Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2017 4:23 PM GMT Updated On
date_range 22 July 2017 4:23 PM GMTഎയർ ഇന്ത്യയിൽ 400 കാബിൻ ക്രൂ
text_fieldsbookmark_border
എയർ ഇന്ത്യ ലിമിറ്റഡ് നോർതേൺ റീജനിലെ (ഡൽഹി) കാബിൻ ക്രൂ ഒഴിവുകളിലേക്ക് അേപക്ഷ ക്ഷണിച്ചു. 400 ഒഴിവുകളാണുള്ളത്. എക്സ്പീരിയൻസ്ഡ് കാബിൻ ക്രൂ, ട്രെയ്നി കാബിൻ ക്രൂ എന്നീ തസ്തികകളിലാണ് ഒഴിവുകൾ. ജനറൽ-200, ഒ.ബി.സി-153, എസ്.ടി-19, എസ്.സി-28 എന്നിങ്ങനെയാണ് ഒഴിവുകൾ. ബിരുദം അല്ലെങ്കിൽ ഹോട്ടൽ മാനേജ്മെൻറ് ആൻഡ് കാറ്ററിങ് ടെക്നോളജിയിലോ ട്രാവൽ ആൻഡ് ടൂറിസത്തിലോ ഉള്ള ഡിഗ്രി അല്ലെങ്കിൽ ഡിേപ്ലാമയാണ് യോഗ്യത. എക്സ്പീരിയൻസ്ഡ് കാബിൻ ക്രൂ തസ്തികയിൽ നിയമിക്കപ്പെടണമെങ്കി ൽ ഒരു ഷെഡ്യൂൾഡ് വിമാനക്കമ്പനിയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം. നിലവിൽ കാബിൻ ക്രൂ ആയി ജോലി ചെയ്തുവരുകയുമാകണം.
എക്സ്പീരിയൻസ്ഡ് കാബിൻ ക്രൂ തസ് തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് 18നും 35നും ഇടയിലും ട്രെയ്നി കാബിൻ ക്രൂ തസ്തികയിൽ അപേക്ഷിക്കുന്നവർക്ക് 18നും 27നും ഇടയിലും പ്രായമായിരിക്കണം. കുറഞ്ഞത് 160 സെ.മി ഉയരവും 18നും 22നും ഇടയിൽ ബോഡി മാസ് ഇൻഡക്സും വേണം. ഇംഗ്ലീഷും ഹിന്ദിയും അറിഞ്ഞിരിക്കണം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് www.airindia.in ലൂടെ ആഗസ്റ്റ് ഒന്നുവരെ അപേക്ഷിക്കാം. എക്സ്പീരിയൻസ്ഡ് കാബിൻ ക്രൂ തസ്തികയിൽ അപേക്ഷിക്കുന്നവർക്ക് വാക്-ഇൻ ഇൻറർവ്യൂവിന് തീയതി അനുവദിച്ചുകിട്ടും. അവിടെ പ്രാഥമിക വൈദ്യപരിശോധനക്കാണ് ഹാജരാകേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് www.airindia.in കാണുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story