Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_right...

െഎ.ഡബ്ല്യൂ.എ.​െഎയിൽ ഇ​േൻറൺഷിപ്പിന്​ അപേക്ഷിക്കാം

text_fields
bookmark_border
െഎ.ഡബ്ല്യൂ.എ.​െഎയിൽ ഇ​േൻറൺഷിപ്പിന്​ അപേക്ഷിക്കാം
cancel
ഇ​ൻ​ലാ​ൻ​ഡ്​ വാ​ട്ട​ർ​വേ​സ്​ അ​തോ​റി​റ്റി ഒാ​ഫ്​ ഇ​ന്ത്യ​യി​ൽ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ധാ​രി​ക​ൾ​ക്ക്​ ഇ​േ​ൻ​റ​ൺ​ഷി​പ്പി​ന്​ അ​വ​സ​രം. അ​വ​സാ​ന​വ​ർ​ഷ പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം.

എ​ൻ​ജി​നീ​യ​റി​ങ്, ട്രാ​ൻ​സ്​​പോ​ർ​േ​ട്ട​ഷ​ൻ, ഫി​നാ​ൻ​സ്, ബി​സി​ന​സ്​ അ​ഡ്​​മി​നി​​സ്​​ട്രേ​ഷ​ൻ, എ​ച്ച്.​ആ​ർ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ​രി​ശീ​ല​ന​ത്തി​ന്​ അ​വ​സ​ര​മു​ണ്ടാ​കും. നോ​യി​ഡ​യി​ലെ അ​തോ​റി​റ്റി​യു​ടെ ഹെ​ഡ്​ ഒാ​ഫി​സി​ലും, ഗു​വാ​ഹ​തി, വാ​രാ​ണ​സി എ​ന്നി​വി​ട​ങ്ങ​ളി​ലെ സ​ബ്​ ഒാ​ഫി​സു​ക​ളി​ലും കൊ​ൽ​ക്ക​ത്ത, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലെ റീ​ജ​ന​ൽ ഒാ​ഫി​സു​ക​ളി​ലു​മാ​യി 25 പേ​ർ​ക്കാ​ണ്​  നി​യ​മ​നം ല​ഭി​ക്കു​ക. കൊ​ച്ചി​യി​ൽ നാ​ല്​ ഒ​ഴി​വു​ക​ളു​ണ്ട്​. ബി​രു​ദ​വി​ദ്യാ​ർ​ഥി​ക​ൾ പ്ല​സ് ​ടു ​ത​ല​ത്തി​ൽ 80 ശ​ത​മാ​നം മാ​ർ​ക്ക്​ നേ​ടി​യി​രി​ക്ക​ണം.

ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ യോ​ഗ്യ​ത​യു​ള്ള​വ​ർ ബി​രു​ദ പ​രീ​ക്ഷ​യി​ൽ 60 ശ​ത​മാ​നം മാ​ർ​ക്ക്​ നേ​ടി​യി​രി​ക്ക​ണം. ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​ക​ൾ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ ത​ല​ത്തി​ൽ 60 ശ​ത​മാ​നം മാ​ർ​ക്ക്​ നേ​ടി​യി​രി​ക്ക​ണം. ചു​രു​ങ്ങി​യ​ത്​ ആ​റു മാ​സ​ത്തേ​ക്കും പ​ര​മാ​വ​ധി 12 മാ​സ​വു​മാ​യി​രി​ക്കും നി​യ​മ​നം. ഇ​േ​ൻ​റ​ൺ​ഷി​പ്​​ കാ​ല​യ​ള​വി​ൽ ബി​രു​ദ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക്​ 10,000 രൂ​പ​യും ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക്​ 20,000 രൂ​പ​യും പ്ര​തി​മാ​സം പ്ര​തി​ഫ​ലം​ ല​ഭി​ക്കും. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി: 2018 ജ​നു​വ​രി 15. വി​ശ​ദാം​ശ​ങ്ങ​ൾ​ക്ക്​: www.iwai.nic.in ​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:internshipIWAI
News Summary - internship in IWAI
Next Story