െഎ.​െഎ.എഫ്​.എമ്മിൽ ഫോ​റ​സ്​​ട്രി മാ​​നേ​ജ്​​മെൻറ്​ പഠിക്കാം

കെ. വി​ജി
21:39 PM
11/11/2017
​മാ​നേ​ജ്​​മ​െൻറ്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത്​ പ​ഠി​ച്ചി​റ​ങ്ങി​യാ​ൽ മി​ക​ച്ച ജോ​ലി നേ​ടാ​വു​ന്ന കോ​ഴ്​​സാ​ണ്​ ഫോ​റ​സ്​​ട്രി മാ​നേ​ജ്​​മ​െൻറ്. ഭോ​പാ​ലി​ലെ ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ഫോ​റ​സ്​​റ്റ്​ മാനേജ്​മ​െൻറ്​ ​(െഎ.​െഎ.എഫ്​.എം) നടത്തുന്ന പോസ്​റ്റ്​ ഗ്രാ​​േജ്വറ്റ്​ ഡി​പ്ലോ​മ ഇ​ൻ ഫോ​റ​സ്​​ട്രി മാ​നേ​ജ്​​മ​െൻറ്​ (പി.​ജി.​ഡി.​എ​ഫ്.​എം) കോ​ഴ്​​സ്​ പ്ര​വേ​ശ​ന​ത്തി​ന്​ ഇ​പ്പോ​ൾ അ​​പേ​ക്ഷ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. ഭാ​ര​ത സ​ർ​ക്കാ​റി​​െൻറ വ​നം പ​രി​സ്​​ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലെ സ്വ​യം​ഭ​ര​ണ സ്​​ഥാ​പ​ന​മാ​ണി​ത്. ആ​കെ 120 സീ​റ്റു​ക​ളി​ലാ​ണ്​ പ്ര​വേ​ശ​നം. 

ര​ണ്ടു​ വ​ർ​ഷ​ത്തെ ​െറ​സി​ഡ​ൻ​ഷ്യ​ൽ പി.​ജി.​ഡി.​എ​ഫ്.​എം കോ​ഴ്​​സി​ൽ മൂ​ന്ന്​ മേ​ജ​ർ സ്​​പെ​ഷ​ലൈ​സേ​ഷ​നു​ക​ൾ ല​ഭ്യ​മാ​ണ്. ക​ൺ​സ​ർ​വേ​ഷ​ൻ ആ​ൻ​ഡ്​​ ലൈ​വ്​​ലി​ഹു​ഡ്,​ എ​ൻ​വ​യ​ൺ​​മ​െൻറ​ൽ മാ​നേ​ജ്​​മ​െൻറ്, ​െഡ​വ​ല​പ്​​മ​െൻറ​ൽ മാ​നേ​ജ്​​മ​െൻറ്​ എ​ന്നി​ങ്ങ​നെ​യാ​ണ​ത്. ​മൈ​ന​ർ സ്​​പെ​ഷ​ലൈ​സേ​ഷ​നും സ​മ്മ​ർ ഇ​േ​ൻ​റ​ൺ​ഷി​പ്പു​മൊ​ക്കെ പാ​ഠ്യ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്. കോ​ഴ്​​സ്​ ഫീ​സ്,​ ട്യൂ​ഷ​ൻ ഫീ​സ്​ ഉ​ൾ​പ്പെ​ടെ ആ​ദ്യ​വ​ർ​ഷം 3,02,400 രൂ​പ​യും ര​ണ്ടാം വ​ർ​ഷം 1,77,600 രൂ​പ​യും അ​ട​ക്ക​ണം. പ​ട്ടി​ക​ജാ​തി വ​ർ​ഗ​ക്കാ​ർ​ക്ക്​ യ​ഥാ​ക്ര​മം 1,88,400 രൂ​പ, 99,600 രൂ​പ എ​ന്നി​ങ്ങ​നെ മ​തി​യാ​കും. പ​രി​മി​ത​മാ​യ സ്​​​കോ​ള​ർ​ഷി​പ്പു​ക​ളും ല​ഭി​ക്കും. ജ​ന​റ​ൽ 9, പ​ട്ടി​ക​ജാ​തി 3, പ​ട്ടി​ക വ​ർ​ഗം 2, ഒ.​ബി.​സി നോ​ൺ​​ക്രീ​മി​ലെ​യ​ർ 5, ഭി​ന്ന​ശേ​ഷി​ക്കാ​ർ 1​ എ​ന്നി​ങ്ങ​നെ​യാ​ണ്​ സ്​​കോ​ള​ർ​ഷി​പ്.​ സെ​ൻ​ട്ര​ൽ സെ​ക്​​ട​ർ സ്​​കോ​ള​ർ​ഷി​പ്പു​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടും. പ്ര​തി​മാ​സം 5000 രൂ​പ​യാ​ണ്​ സ്​​കോ​ള​ർ​ഷി​പ്. 

പ്ര​വേ​ശ​ന യോ​ഗ്യ​ത
ഏ​തെ​ങ്കി​ലും വിഷയത്തിൽ മൊ​ത്തം 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ/ തു​ല്യ സി.​ജി.​പി.​എ​യി​ൽ കു​റ​യാ​ത്ത ബാ​ച്​​ലേ​ഴ്​​സ്​ ബി​രു​ദ​മു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. പ​ട്ടി​ക​ജാ​തി/ വ​ർ​ഗ​ക്കാ​ർ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും 45 ശ​ത​മാ​നം മാ​ർ​ക്ക്​ /തു​ല്യ സി.​ജി.​പി.​എ ഡി​ഗ്രി​ക്കു​ള്ള പക്ഷംഅ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. 2018 ജൂ​ൺ 30ന​കം ഫൈ​ന​ൽ ഡി​ഗ്രി പ​രീ​ക്ഷ പൂ​ർ​ത്തി​യാ​ക്കുന്ന​വ​രെ​യും പ​രി​ഗ​ണി​ക്കും. ​IIM -CAT 2017 സ്​​കോ​ർ അ​ല്ലെ​ങ്കി​ൽ സേ​വി​യ​ർ ആ​പ്​​റ്റി​റ്റ്യൂ​ഡ്​ ടെ​സ്​​റ്റ്​ (XAT 2018) സ്​​കോ​ർ പ​രി​ഗ​ണി​ച്ച്​ അ​പേ​ക്ഷ​ക​രു​ടെ ഷോ​ർ​ട്ട്​ ലി​സ്​​റ്റ്​ ത​യാ​റാ​ക്കി റി​ട്ട​ൺ ആ​പ്​​റ്റി​റ്റ്യൂ​ഡ്​ ടെ​സ്​​റ്റ്, വ്യ​ക്​​തി​ഗ​ത അ​ഭി​മു​ഖം എ​ന്നി​വ ന​ട​ത്തി​യാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്. അ​ഭി​രു​ചി എ​ഴു​ത്തു പ​രീ​ക്ഷ​യും അ​ഭി​മു​ഖ​വും ബം​ഗ​ളൂ​രു, കൊ​ൽ​ക്ക​ത്ത, ഭോ​പാ​ൽ, ന്യൂ​ഡ​ൽ​ഹി കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും.
അ​പേ​ക്ഷ ഫീ​സ്​ 1000 രൂ​പ​യാ​ണ്. പ​ട്ടി​ക​ജാ​തി/ വ​ർ​ഗ​ക്കാ​ർ​ക്ക്​ 500 രൂ​പ. അ​പേ​ക്ഷ www.iifm.ac.in എ​ന്ന വെ​ബ്​​സൈ​റ്റി​ലൂ​ടെ ഇ​പ്പോ​ൾ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. ഇ​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ലു​ണ്ട്. അ​ല്ലെ​ങ്കി​ൽ അ​പേ​ക്ഷ ഫോ​റം വെ​ബ്​​സൈ​റ്റി​ൽ​നി​ന്ന്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്​​ത്​ പൂ​രി​പ്പി​ച്ച്​ നി​ശ്ചി​ത ഫീ​സോ​ടു​ കൂ​ടി​യും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. വി​ലാ​സം: The Director, Indian Institute of forest Management, Nehru Nagar, Bhopal-462003 (MP).
​IIM -CAT യോ​ഗ്യ​ത​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലു​ള്ള അ​പേ​ക്ഷ​ക​ൾ ഫെ​ബ്രു​വ​രി 10 വ​രെ​യും XAT യോ​ഗ്യ​ത പ്ര​കാ​ര​മു​ള്ള അ​പേ​ക്ഷ​ക​ൾ ഫെ​ബ്രു​വ​രി 20 വ​രെ​യും സ്വീ​ക​രി​ക്കു​ന്ന​താ​ണ്.

തൊ​ഴി​ല​വ​സ​രം
വി​ജ​യ​ക​ര​മാ​യി പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി പി.​ജി.​ഡി.​എ​ഫ്.​എം നേ​ടു​ന്ന​വ​ർ​ക്ക്​ കാ​മ്പ​സ്​ പ്ലേ​സ്​​മ​െൻറ്​ 100 ശ​ത​മാ​ന​മാ​ണെ​ന്ന്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​  ത​ന്നെ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. പ​ഠി​ച്ചി​റ​ങ്ങി​യ​വ​ർ​ക്കെ​ല്ലാം ഫോ​റ​സ്​​ട്രി, എ​ൻ​വ​യ​ൺ​മ​െൻറ്​ െഡ​വ​ല​പ്​​മ​െൻറ്​ (എ​ൻ.​ജി.​ഒ സം​രം​ഭ​ങ്ങ​ൾ), മൈ​​ക്രോ ഫി​നാ​ൻ​സ്​ ആ​ൻ​ഡ്​ ബാ​ങ്കി​ങ്, കോ​ർ​പ​റേ​റ്റ്​ സോ​ഷ്യ​ൽ റെ​സ്​​പോ​ൺ​സി​ബി​ലി​റ്റി, ഇ​ക്കോ ടൂ​റി​സം, ​േഫാ​റ​സ്​​ട്രി ആ​ൻ​ഡ്​ അ​ഗ്രി​ക​ൾ​ച​ർ അ​ധി​ഷ്​​ഠി​ത വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ലും (പേ​പ്പ​ർ, പ്ലൈ​വു​ഡ്, ഫ​ർ​ണി​ച്ച​ർ ഇ​ൻ​ഡ​സ്​​ട്രി മു​ത​ലാ​യ​വ) മ​റ്റും ആ​ക​ർ​ഷ​ക​മാ​യ ശ​മ്പ​ള​ത്തി​ൽ തൊ​ഴി​ൽ നേ​ടാ​നാ​യി​ട്ടു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ www.iifm.ac.in ഇ ^മെയിൽ: pgdfmadmission@iifm.ac.in

COMMENTS