Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപ്ലസ് വൺ പ്രവേശനം...

പ്ലസ് വൺ പ്രവേശനം മറ്റന്നാൾ; അപേക്ഷ നൽകിയാൽ സ്കൂളുകളെ മിക്സഡാക്കും -വി.ശിവൻകുട്ടി

text_fields
bookmark_border
പ്ലസ് വൺ പ്രവേശനം മറ്റന്നാൾ; അപേക്ഷ നൽകിയാൽ സ്കൂളുകളെ മിക്സഡാക്കും -വി.ശിവൻകുട്ടി
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനം വെള്ളിയാഴ്ച നടക്കും. ആഗസ്റ്റ് 15നാണ് രണ്ടാംഘട്ട അലോട്ട്മെന്റ്. 22ാം തീയതിയാണ് മൂന്നാംഘട്ട അലോട്ട്മെന്റ്. ആഗസ്റ്റ് 25ന് പ്ലസ് വൺ ക്ലാസുകൾ തുടങ്ങും. സ്കൂളുകളിൽ വിദ്യാർഥികൾ മൊബൈൽ ​ഫോൺ ഉപയോഗം നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സൗകര്യമുള്ള സ്കൂളുകൾ അപേക്ഷ നൽകിയാൽ മിക്സഡ് സ്കൂളുകളാക്കും. ജെൻഡർ ന്യൂട്രാലിറ്റി യൂണിഫോം അടിച്ചേൽപ്പിക്കില്ല. പൊതുസ്വീകാര്യവും കുട്ടികൾക്ക് സൗകര്യപ്രദവുമായിരിക്കണം യൂണിഫോമെന്നും അദ്ദേഹം പറഞ്ഞു. സ്കൂളുകളിലെ വിദ്യാർഥികളുടെ മൊബൈൽ​ ഫോൺ ഉപയോഗം നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണം. കോവിഡുകാലത്ത് ഒരു പ്രത്യേക സാഹചര്യത്തിലാണ് പഠനത്തിനായി വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ നൽകിയത്. എന്നാൽ, ഇപ്പോൾ സാധാരണ പോലെ ക്ലാസുകൾ തുടങ്ങിയിട്ടുണ്ട്. ഈയൊരു സാഹചര്യത്തിൽ സ്കൂളുകളിലെ മൊബൈൽ ഫോൺ ഉപയോഗം ഒഴിവാക്കണമെന്നാണ് അഭ്യർഥിക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plus one admissionV Sivankutty
News Summary - V Sivankutty on Plus one admission
Next Story