Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസി.ബി.എസ്​.ഇ പത്താം...

സി.ബി.എസ്​.ഇ പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ വീണ്ട​ും നടത്തില്ല

text_fields
bookmark_border
സി.ബി.എസ്​.ഇ പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ വീണ്ട​ും നടത്തില്ല
cancel

ന്യൂഡൽഹി: സി.ബി.എസ്​.ഇ പത്താംക്ലാസ്​ കണക്ക്​ പരീക്ഷ കേന്ദ്ര ഭരണപ്രദേശമായ ഡൽഹിയിലും ഹരിയാനയിലും വീണ്ടും നടത്തേണ്ടെന്ന്​ തീരുമാനം. ഉത്തരക്കടലാസ്​ വിശകലനം ചെയ്​ത ശേഷമാണ്​ പരീക്ഷ നടത്തേണ്ടതില്ലെന്ന്​ സി.ബി.എസ്​.ഇ തീരുമാനമെടുത്തതെന്ന് മാനവവിഭവ ശേഷി മന്ത്രാലയം സെക്രട്ടറി അനിൽ സ്വരൂപ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിദ്യാർഥികളുടെ താൽപര്യം മുൻനിർത്തിയാണ് ഇത്തരത്തിൽ തീരുമാനം സ്വീകരിച്ചതെന്നും സെക്രട്ടറി വ്യക്തമാക്കി. 

മാർച്ച്​ 28നാണ് ​പത്താംക്ലാസ് ചോദ്യപേപ്പർ വ്യാപകമായി ചോർന്നുവെന്ന് റിപ്പോർട്ട് ചെയ്ത ഡൽഹി, ഹരിനായ സംസ്ഥാനങ്ങളിൽ മാത്രം പുനഃപരീക്ഷ നടത്തുമെന്ന്​ ​ സി.ബി.എസ്​.ഇ അറിയിച്ചത്. പരീക്ഷക്ക്​ മുമ്പ്​ തന്നെ ചോദ്യങ്ങളും ഉത്തരങ്ങളും വാട്​സ് ആപ്പിലൂടെ പ്രചരിച്ചിരുന്നു. സി.ബി.എസ്​.ഇ പത്താം ക്ലാസ്​ കണക്ക്​ പരീക്ഷിയുടെയും പന്ത്രണ്ടാം ക്ലാസ്​ ഇക്കണോമിക്​സ്​ പരീക്ഷയുടെയും ചോദ്യങ്ങളായിരുന്നു ചോർന്നത്​.

ശക്​തമായ പ്രതിഷേധത്തെ തുടർന്ന്​ ഇക്കണോമിക്​സ്​ പരീക്ഷ ഏപ്രിൽ 25 നടത്താൻ സി.ബി.എസ്.ഇ തീരുമാനിച്ചിരുന്നു. എന്നാൽ, പത്താം ക്ലാസ്​ പരീക്ഷയെ സംബന്ധിച്ച്​ തീരുമാന​െമടുത്തിരുന്നില്ല. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട്​ ഡൽഹിയിലെ കോച്ചിങ്​ സ്​ഥാപന ഉടമകളെയും അധ്യാപകരെയും അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sslc examCBSEmaths exammalayalam newsquestion paper leakRetestEducation News
News Summary - No Retest For CBSE !0th Maths Exam - Education News
Next Story