്​ പ​രി​ഗ​ണി​ക്ക​െ​പ്പ​ടു​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ www.aicte-cmat.in ൽ. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:C MAT 2018January 21
News Summary - C MAT 2018 on January 21
Next Story