Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightആദ്യഘട്ടത്തിൽ...

ആദ്യഘട്ടത്തിൽ സ്​കൂളുകളിലെത്തുക 34 ലക്ഷം കുട്ടികൾ; ക്രമീകരണമൊരുക്കൽ വിദ്യാഭ്യാസ വകുപ്പിന്​ വെല്ലുവിളി

text_fields
bookmark_border
students
cancel

തി​രു​വ​ന​ന്ത​പു​രം: ന​വം​ബ​ർ ഒ​ന്നി​ന്​ സ്​​കൂ​ൾ തു​റ​ക്കു​േ​മ്പാ​ൾ ക്ലാ​സു​ക​ളി​ലെ​ത്തു​ക​ 34 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ. 30 ല​ക്ഷ​ത്തി​ല​ധി​ക​വും സ​ർ​ക്കാ​ർ, എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ളി​ലാ​ണ്. ഒ​ന്നു​ മു​ത​ൽ ഏ​ഴു വ​രെ ക്ലാ​സു​ക​ളും 10, പ്ല​സ്​ ടു ​ക്ലാ​സു​ക​ളു​മാ​ണ്​ ന​വം​ബ​ർ ഒ​ന്നി​ന്​ തു​റ​ക്കു​ന്ന​ത്. അ​ൺ​എ​യ്​​ഡ​ഡ്​ ഉ​ൾ​പ്പെ​ടെ സം​സ്ഥാ​ന​ത്തെ 15,892 സ്​​കൂ​ളു​ക​ളാ​ണ്​ ഒ​ന്ന​ര വ​ർ​ഷ​ത്തോ​ളം കോ​വി​ഡി​ൽ അ​ട​ഞ്ഞു​കി​ട​ന്ന​ത്. എ​ട്ട്, ഒ​മ്പ​ത്, പ്ല​സ്​ വ​ൺ ക്ലാ​സു​ക​ൾ ന​വം​ബ​ർ പ​കു​തി​യോ​ടെ തു​ട​ങ്ങാ​നാ​ണ്​ ആ​ലോ​ച​ന. ഇൗ ​ക്ലാ​സു​ക​ൾ തു​ട​ങ്ങു​ന്ന​തോ​ടെ 47 ല​ക്ഷ​ത്തോ​ളം കു​​ട്ടി​ക​ൾ സ്​​കൂ​ളു​ക​ളി​ലെ​ത്തും.

ഒ​ന്നു മു​ത​ൽ ഏ​ഴു​ വ​രെ സ​ർ​ക്കാ​ർ, എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ളി​ലാ​യി 22 ല​ക്ഷ​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളാ​ണു​ള്ള​ത്. അ​ൺ​എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ൾ കൂ​ടി ചേ​രു​ന്ന​തോ​ടെ​ 26 ല​ക്ഷ​ത്തി​ല​ധി​ക​മാ​കും. 10, പ്ല​സ്​ ടു ​ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ കൂ​ടി ചേ​രു​ന്ന​തോ​ടെ​ 34 ല​ക്ഷ​മാ​യി ഉ​യ​രും. ഇ​ത്ര​യും വി​ദ്യാ​ർ​ഥി​ക​ളെ കോ​വി​ഡ്​ കാ​ല​ത്ത്​ സു​ര​ക്ഷി​ത​മാ​യി സ്​​കൂ​ളി​ലെ​ത്തി​ക്കു​ന്ന​ത്​​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്​ വെ​ല്ലു​വി​ളി​യാ​ണ്.

ഇൗ ​മാ​സം 24 മു​ത​ൽ ഒ​ക്​​ടോ​ബ​ർ 18 വ​രെ പ്ല​സ്​ വ​ൺ പ​രീ​ക്ഷ​ക്ക്​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ്, സ്​​കൂ​ൾ തു​റ​ക്കാ​നു​ള്ള അ​പ്ര​തീ​ക്ഷി​ത തീ​രു​മാ​നം വ​ന്ന​ത്​. ഡി​സം​ബ​റോ​െ​ട സ്​​കൂ​ൾ തു​റ​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷി​ച്ച വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​​നെ 'ഞെ​ട്ടി​ച്ചാ​ണ്'​ ശ​നി​യാ​ഴ്​​ച മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കോ​വി​ഡ്​ അ​വ​ലോ​ക​ന യോ​ഗം തീ​രു​മാ​ന​മെ​ടു​ത്ത​ത്​.

4.17 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ പ്ല​സ്​ വ​ൺ പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്. 30,000ത്തോ​ളം പേ​ർ ഒ​ന്നാം വ​ർ​ഷ വി.​എ​ച്ച്.​എ​സ്.​ഇ പ​രീ​ക്ഷ എ​ഴു​താ​നു​മു​ണ്ട്. പ​രീ​ക്ഷ​ക്കൊ​പ്പം പ്ല​സ്​ വ​ൺ ആ​ദ്യ അ​ലോ​ട്ട്​​മെൻറും പ്ര​വേ​ശ​ന ന​ട​പ​ടി​ക​ളും ഇൗ ​മാ​സം 22ന്​ ​ആ​രം​ഭി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school open​Covid 19
News Summary - In the first phase, 34 lakh children will reach schools
Next Story