ഒാഹരി വിപണിയിൽ കൂറ്റൻ തകർച്ച; സെൻസെക്​സ്​ 1200 പോയിൻറ്​ താഴ്​ന്നു

10:46 AM
06/02/2018
sensex

മുംബൈ: ഒാഹരി വിപണിയിൽ ഇന്ന്​ തകർച്ചയുടെ ദിനം. ബോംബൈ സൂചിക സെൻസെക്​സ്​ 1015 പോയിൻറ്​ താഴ്​ന്ന്​ 33,742ലാണ്​ ഇന്ന്​ വ്യാപാരം ആരംഭിച്ചത്​. 306 പോയിൻറ്​ താഴ്​ചയിൽ 10,359ലാണ്​​ നിഫ്​റ്റിയും വ്യാപാരം തുടങ്ങിയത്​. 

അമേരിക്കൻ സൂചിക ഡൗ ജോൺസി​​​െൻറ പതനമാണ്​ ഏഷ്യൻ വിപണിയെ കാര്യമായി ബാധിച്ചത്​. ചരിത്രത്തിലാദ്യമായി ഡോ ജോൺസ്​ 1200 പോയിൻറ്​ നഷ്​ടത്തിലേക്ക്​ വീണു.​ 4.6 ശതമാനമാണ്​ നഷ്​ടം. ഇത്​ ജപാ​​​െൻറ നിക്കെ 5 ശതമാനത്തോ​ളം നഷ്​ടമാണ്​ നേരിട്ടത്​.   

ഒരു ഘട്ടത്തിൽ 1200 പോയിൻറ്​ താഴ​്​ന്ന്​ സെൻസെക്​സ്​ 33,482 ലും നിഫ്​റ്റി 10,300ലേക്കും കൂപ്പുകുത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 64.38 ആയി വർധിച്ചു. തിങ്കളാഴ്​ച അത്​ 64.06 ആയിരുന്നു. മൂലധന നേട്ടനികുതി (എൽ.ടി.സി.ജി.ടി) മൂലം രാജ്യത്ത്​ ഒാഹരി വിപണി സമ്മർദ്ദത്തിലായിരിക്കുകയാണ്​.
 

COMMENTS