Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപ്ലസ് വൺ...

പ്ലസ് വൺ സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അഡ്മിഷൻ നാളെമുതൽ

text_fields
bookmark_border
പ്ലസ് വൺ സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അഡ്മിഷൻ നാളെമുതൽ
cancel

തി​രു​വ​ന​ന്ത​പു​രം: പ്ല​സ്​ വ​ൺ പ്ര​വേ​ശ​ന​ത്തി​ൽ ജി​ല്ല/ ജി​ല്ലാ​ന്ത​ര സ്കൂ​ൾ/ കോം​ബി​നേ​ഷ​ൻ ട്രാ​ൻ​സ്ഫ​ർ അ​ലോ​ട്ട്​​മെ​ന്‍റ്​ ബു​ധ​നാ​ഴ്ച രാ​വി​ലെ 10​ മു​ത​ൽ പ്ര​വേ​ശ​നം സാ​ധ്യ​മാ​കും വി​ധം പ്ര​സി​ദ്ധീ​ക​രി​ക്കും. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട്​​ നാ​ലു​ വ​രെ പ്ര​വേ​ശ​നം നേ​ടാം.

ല​ഭ്യ​മാ​യ 24,637 അ​പേ​ക്ഷ​ക​ളി​ൽ ക​ൺ​ഫ​ർ​മേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ 24,247 എ​ണ്ണ​മാ​ണ്​ ട്രാ​ൻ​സ്ഫ​ർ അ​ലോ​ട്ട്​​മെ​ന്‍റി​നു പ​രി​ഗ​ണി​ച്ച​ത്.കാ​ൻ​ഡി​ഡേ​റ്റ് ലോ​ഗി​നി​ലെ “TRANSFER ALLOT RESULTS” എ​ന്ന ലി​ങ്കി​ലൂ​ടെ പ​രി​ശോ​ധി​ക്കാ​നു​ള്ള സൗ​ക​ര്യം അ​ത​ത് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ​മാ​ർ ചെ​യ്തു കൊ​ടു​ക്കേ​ണ്ട​തും അ​ലോ​ട്ട്മെ​ന്‍റ്​ ലെ​റ്റ​ർ പ്രി​ന്‍റൗ​ട്ട്​ എ​ടു​ത്ത് ന​ൽ​കേ​ണ്ട​തു​മാ​ണ്.

അ​തേ സ്​​കൂ​ളി​ൽ കോ​മ്പി​നേ​ഷ​ൻ മാ​റ്റം ല​ഭി​ച്ചാ​ലും പു​തി​യ അ​ലോ​ട്ട്മെ​ന്‍റ്​ ലെ​റ്റ​ർ പ്ര​കാ​രം പ്ര​വേ​ശ​നം മാ​റ്റി ന​ൽ​ക​ണം. യോ​ഗ്യ​ത​സ​ർ​ട്ടി​ഫി​ക്ക​റ്റ്, ടി.​സി, സ്വ​ഭാ​വ സ​ർ​ട്ടി​ഫി​ക്ക​റ്റ്, മ​റ്റ് അ​നു​ബ​ന്ധ​രേ​ഖ​ക​ൾ എ​ന്നി​വ​യു​ടെ അ​സ്സ​ലു​ക​ളു​മാ​യി അ​ലോ​ട്ട്മെ​ന്‍റ്​ ല​ഭി​ച്ച സ്​​കൂ​ൾ/​കോ​ഴ്സി​ൽ വ്യാ​ഴാ​ഴ്ച​ക്ക​കം പ്ര​വേ​ശ​നം നേ​ട​ണം.

വൈകി പ്രവേശനം ലഭിച്ചവർക്കായി പരിഹാര ബോധന ക്ലാസുകൾ

തി​രു​വ​ന​ന്ത​പു​രം: പ്ല​സ്​ വ​ൺ പ്ര​വേ​ശ​ന ന​ട​പ​ടി നീ​ണ്ടു​പോ​യ സാ​ഹ​ച​ര്യ​ത്തി​ൽ വൈ​കി പ്ര​വേ​ശ​നം നേ​ടി​യ​വ​ർ​ക്കാ​യി പ​രി​ഹാ​ര​ബോ​ധ​ന ക്ലാ​സ്​ ന​ട​ത്താ​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ എ​സ്. ഷാ​ന​വാ​സ്​ വി​ളി​ച്ച അ​ധ്യാ​പ​ക സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം തീ​രു​മാ​നി​ച്ചു. ക്ലാ​സ്​ ജൂ​ലൈ അ​ഞ്ചി​ന്​ തു​ട​ങ്ങി​യെ​ങ്കി​ലും ഇ​തി​നു​ ശേ​ഷം മൂ​ന്ന്​ സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്​​മെ​ന്‍റു​ക​ളി​ലൂ​ടെ വി​ദ്യാ​ർ​ഥി പ്ര​വേ​ശ​നം ന​ട​ത്തി​യി​രു​ന്നു. പു​തു​താ​യി അ​ലോ​ട്ട്​​മെ​ന്‍റ്​ ല​ഭി​ച്ച​വ​ർ​ക്ക്​ ആ​ഗ​സ്റ്റി​ലാ​ണ്​ ക്ലാ​സ്​ ല​ഭി​ച്ചു​തു​ട​ങ്ങി​യ​ത്.

ഒ​രു മാ​സ​ത്തി​ല​ധി​കം ക്ലാ​സ്​ ന​ഷ്​​ട​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പ​രി​ഹാ​ര ബോ​ധ​ന​ക്ലാ​സ്​ ന​ട​ത്തു​ന്ന​ത്. ഓ​ണ​പ്പ​രീ​ക്ഷ​യു​ടെ ഇ​ട​യി​ലും ഇം​പ്രൂ​വ്മെൻറ് പ​രീ​ക്ഷ​ക​ൾ​ക്കി​ട​യി​ലും ല​ഭി​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ലോ രാ​വി​ലെ​യോ വൈ​കീ​ട്ടോ മ​റ്റ്​ അ​വ​ധി ദി​വ​സ​ങ്ങ​ളി​ലോ ഇ​തി​നു സ​മ​യം ക്ര​മീ​ക​രി​ക്കാ​ൻ സ്കൂ​ളി​ന് അ​ധി​കാ​ര​മു​ണ്ടാ​യി​രി​ക്കും.

ഓ​രോ സ്കൂ​ളി​ന്‍റെ​യും സാ​ഹ​ച​ര്യം അ​നു​സ​രി​ച്ച് ക്ലാ​സ്​ ന​ട​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്റ്റാ​ഫ് മീ​റ്റി​ങ്​ വി​ളി​ച്ച്​​ പി.​ടി.​എ അം​ഗീ​കാ​ര​ത്തോ​ടെ തീ​രു​മാ​നി​ക്കാം.പ​രീ​ക്ഷാ​മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തി മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും പ്ര​തി​ഫ​ലം ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​വും അ​ധ്യാ​പ​ക സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ ഉ​ന്ന​യി​ച്ചു. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി റീ​ജ​ന​ൽ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഓ​ഫി​സു​ക​ൾ നി​ർ​ജീ​വ​മാ​ണെ​ന്നും പ്ര​വ​ർ​ത്ത​നം സ്തം​ഭ​ന​ത്തി​ലാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Plus OneSchool Combination
News Summary - Plus One School/Combination Transfer Admission from tomorrow
Next Story