Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഎഞ്ചിനീയറിങ്​...

എഞ്ചിനീയറിങ്​ തെരഞ്ഞെടുക്കു​േമ്പാൾ

text_fields
bookmark_border
എഞ്ചിനീയറിങ്​ തെരഞ്ഞെടുക്കു​േമ്പാൾ
cancel
എൻജിനീയറിങ് എന്നു കേൾക്കുമ്പോൾ പൊടുന്നനെ മനസ്സിൽ ഓടിയെത്തുക ആകാശം തൊടാൻ മത്സരിക്കുന്ന കെട്ടിടങ്ങളും പുകപടലങ്ങളുയരുന്ന ഫാക്ടറികളും കൂറ്റൻ കണ്ടെയ്നറുകൾ പൊക്കിമാറ്റുന്ന യന്ത്രസാമഗ്രികളുമാണ്. എന്നാൽ, ഇവയിൽ മാത്രം പരിമിതപ്പെടുത്താവുന്ന ഒന്നല്ല എൻജിനീയറിങ് മേഖല. ബെൽ അടിക്കുമ്പോൾ വാതിൽ തുറന്നുതരാനും ഹോട്ടലിൽ ഭക്ഷണം വിളമ്പുന്നതിനും വീട്ടുജോലികൾ ചെയ്യാനും റോബോട്ടുകൾ തയാറായിക്കഴിഞ്ഞ കാലത്തിലാണ് നാം ജീവിക്കുന്നത്. ഒരാളുടെ ദിനചര്യയുടെ ആരംഭമായ ബ്രഷിങ് മുതൽ വസ്​ത്രധാരണം, യാത്ര, ജോലി, ഉല്ലാസം തുടങ്ങി നിത്യജീവിതത്തി​​െൻറ ഓരോ ഭാഗത്തിലും ഒരു എൻജിനീയറിങ് ടച്ചുണ്ട്. നാടി​​െൻറ വികസനപ്രക്രിയയിലും രാഷ്ട്രനിർമാണത്തിലും എൻജിനീയറിങ് വലിയ പങ്കുവഹിക്കുന്നു എന്നതിനാൽ തന്നെ ഈ രംഗത്തെ തൊഴിൽസാധ്യത കളും ലഭ്യതയും കൂടിവരുന്നു. വൈവിധ്യവത്കരണവും സാങ്കേതികവിദ്യയുടെ ലഭ്യതയും കൂടുതൽ നവീനമേഖലകൾക്ക് തുടക്കം കുറിക്കുന്നതും അവസരങ്ങൾ വിപുലപ്പെടുത്തുന്നതുമാണ് നാം കാണുന്നത്. ആഗോളതലത്തിൽതന്നെ സാങ്കേതികമേഖല, പ്രത്യേകിച്ച് എൻജിനീയറിങ് രംഗം ശക്തിപ്പെട്ടുവരുന്നത് തൊഴിലവസരങ്ങൾ സൃഷ്​ടിച്ചിട്ടുണ്ട്. ഐ.ടി ഇലക്േട്രാണിക്സ്​ രംഗത്ത് അതിശയിപ്പിക്കും വിധമുള്ള മാറ്റങ്ങൾക്കാണ് നാം സാക്ഷ്യംവഹിക്കുന്നത്. ഇൻറർനെറ്റി​​െൻറ സാധ്യതകൾ ഉപയോഗപ്പെടുത്തി പരമാവധി സേവനങ്ങളും ഉപകരണങ്ങളും നിയന്ത്രിക്കുന്നവിധം ഇൻറർനെറ്റ് ഓഫ്  തിങ്സ്​ (ഐ.ഒ.ടി) വളർന്നുകഴിഞ്ഞിട്ടുണ്ട്. ഡാറ്റ അനലിറ്റിക്സും ബിഗ് ഡാറ്റയും അനന്തസാധ്യതകളാണ് ലോകത്തിനുമുന്നിൽ തുറന്നിടുന്നത്. കേരളത്തിൽ 158 എൻജിനീയറിങ് കോളജുകളിലായി 58000 ബി.ടെക് സീറ്റുകൾ നിലവിലുണ്ട്. ഇവയിലേക്കുള്ള പ്രവേശനത്തിന് എൻട്രൻസ്​ കമീഷണർ നടത്തുന്ന പ്രവേശനപരീക്ഷ (KEAM) പാസാവേണ്ടതുണ്ട്. കേന്ദ്രമാനവവിഭവശേഷി വകുപ്പിനുകീഴിൽ ഐ.ഐ.ടി പാലക്കാടും എൻ.ഐ.ടി കോഴിക്കോടും പ്രവർത്തിക്കുന്നുണ്ട്. ഇവ കൂടാതെ സ്​പേസ്​ ടെക്നോളജിയിൽ ബി.ടെക് നൽകുന്ന തിരുവനന്തപുരം ഐ.ഐ.എസ്​.ടി മികച്ച സ്​ഥാപനമാണ്. ഇവയിലേക്കുള്ള പ്രവേശനം അഖിലേന്ത്യ പ്രവേശനപരീക്ഷ വഴിയാണ്. എൻജിനീയറിങ് പഠനരീതികൾ വ്യത്യസ്​തമാണ്. മന$പാഠമാക്കേണ്ടതല്ല ഇതെന്ന് തിരിച്ചറിയേണ്ടതുണ്ട്. വിശകലനത്തിന് പ്രാധാന്യം നൽകി അതിലെ പ്രായോഗികതലം ഉൾക്കൊണ്ടാവണം പഠനം. എൻജിനീയറിങ് കോഴ്സുകൾ തെരഞ്ഞെടുക്കുമ്പോൾ അഭിരുചിയും താൽപര്യവും ഏറെ പ്രധാനമാണ്. അടിസ്​ഥാനപരമായി ഡിസൈൻ, നിർമാണം, വിശകലനം എന്നിവയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് എൻജിനീയറിങ്. യന്ത്രങ്ങളുടെ രൂപകൽപനയും പ്രവർത്തനവും ഇതിലുൾപ്പെടുന്നു.
വിവിധ ശാഖകളും തൊഴിൽമേഖലയും
സിവിൽ/ആർക്കിടെക്ചർ 
എൻജിനീയറിങ്ങി​​െൻറ അടിസ്​ഥാന ശാഖകളിൽ പ്രധാനപ്പെട്ട ഒന്നായ സിവിൽ എൻജിനീയറിങ് നിർമാണമേഖലയുമായി ബന്ധപ്പെട്ടുകിടക്കുന്നു. കൊച്ചു മതിൽ മുതൽ അംബരചുംബികളായ കെട്ടിടങ്ങളുടെ നിർമാണത്തിനുവരെ എൻജിനീയറുടെ വൈദഗ്ധ്യം അനിവാര്യമാണ്. നിർമാണമേഖല ശക്തിപ്പെട്ടുവരുന്ന വർത്തമാന കാലഘട്ടത്തിൽ ഏറെ തൊഴിൽസാധ്യതകളാണ് സിവിലിനുള്ളത്. മേക് ഇൻ ഇന്ത്യ, അമൃത് നഗരം, വ്യവസായ ക്ലസ്​റ്ററുകൾ തുടങ്ങിയ പദ്ധതികൾ ഒരുപാട് തൊഴിലവസരങ്ങൾ നമ്മുടെ നാട്ടിൽ തന്നെ സൃഷ്​ടിക്കും. വിഴിഞ്ഞം തുറമുഖം, കൊച്ചിൻ ടെർമിനൽ, സ്​മാർട്ട് സിറ്റി, കണ്ണൂർ വിമാനത്താവളം തുടങ്ങി പൊതുമേഖലയിൽവരെ വൻ നിർമാണപദ്ധതികൾക്ക് കേരളത്തിൽ തുടക്കമിട്ടിട്ടുണ്ട്. രൂപകൽപനക്ക് പ്രാധാന്യം കൊടുക്കുന്ന ശാഖയാണ് ആർക്കിടെക്ചർ. ഇത് നിർമാണത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. സിവിൽ, ആർക്കിടെക്ചർ ശാഖകൾ വൈവിധ്യങ്ങളായ മേഖലകളായി വിഭജിക്കപ്പെട്ടിട്ടുണ്ട്. ഡിസൈൻ, സ്​ട്രക്ചറൽ, ഇൻറീരിയർ, ഗ്രീൻ ബിൽഡിങ് തുടങ്ങി ഭിന്നമേഖലകളിൽ തൊഴിലുകൾ ലഭ്യമാണ്. റിയൽ എസ്​റ്റേറ്റ് രംഗത്തെ കുതിച്ചുചാട്ടം നിർമാണമേഖലയിൽ വൻ തൊഴിൽസാധ്യതകളാണ് തുറന്നുതന്നത്.
മെക്കാനിക്കൽ/ഓട്ടോമൊബൈൽ 
നിർമാണമേഖലയോടൊപ്പം വളർന്നുവന്ന മെക്കാനിക്കൽ എൻജിനീയറിങ് രംഗത്തെ തൊഴിൽസാധ്യതകളും ധാരാളമാണ്. വലിയ യന്ത്രസാമഗ്രികൾ എന്ന പഴയ അവസ്​ഥ മാറി കൈപ്പിടിയിലൊതുങ്ങുന്ന യന്ത്രങ്ങളാണ് ഇന്ന് ഭാരിച്ചതും വലുതുമായ പ്രവൃത്തികൾ ചെയ്യുന്നത്. യേന്ത്രാപകരണങ്ങളുടെ നിർമാണം, രൂപകൽപന, പ്രവർത്തനം എന്നിവ വിശദമായി പ്രതിപാദിക്കുന്ന ശാഖയാണിത്. മെക്കാനിക്കലി​​െൻറ ഉപവിഭാഗമായ ഓട്ടോമൊബൈൽ എൻജിനീയറിങ്ങിന് വാഹനവിപണി പുതുജീവൻ പകർന്നിട്ടുണ്ട്. ചെറു കാറുകൾ മുതൽ ആഡംബര വാഹനങ്ങൾ വരെ സാധാരണ ജീവിതത്തി​​െൻറ ഭാഗമായത് ഈ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾക്ക് വഴിയൊരുക്കുന്നു. വാഹന ഡിസൈൻ, സർവിസ്​ എന്നിവയിൽ പ്രഗല്ഭരായ എൻജിനീയർമാർക്ക് ജോലിക്ക് യാതൊരു ബുദ്ധിമുട്ടുമില്ല.
മറൈൻ/നേവൽ എൻജിനീയറിങ് 
സമുദ്രങ്ങളിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന പഠനശാഖയാണിത്. കപ്പലുകളുടെ രൂപകൽപന, പ്രവർത്തനം, സർവിസ്​ എന്നിവയൊക്കെ ഇതി​​െൻറ ഭാഗമാണ്. കപ്പലുകളുടെ നിർമാണങ്ങൾക്കും പുതിയ കണ്ടുപിടിത്തങ്ങൾക്കും മാർഗരേഖ നൽകുന്നു. ഉയർന്ന ശമ്പളമാണ് മറൈൻ സംബന്ധമായ ജോലികളിൽ ലഭിക്കുന്നത്. 
ഫയർ/സേഫ്റ്റി എൻജിനീയറിങ് 
പഴയകാലങ്ങളിൽനിന്ന് വ്യത്യസ്​തമായ ബഹുനില മന്ദിരങ്ങളാണ് ഇന്നു കണ്ടുവരുന്നത്. ഒറ്റപ്പെട്ട ഒരു വീട്, കൊച്ചുകെട്ടിടം എന്നിവ പതുക്കെ ഇല്ലാതാവുന്ന കാഴ്ചയാണ്. ബഹുനിലമന്ദിരങ്ങൾ ഭൂരിഭാഗവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലുമാണ്. അതിനാൽതന്നെ ഇവയുടെ സുരക്ഷിതത്വത്തിന് വലിയ പ്രാധാന്യമാണുള്ളത്. ഫയർ/സേഫ്റ്റി തുടങ്ങിയവയെക്കുറിച്ചുള്ള പഠനമാണ് ഈ ശാഖകളിൽ. ഈ മേഖലയിലും തൊഴിൽസാധ്യത കൂടി വരുന്നു.
ഇലക്ട്രിക്കൽ 
വൈദ്യുതി സംബന്ധമായതും ഇതുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെയും പഠനശാഖയാണിത്. വൈദ്യുതിയില്ലാത്ത അവസ്​ഥയെക്കുറിച്ച് നമുക്ക് ആലോചിക്കാനാവില്ല. ഏറെ വെല്ലുവിളി നേരിടുന്ന മേഖലയാണിത്. നിർമാണമേഖലയിൽപോലും ഇലക്ട്രിക്കൽ എൻജിനീയറുടെ സേവനം അനിവാര്യമാണ്.  
ബയോമെഡിക്കൽ ടെക്നോളജി 
ഈ എൻജിനീയറിങ് ശാഖ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടുകിടക്കുന്നു. പഴയകാലങ്ങളിൽ രോഗങ്ങളുടെ കണ്ടെത്തലുകൾ നിരന്തരമായ ഫിസിക്കൽ പരിശോധനകൾക്ക് ശേഷമായിരുന്നെങ്കിൽ ഇന്ന് യന്ത്രസഹായമില്ലാതെ ആതുരസേവനരംഗമില്ല. പരിശോധന, സർജറി തുടങ്ങി എല്ലാ രംഗത്തും യന്ത്രങ്ങളാണ്. ഇവയുടെ രൂപകൽപനയും പ്രവർത്തനവും സംബന്ധിച്ചുള്ള പഠനമാണിത്. വിദേശരാജ്യങ്ങളിൽ വൻ സാധ്യതകളാണുള്ളത്.
പെ​േട്രാളിയം എൻജിനീയറിങ് 
ഗൾഫ് മേഖലയും എണ്ണപ്പാടങ്ങളുമാണ് പെേട്രാളിയം എൻജിനീയറിങ് എന്നു കേൾക്കുമ്പോൾ മനസ്സിൽ തെളിയുന്നത്. പെേട്രാളിയം ഉൽപന്നങ്ങൾ, പ്രകൃതിവാതകം ഇവയുടെ സംസ്​കരണം തുടങ്ങിയവ പ്രതിപാദിക്കുന്ന ശാഖയാണിത്. ലോക സാമ്പത്തിക വ്യവസ്​ഥയെ നിർണയിക്കുന്നതിൽ പെേട്രാളിയത്തിന് വലിയ പ്രാധാന്യമുണ്ട്. നല്ല തൊഴിൽസാധ്യതയുള്ള ഈ എൻജിനീയറിങ് ശാഖയിൽ കേരളത്തിൽ ബിരുദപഠനസൗകര്യമില്ലെങ്കിലും ചില സ്വകാര്യ സ്​ഥാപനങ്ങൾ ഇതു സംബന്ധിച്ച പരിശീലനപരിപാടികൾ നൽകിവരുന്നുണ്ട്. 
ടെക്സ്​റ്റൈൽ ടെക്നോളജി 
വസ്​ത്രനിർമാണരംഗവുമായി ബന്ധപ്പെട്ട മേഖലയാണിത്. വസ്​ത്രനിർമാണരംഗത്ത് വലിയ മാറ്റങ്ങളാണ് അനുദിനം വന്നുകൊണ്ടിരിക്കുന്നത്. ഈ ശാഖയിൽ ഡിപ്ലോമ നൽകുന്ന സ്​ഥാപനം കണ്ണൂരിൽ പ്രവർത്തിച്ചുവരുന്നുണ്ട്.
എയ്റോസ്​പേസ്​/എയ്റോനോട്ടിക്കൽ ടെക്നോളജി 
വിമാനസംബന്ധമായ പഠനശാഖയാണിത്. കേരളത്തിലെ ചില എൻജിനീയറിങ് കോളജുകളിൽ ഇതിന് ബി–ടെക് പഠനസൗകര്യമുണ്ട്. മിടുക്കരായവർക്ക് പ്ലേസ്​മ​​െൻറിനും തടസ്സമില്ലെന്നാണ് കണക്കുകൾ കാണിക്കുന്നത്.
അഗ്രികൾചറൽ എൻജിനീയറിങ് 
കാർഷികമേഖലയും അനുബന്ധ ഉപകരണങ്ങളും സംബന്ധിച്ച് പ്രതിപാദിക്കുന്ന പഠനശാഖയാണിത്. മനുഷ്യനിലനിൽപിന് ഭക്ഷ്യവസ്​തുക്കൾ അനിവാര്യമാണ്. മിക്ക കാർഷിക സർവകലാശാലകളിലും ഈ കോഴ്സുകൾ നടത്തുന്നുണ്ട്. കാർഷികമേഖലയിലെ യന്ത്രവത്കരണം കൂടുതൽ തൊഴിലുകൾ ഈ മേഖലയിൽ നൽകിയിട്ടുണ്ട്.
സ്​പേസ്​ ടെക്നോളജി 
ബഹിരാകാശത്തെക്കുറിച്ചും അനുബന്ധ സംവിധാനങ്ങളെക്കുറിച്ചുമുള്ള പഠനശാഖയാണിത്. ഐ.എസ്​.ആർ.ഒ പോലുള്ള സ്​ഥാപനങ്ങളുമായി ബന്ധപ്പെട്ടാണ് തൊഴിലവസരങ്ങൾ. കേന്ദ്രസർക്കാറിന് കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് സ്​പേസ്​ ടെക്നോളജി എന്ന സ്​ഥാപനം ഈ രംഗത്ത് മികച്ച പഠനാവസരമൊരുക്കുന്നു.  
ഇലക്േട്രാണിക്സ്​ ഐ.ടി അനുബന്ധ സ്​ഥാപനങ്ങൾ 
ഐ.ടിയും അനുബന്ധവ്യവസായവും എന്നും ഏറ്റക്കുറച്ചിലുകൾക്ക് വിധേയമായിക്കൊണ്ടിരിക്കും. സോഫ്റ്റ്വെയർ മേഖലകളിൽതന്നെയാണ് ഇപ്പോഴും കൂടുതൽ തൊഴിൽ സാധ്യതകളുള്ളത്. ഇലക്േട്രാണിക്സ്​ വ്യവസായമേഖലകളിൽ വൻ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ നിത്യജീവിതത്തിൽ ഇലക്േട്രാണിക്സ്​ ഉപകരണങ്ങൾക്ക് വൻ സ്വാധീനമാണുള്ളത്. മൊബൈൽ വിപ്ലവം ഇലക്േട്രാണിക്സ്​ ഐ.ടി മേഖലകളിൽ തൊഴിൽസാധ്യത വർധിപ്പിച്ചിട്ടുണ്ട്. മേൽ പ്രതിപാദിച്ച എൻജിനീയറിങ് കോഴ്സുകൾ കൂടാതെ വിവിധങ്ങളായ പഠനസൗകര്യങ്ങൾ ഇന്ന് നിലവിലുണ്ട്. കെമിക്കൽ എൻജിനീയറിങ്, സൗണ്ട് എൻജിനീയറിങ്, മെറ്റലർജി, എൺവയൺമ​​െൻറൽ, ഇൻസ്​ട്രുമെേൻറഷൻ, മൈനിങ്, െപ്രാഡക്ഷൻ തുടങ്ങി നിരവധി സ്​പെഷലൈസേഷനുകളിൽ എൻജിനീയറിങ് പഠനസൗകര്യമുണ്ട്. 
എൻജിനീയറിങ് കോഴ്സുകൾ തെരഞ്ഞെടുക്കുമ്പോൾ അഭിരുചിക്ക് പ്രാധാന്യം നൽകേണ്ടതുണ്ട്. കേവല ബിരുദസമ്പാദനത്തിനപ്പുറത്ത് വൈദഗ്ധ്യത്തിന് പ്രാധാന്യമേറുന്ന കാലത്താണ് നാം ജീവിക്കുന്നത്. അനുദിനം വളർന്നുവരുന്ന സാങ്കേതികമേഖലയിൽ വികാസം പ്രാപിക്കുന്ന ശാഖയാണ് എൻജിനീയറിങ്. മനുഷ്യനിർമിതമായ ഏതു വസ്​തുവി​​െൻറ പിന്നിലും ഒരു എൻജിനീയറുണ്ട്. “എൻജിനീയർ മേക്ക് ദ വേൾഡ്’’.  (േപ്രാ വൈസ്​ ചാൻസലർ, എ.പി.ജെ അബ്​ദുൽ കലാം ടെക്നോളജിക്കൽ യൂനിവേഴ്സിറ്റി) 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:career
News Summary - http://54.186.233.57/node/add/article
Next Story