Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightഅത്യാഡംബര ജീവിതത്തിന്...

അത്യാഡംബര ജീവിതത്തിന് സൂപ്പർസ്റ്റോൺ പ്രോപ്പർട്ടീസിന്റെ റിവേറ ഗ്രാൻഡ്

text_fields
bookmark_border
അത്യാഡംബര ജീവിതത്തിന് സൂപ്പർസ്റ്റോൺ പ്രോപ്പർട്ടീസിന്റെ റിവേറ ഗ്രാൻഡ്
cancel

അത്യാഡംബര ജീവിതത്തിന് പ്രാധാന്യം നൽകി, നൂതന സാങ്കേതികവിദ്യകളും ഉന്നത ഗുണമേന്മയും ഉറപ്പാക്കി ലക്ഷ്വറിയെ പുനർനിർവചിക്കുന്ന നിർമിതികൾ യാഥാർഥ്യമാക്കുന്ന ബിൽഡറാണ് സൂപ്പർസ്റ്റോൺ പ്രോപ്പർട്ടീസ്. ഇത്തരത്തിൽ കോഴിക്കോട് വെങ്ങാലിയിൽ സൂപ്പർസ്റ്റോൺ അത്യാഡംബരപൂർവം ഒരുക്കിയിട്ടുള്ള റെഡി ടു ഒക്ക്യുപൈ സൂപ്പർ ലക്ഷ്വറി റെസിഡൻഷ്യൽ പ്രോജക്ടാണ് റിവിയേറ ഗ്രാൻഡ്. നിർമാണം പൂർത്തിയായ പ്രോജക്ട് ആയതിനാൽ ജി.എസ്.ടി ഇല്ലാതെ ഇതിലെ അപ്പാർട്ട്മെന്റുകൾ സ്വന്തമാക്കാം.

ബെയ്സ്മെന്റ് + ഗ്രൗണ്ട് + 26 നിലകളിലായി തലയെടുപ്പോടെ നിൽക്കുന്ന ഈ പ്രോജക്ടിൽ അത്യാധുനിക സൗകര്യങ്ങളോടും കൂടിയ 62 സൂപ്പർ ലക്ഷ്വറി അപ്പാർട്ട്മെന്റുകളാണ് ഉള്ളത്. ഒരേ സമയം 100 കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും ഇവിടെയുണ്ട്. കോൺഡോമിനിയം, ഗാർഡൻ വില്ല, സ്‌കൈ വില്ല, ഡ്യുപ്ലെക്സ്, പെന്റ്ഹൗസ് എന്നിങ്ങനെ അഞ്ചായി ഇതിലെ അപ്പാർട്ട്മെന്റുകൾ രൂപകൽപന ചെയ്തിരിക്കുന്നു. രണ്ട് മുതൽ എട്ടുവരെയുള്ള നിലകളിൽ 2083 ചതുരശ്ര അടി മുതൽ 3027 ചതുരശ്ര അടി വരെ വിസ്തീർണമുള്ള അപ്പാർട്ട്മെന്റുകളാണ് ഉള്ളത്. 9 മുതൽ 12 വരെയുള്ള ഫ്ളോറുകളിൽ 3090 മുതൽ 4009 ചതുരശ്ര അടി വരെ വിസ്തീർണമുള്ള അപ്പാർട്ട്മെന്റുകളാണ് ഉള്ളത്. 13-ാമത്തെ നിലയിൽ പൊതു സൗകര്യങ്ങൾ നൽകിയിരിക്കുന്നു. 14 മുതൽ 19 വരെയുള്ള നിലകളിൽ 4248 മുതൽ 4432 ചതുരശ്ര അടി വരെ വിസ്തീർണമുള്ള അപ്പാർട്ട്മെന്റുകളും 20 മുതൽ 22 വരെയുള്ള നിലകളിൽ 4727 ചതുരശ്ര അടി വിസ്തീർണമുള്ള അപ്പാർട്ട്മെന്റുകളുമാണ് ഉള്ളത്. 23, 24, 25, 26 നിലകളിൽ 16117 ചതുരശ്ര അടി വിസ്തീർണമുള്ള പെന്റ്ഹൗസും ഒരുക്കിയിരിക്കുന്നു.

കോഴിക്കോട് നഗരത്തിൽ നിന്ന് പത്ത് കിലോമീറ്റർ അകലെ വെങ്ങാലിലാണ് റിവിയേറ ഗ്രാൻഡ് സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് വിമാനത്താവളത്തിലേക്ക് ഇവിടെ നിന്ന് 38 കിലോമീറ്റർ ദൂരമുണ്ട്. രണ്ട് മുതൽ പത്ത് കിലോമീറ്ററിനുള്ളിൽ സ്കൂൾ, ആശുപത്രി സൗകര്യങ്ങളും ലഭ്യമാണ്

അമിനിറ്റീസ്

മോഷൻ സെൻസിംഗ് ലൈറ്റിംഗ് സിസ്റ്റത്തോടു കൂടിയ വിശാലമായ കാർ പാർക്കിംഗ് സംവിധാനമാണ് ഈ പ്രോജക്ടിൽ ഉള്ളത്. അന്തർദേശീയ നിലവാരത്തിലുള്ള മാർക്കിംഗോടു കൂടിയ എപോക്സി കോട്ടഡ് ഫ്ളോറിംഗ് ആണ് നൽകിയിട്ടുള്ളത്. ഡബിൾ വോള്യം ഇറ്റാലിയൻ മാർബിൾ ഫ്ളോറിംഗോടു കൂടിയ, ആഡംബരപൂർവം ഇന്റീരിയർ ഡിസൈനിംഗ് ചെയ്ത എയർകണ്ടീഷൻഡ് ലോബി, അഞ്ച് സെന്റിൽ ഒരുക്കിയിട്ടുള്ള കിഡ്സ് പ്ലേ ഏരിയ, ഇറക്കുമതി ചെയ്ത ഹൈ സ്പീഡ് ലിഫ്റ്റ് എന്നിവയുണ്ട്.

ഹോം ഓട്ടോമേഷനിലൂടെ വെർച്വൽ പേരന്റിംഗ്, ബർഗ്ലാർ അലാം, റിമോട്ട് ഗേറ്റ് കൺട്രോൾ, എ.സി കൺട്രോൾ, കർട്ടൻ കൺട്രോൾ, മൂഡ് ലൈറ്റിംഗ്, ഗ്യാസ് ലീക്ക് ഡിറ്റക്ടർ, ഫയർ സ്പ്രിംക്ലർ സിസ്റ്റം, 24 x 7 സി.സി.ടി.വി മോനിട്ടേഡ് സെക്യൂരിറ്റി സിസ്റ്റം തുടങ്ങിയ നിരവധി ഫീച്ചറുകൾ ഇതിൽ ഒരുക്കിയിട്ടുണ്ട്.

13-ാമത്തെ ഫ്ളോറിൽ ഇൻഫിനിറ്റി എഡ്ജ് സ്വിമ്മിംഗ് പൂൾ, ഹെൽത് ക്ലബ്, സോന/സ്റ്റീം റൂം, ജാക്വസി, ജിംനേഷ്യം, ബില്യാഡ് റൂം, ബാങ്ക്വറ്റ് ഹാൾ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു. തടസമില്ലാത്ത ശുദ്ധ ജലവിതരണം ഉറപ്പുവരുത്തുന്നതിനായി രണ്ട് കുഴൽകിണറുകളും ഒരു കിണറും ഉണ്ട്. ടെറസിൽ വാട്ടർ ഫിൽട്രേഷൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ജലത്തിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനായി കൃത്യമായ ഇടവേളകളിൽ വെള്ളം അംഗീകൃത ലാബുകളിൽ പരിശോധിക്കുന്നു.

ദിവസം മുഴുവൻ എല്ലാ അപ്പാർട്ട്മെന്റുകളിലും വൈദ്യതി ലഭ്യമാക്കുന്നതിന് കെ.എസ്.ഇ.ബി. വൈദ്യുതി കണക്ഷനു പുറമെ ജനറേറ്റർ സൗകര്യവും ഉണ്ട്. വെയ്സ്റ്റ് മാനേജ്മെന്റ് സംവിധാനം, സെന്റ്രലൈസ്ഡ് ഗ്യാസ് സിസ്റ്റം തുടങ്ങിയ സംവിധാനങ്ങളെല്ലാം ഈ പ്രോജക്ടിൽ ഉണ്ട്.

കൂടുതൽ വിവരങ്ങൾക്ക്

Mob: 9539 626 666/9947 466 622

Web: www.superstoneproperties.in

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
Next Story