Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസൗജന്യ ബി.ടെക്​...

സൗജന്യ ബി.ടെക്​ പഠനത്തിന്​ പ്ലസ്​ടുകാർക്ക്​ ഏഴിമല നാവിക അക്കാദമിയിൽ അവസരം

text_fields
bookmark_border
സൗജന്യ ബി.ടെക്​ പഠനത്തിന്​ പ്ലസ്​ടുകാർക്ക്​ ഏഴിമല നാവിക അക്കാദമിയിൽ അവസരം
cancel

ശാസ്​ത്രവിഷയങ്ങളിൽ സമർഥരായ പ്ലസ്​ടു വിജയികൾക്ക്​ കണ്ണൂരിലെ (കേരളം) ഏഴിമല നാവിക അക്കാദമിയിൽ സൗജന്യമായി ബി.ടെക്​ പഠിക്കാം, ​െലഫ്​റ്റനൻറായി ജോലി നേടാം. 10 + 2 (ബി.ടെക്​) കാഡറ്റ്​ എൻട്രി പദ്ധതി പ്രകാരമാണ്​ തെരഞ്ഞെടുപ്പ്​. എജുക്കേഷൻ എക്​സിക്യൂട്ടിവ്​, ടെക്​നിക്കൽ ബ്രാഞ്ചുകളിലാണ്​ തൊഴിലവസരം. ആകെ 35 ഒഴിവുകളുണ്ട്​. കോഴ്​സ്​ 2022 ജനുവരിയിൽ ആരംഭിക്കും. ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം www.joinindiannavy.gov.inൽനിന്ന്​ ഡൗൺലോഡ്​ ചെയ്യാം.

അപേക്ഷകർ സീനിയർ സെക്കൻഡറി/തത്തുല്യ ബോർഡ്​ പരീക്ഷയിൽ ഫിസിക്​സ്​, കെമിസ്​ട്രി, മാത്തമാറ്റിക്​സ്​ വിഷയങ്ങൾക്ക്​ മൊത്തം 70 ശതമാനം മാർക്കിൽ കുറയാതെ നേടി വിജയിച്ചിരിക്കണം. പത്ത്​/പന്ത്രണ്ട്​ ക്ലാസ്​ പരീക്ഷയിൽ ഇംഗ്ലീഷിന്​ 50 ശതമാനം മാർക്കിൽ കുറയാതെ വേണം. 2002 ജൂലൈ രണ്ടിനും 2005 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരായിരിക്കണം. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്​നസ്​ ഉണ്ടാകണം.

'ജെ.ഇ.ഇ മെയിൻ 2021' ഓൾ ഇന്ത്യ റാങ്ക്​ പരിഗണിച്ച്​ സർവിസസ്​ സെലക്​ഷൻ ബോർഡ്​ (SSB) ഒക​്​ടോബർ/നവംബർ മാസത്തിൽ ബംഗളൂരു, വിശാഖപട്ടണം, കൊൽക്കത്ത, ഭോപാൽ കേന്ദ്രങ്ങളിലായി നടത്തുന്ന ഇൻറർവ്യൂവില​ൂടെയാണ്​ തെരഞ്ഞെടുപ്പ്​. ആദ്യമായി ഇൻറർവ്യൂവിന്​ ഹാജരാകുന്നവർക്ക്​ AC-3 ടയർ റെയിൽ ഫെയർ അനുവദിക്കും. എജുക്കേഷൻ ബ്രാഞ്ചിലേക്കും എക്​സിക്യൂട്ടിവ്​ ആൻഡ്​ ടെക്​നിക്കൽ ബ്രാഞ്ചിലേക്കും SSB ഇൻറർവ്യൂ മാർക്കടിസ്​ഥാനത്തിൽ പ്രത്യേകം മെറിറ്റ്​ ലിസ്​റ്റ്​ തയാറാക്കുന്നതാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ezhimala naval academy
News Summary - Plus two students can get free B.Tech at Ezhimala Naval Academy
Next Story