Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightരണ്ട് മെഡിക്കൽ കോളജിൽ...

രണ്ട് മെഡിക്കൽ കോളജിൽ 10 സൂപ്പർ സ്പെഷാലിറ്റി സീറ്റുകൾക്ക് അനുമതി

text_fields
bookmark_border
രണ്ട് മെഡിക്കൽ കോളജിൽ 10 സൂപ്പർ സ്പെഷാലിറ്റി സീറ്റുകൾക്ക് അനുമതി
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് മെഡിക്കൽ കോളജുകളിലായി 10 പി.ജി സൂപ്പർ സ്പെഷാലിറ്റി സീറ്റുകൾക്ക് നാഷനൽ മെഡിക്കൽ കമീഷൻ അനുമതി നൽകിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു.

തൃശൂർ മെഡിക്കൽ കോളജിൽ എം.സി.എച്ച് ന്യൂറോ സർജറി -2, കോട്ടയം മെഡിക്കൽ കോളജിൽ എം.സി.എച്ച് കാർഡിയോ വാസ്‌കുലാർ ആൻഡ്​​ തൊറാസിക് സർജറി -3, എം.സി.എച്ച് ന്യൂറോ സർജറി -2, ഡി.എം നെഫ്രോളജി -2, എം.സി.എച്ച് പ്ലാസ്​റ്റിക് ആൻഡ്​​ റീകൺസ്ട്രക്ടീവ് സർജറി -1 എന്നിങ്ങനെയാണ് സീറ്റുകൾ വർധിപ്പിച്ചത്. നിലവിൽ കോട്ടയം മെഡിക്കൽ കോളജിൽ എം.സി.എച്ച് ന്യൂറോ സർജറിയിൽ രണ്ട്​ സീറ്റും ബാക്കിയുള്ളവക്ക്​ ഒാരോ സീറ്റുമാണുള്ളത്.

16 സൂപ്പർ സ്പെഷാലിറ്റി സീറ്റുകളും 10 എം.ഡി സീറ്റുകളും രണ്ട്​ ഡിപ്ലോമ സീറ്റുകളും ഉൾപ്പെടെ 28 പി.ജി സീറ്റുകൾക്ക് പുനരംഗീകാരം ലഭിച്ചു. കോട്ടയം മെഡിക്കൽ കോളജിൽ എം.സി.എച്ച് പീഡിയാട്രിക് സർജറി -1, എം.സി.എച്ച് ന്യൂറോ സർജറി -2, കോഴിക്കോട് മെഡിക്കൽ കോളജിൽ എം.സി.എച്ച് പീഡിയാട്രിക് സർജറി -4, ഡി.എം കാർഡിയോളജി -6, ഡി.എം പൾമണറി മെഡിസിൻ -1, എം.സി.എച്ച് ന്യൂറോ സർജറി -2, എം.ഡി റെസ്പിറേറ്ററി മെഡിസിൻ -4, തിരുവനന്തപുരം മെഡിക്കൽ കോളജിൽ എം.ഡി അനാട്ടമി -4, കോട്ടയം മെഡിക്കൽ കോളജിൽ എം.ഡി റേഡിയേഷൻ ഓങ്കോളജി -2, കോഴിക്കോട് മെഡിക്കൽ കോളജിൽ ഡിപ്ലോമ ഇൻ ഡെർമറ്റോളജി -2 എന്നിങ്ങനെയാണ് പുനരംഗീകാരം ലഭിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical seatsuper specialty
News Summary - Permission for 10 super specialty seats in two medical colleges in kerala
Next Story