Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഏഴിമല നാവിക...

ഏഴിമല നാവിക അക്കാദമിയിൽ സൗജന്യ ബി.ടെക്, ജോലി

text_fields
bookmark_border
Ezhimala Naval Academy
cancel

ശാസ്ത്രവിഷയങ്ങളിൽ പ്ലസ്ടുക്കാർക്ക് ഏഴിമല നാവിക അക്കാദമിയിൽ നാലു വർഷത്തെ ബി.ടെക് സൗജന്യമായി പഠിച്ച് എജുക്കേഷൻ, എക്സിക്യൂട്ടിവ്, ടെക്നിക്കൽ ബ്രാഞ്ചുകളിൽ ​ജോലി നേടാം. അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. 10+2 (ബി.ടെക്) കാഡറ്റ് എൻട്രി സ്കീമിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 2022 ജൂലൈയിൽ പരിശീലനം ആരംഭിക്കും. 35 ഒഴിവുകളാണുള്ളത്.

യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് മൊത്തം 70 ശതമാനം മാർക്കിൽ കുറയാതെ ഹയർ സെക്കൻഡറി/പ്ലസ്ടു/തത്തുല്യ ബോർഡ് പരീക്ഷ പാസാകണം. പത്ത്/ പന്ത്രണ്ട് ക്ലാസ് പരീക്ഷയിൽ ഇംഗ്ലീഷിന് 50 ശതമാനം മാർക്കിൽ കുറയരുത്. ബി.ഇ/ബി.ടെക് പ്രവേശനത്തിനായി എൻ.ടി.എ നടത്തിയ 'ജെ.ഇ.ഇ മെയിൻ 2021' പരീക്ഷയിൽ ഓൾ ഇന്ത്യ റാങ്ക്, സർവിസസ് സെലക്ഷൻ ബോർഡ് (എസ്.എസ്.ബി) നടത്തുന്ന ടെസ്റ്റ്/അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. അപേക്ഷകർ 2003 ജനുവരി രണ്ടിനും 2005 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം. ഫിസിക്കൽ, മെഡിക്കൽ ഫിറ്റ്നസ് ഉള്ളവരാകണം. വിശദവിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം www.joinindian navy.gov.inൽ ലഭ്യമാകും. അപേക്ഷ ഓൺലൈനായി ജനുവരി 27 മുതൽ ഫെബ്രുവരി എട്ടുവരെ സമർപ്പിക്കാം.

2022 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ബംഗളൂരു, വിശാഖപട്ടണം, ഭോപാൽ, കൊൽക്കത്ത കേന്ദ്രങ്ങളിലായി ടെസ്റ്റ്/ഇൻറർവ്യൂ നടത്തും. തെരഞ്ഞെടുക്കപ്പെടുന്ന കാഡറ്റുകൾക്ക് ബി.ടെക് കോഴ്സിൽ അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ മെക്കാനിക്കൽ/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് ശാഖകൾ പഠിക്കാം. പരിശീലന ചെലവുകൾ നാവികസേന വഹിക്കും. പഠനപരിശീലനങ്ങൾ പൂർത്തിയാക്കുന്നവരെ ഓഫിസറായി 56,100 രൂപ അടിസ്ഥാന ശമ്പളത്തിൽ നിയമിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ezhimala naval academy
News Summary - Free B.Tech and job at Ezhimala Naval Academy
Next Story