Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightവാഴ്സിറ്റി വാർത്തകൾ

വാഴ്സിറ്റി വാർത്തകൾ

text_fields
bookmark_border
university news
cancel

കാലിക്കറ്റ്

പ​രീ​ക്ഷ​ക​ള്‍ മാ​റ്റി

സെ​പ്റ്റം​ബ​ര്‍ 18 മു​ത​ല്‍ 23 വ​രെ കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വെ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

പ​രീ​ക്ഷ​ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എ​ല്‍എ​ല്‍.​ബി യൂ​നി​റ്റ​റി ഡി​ഗ്രി ന​വം​ബ​ര്‍ 2022, ഏ​പ്രി​ല്‍ 2023 ​െറ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് ഒ​ക്‌​ടോ​ബ​ര്‍ 15 വ​രെ അ​പേ​ക്ഷി​ക്കാം.

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​ബി.​എ ജ​നു​വ​രി 2023 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് 30 വ​രെ അ​പേ​ക്ഷി​ക്കാം.

മൂ​ല്യ​നി​ര്‍ണ​യ ക്യാ​മ്പു​ക​ള്‍ മാ​റ്റി

സെ​പ്റ്റം​ബ​ര്‍ 18 മു​ത​ല്‍ 23 വ​രെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ല്‍ ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന മു​ഴു​വ​ന്‍ മൂ​ല്യ​നി​ര്‍ണ​യ ക്യാ​മ്പു​ക​ളും മാ​റ്റി. പു​തു​ക്കി​യ തീ​യ​തി​ക​ള്‍ പി​ന്നീ​ട് അ​റി​യി​ക്കും.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ​സ് സി ​ജ​ന​റ​ല്‍ ബ​യോ​ടെ​ക്‌​നോ​ള​ജി ന​വം​ബ​ര്‍ 2022 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

കുസാറ്റ്

സ്‌പോട്ട് അഡ്മിഷന്‍

ക​ള​മ​ശ്ശേ​രി: കൊ​ച്ചി ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ര്‍വ​ക​ലാ​ശാ​ല ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ സ്‌​കൂ​ള്‍ ഓ​ഫ് ഫോ​ട്ടോ​ണി​ക്‌​സി​ല്‍ പ​ഞ്ച​വ​ത്സ​ര ഇ​ന്റ​ഗ്രേ​റ്റ​ഡ് എം.​എ​സ്‌​സി ഇ​ന്‍ ഫോ​ട്ടോ​ണി​ക്‌​സ് കോ​ഴ്‌​സി​ല്‍ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് 18ന് ​രാ​വി​ലെ 10.30ന് ​സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ ന​ട​ത്തും.

ജ​ന​റ​ല്‍, ഓ​ള്‍ ഇ​ന്ത്യ ക്വോ​ട്ട, കേ​ര​ള പ​ട്ടി​ക​ജാ​തി, എ​ന്‍.​ആ​ര്‍.​ഐ, പി.​എ​ച്ച്.​​സി, ട്രാ​ന്‍സ്‌​ജെ​ന്‍ഡ​ര്‍ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഒ​ഴി​വു​ക​ള്‍. ക്യാ​റ്റ് 2023 റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ള്‍പ്പെ​ട്ട​വ​ര്‍ക്ക് പ​ങ്കെ​ടു​ക്കാം. പ​ട്ടി​ക​ജാ​തി സം​വ​ര​ണ സീ​റ്റി​ലേ​ക്ക് റാ​ങ്ക് ലി​സ്റ്റി​ലു​ള്ള​വ​രു​ടെ അ​ഭാ​വ​ത്തി​ല്‍ റാ​ങ്ക് ലി​സ്റ്റി​ലി​ല്ലാ​ത്ത പ്ര​സ്തു​ത വി​ഭാ​ഗ​ക്കാ​രെ​യും പ​രി​ഗ​ണി​ക്കും.

താ​ല്‍പ​ര്യ​മു​ള്ള യോ​ഗ്യ​രാ​യ വി​ദ്യാ​ർ​ഥി​ക​ള്‍ അ​സ്സ​ല്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം വ​കു​പ്പ് ഓ​ഫി​സി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ admissions.cusat.ac.in ല്‍.

കാർഷിക സർവകലാശാല

ഹൈടെക് കൃഷി ഓണ്‍ലൈന്‍ കോഴ്സ്​

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള കാ​ര്‍ഷി​ക സ​ര്‍വ​ക​ലാ​ശാ​ല ഇ-​പ​ഠ​ന​കേ​ന്ദ്രം ഹൈ​ടെ​ക് കൃ​ഷി മാ​സീ​വ് ഓ​പ​ണ്‍ ഓ​ണ്‍ലൈ​ന്‍ കോ​ഴ്സി​ലേ​ക്കു​ള്ള പു​തി​യ ബാ​ച്ച് ഒ​ക്ടോ​ബ​ര്‍ മൂ​ന്നി​ന്​ ആ​രം​ഭി​ക്കും. www.celkau.in/MOOC/Default.aspx എ​ന്ന ലി​ങ്കി​ല്‍ ക്ലി​ക്ക് ചെ​യ്​​ത്​ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

ഓപൺ സർവകലാശാല

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ

കൊ​ല്ലം: ശ്രീ​നാ​രാ​യ​ണ​ഗു​രു ഓ​പ​ൺ യൂ​നി​വേ​ഴ്സി​റ്റി പി.​ജി പ്രോ​ഗ്രാ​മു​ക​ളു​ടെ ഒ​ന്നും ര​ണ്ടും എ​ൻ​ഡ് സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.

ര​ജി​സ്ട്രേ​ഷ​ൻ സം​ബ​ന്ധ​മാ​യ സം​ശ​യ​ങ്ങ​ൾ​ക്ക് 91889 20013, 91889 20014 ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UniversityNotificationkerala news
News Summary - university notifications
Next Story