Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസി​നി​മ, ടെ​ലി​വി​ഷ​ൻ...

സി​നി​മ, ടെ​ലി​വി​ഷ​ൻ ​കോഴ്സുകൾ പഠിക്കാം

text_fields
bookmark_border
സി​നി​മ, ടെ​ലി​വി​ഷ​ൻ ​കോഴ്സുകൾ പഠിക്കാം
cancel

പൂണെ:സി​നി​മ, ടെ​ലി​വി​ഷ​ൻ ​രം​ഗ​ത്തെ വി​വി​ധ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള ജോ​യ​ന്റ് എ​ൻ​ട്ര​ൻ​സ് ടെ​സ്റ്റി​ന്റെ (എ​ഫ്.​ടി.​ഐ.​​​ഐ ജെ.​ഇ.​ടി-2024) ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. പു​ണെ​യി​ലെ ഫി​ലിം ആ​ൻ​ഡ് ടെ​ലി​വി​ഷ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ, കൊ​ൽ​ക്ക​ത്ത​യി​ലെ സ​ത്യ​ജി​ത് റാ​യ് ഫി​ലിം ആ​ൻ​ഡ് ടെ​ലി​വി​ഷ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ഠി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഈ ​പ്ര​വേ​ശ​ന പ​രീ​ക്ഷ എ​ഴു​ത​ണം. ര​ണ്ട് പേ​പ്പ​റു​ക​ളി​ലാ​യി 100 മാ​ർ​ക്കി​ന്റെ മൂ​ന്ന് മ​ണി​ക്കൂ​ർ നീ​ളു​ന്ന എ​ഴു​ത്ത് പ​രീ​ക്ഷ​യാ​ണി​ത്.

യോ​ഗ്യ​ത

•മൂ​ന്ന് വ​ർ​​ഷ​ത്തെ ആ​ർ​ട്ട് ഡ​യ​റ​ക്ഷ​ൻ ആ​ൻ​ഡ് പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ൻ പി.​ജി ഡി​പ്ലോ​മ കോ​ഴ്സി​ന് അ​പ്ലൈ​ഡ് ആ​ർ​ട്സ്, ആ​ർ​കി​ടെ​ക്ച​ർ, പെ​യ്ന്റി​ങ്, സ്ക​ൾ​പ്ച്ച​ർ, ഇ​ന്റീ​രി​യ​ർ ഡി​സൈ​ൻ തു​ട​ങ്ങി​യ ഫൈ​ൻ ആ​ർ​ട്സ് കോ​ഴ്സു​ക​ളി​ൽ ബി​രു​ദം.

•മൂ​ന്നു വ​ർ​ഷ​ത്തെ ആ​നി​മേ​ഷ​ൻ ആ​ൻ​ഡ് വി​ഷ്വ​ൽ എ​ഫ​ക്ട്സ് ഡി​സൈ​ൻ യു.​ജി സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ന് 12ാം ക്ലാ​സ് വി​ജ​യം, അ​ല്ലെ​ങ്കി​ൽ പ​ത്താം ക്ലാ​സും ര​ണ്ടു വ​ർ​ഷ​ത്തെ ഡി​പ്ലോ​മ​യും.

•മ​റ്റെ​ല്ലാ കോ​ഴ്സു​ക​ളി​ലേ​ക്കും ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദം

അ​പേ​ക്ഷ ഫീ​സ്

ഒ​രു കോ​ഴ്സി​ന് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ 2000 രൂ​പ​യാ​ണ് ഫീ​സ്. പെ​ൺ​കു​ട്ടി​ക​ൾ​ക്കും പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ, പി.​ഡ​ബ്ല്യു.​ഡി വി​ഭാ​ഗ​ത്തി​നും 600 രൂ​പ അ​ട​ച്ചാ​ൽ മ​തി. ര​ണ്ട് കോ​ഴ്സി​ന് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ 3000 രൂ​പ​യും മൂ​ന്ന് കോ​ഴ്സി​ന് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ 4000 രൂ​പ​യും അ​ട​ക്ക​ണം. പെ​ൺ​കു​ട്ടി​ക​ൾ​ക്കും പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ, പി.​ഡ​ബ്ല്യു.​ഡി വി​ഭാ​ഗ​ത്തി​നും ര​ണ്ട് കോ​ഴ്സു​ക​ൾ​ക്ക് 900 രൂ​പ​യും മൂ​ന്ന് കോ​ഴ്സു​ക​ൾ​ക്ക് 1200 രൂ​പ​യു​മാ​ണ് ഫീ​സ്.

https://applyadmission.net/JET23-24/Registration.aspx എ​ന്ന ലി​ങ്കി​ൽ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തി​യ​തി മാ​ർ​ച്ച് 17. ഏ​പ്രി​ൽ ആ​റ്, അ​ല്ലെ​ങ്കി​ൽ ഏ​ഴ് തീ​യ​തി​ക​ളി​ലാ​യി​രി​ക്കും പ്ര​വേ​ശ​ന പ​രീ​ക്ഷ. മാ​ർ​ച്ച് 27ന് ​അ​ഡ്മി​റ്റ് കാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യും. വി​ശ​ദ​വി​വ​രം https://applyadmission.net/JET23-24/default.aspx എ​ന്ന വെ​ബ്സൈ​റ്റി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FilmTelevisionEdu News
News Summary - Film and Television courses
Next Story