Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightഅ​വ​സ​ര​ങ്ങ​ൾ...

അ​വ​സ​ര​ങ്ങ​ൾ കാ​ത്തി​രി​ക്കി​ല്ല! കേ​ര​ള പ്രോ​പ്പ​ർ​ട്ടി ഷോ ​ഇ​ന്നു​കൂ​ടി

text_fields
bookmark_border
Kerala Property Show
cancel

ദോ​ഹ: നാ​ട്ടി​ൽ വീ​ടും വി​ല്ല​യും റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ലെ നി​ക്ഷേ​പ​ത്തി​ന് അ​വ​സ​ര​വും തേ​ടു​ന്ന പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ശ്ര​​ദ്ധാ​കേ​ന്ദ്ര​മാ​യി സി​റ്റി സ്​​കേ​പ്പി​ലെ ഇ​ന്ത്യ​ൻ പ​വി​ലി​യ​നി​ൽ ഒ​രു​ക്കി​യ കേ​ര​ള പ്രോ​പ്പ​ർ​ട്ടി ഷോ. ​പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് അ​ബ്ദു​ൽ റ​ഹ്മാ​ൻ ആ​ൽ​ഥാ​നി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന 11ാമ​ത് സി​റ്റി സ്കേ​പ്പി​ന് ചൊ​വ്വാ​ഴ്ച​യാ​ണ് ദോ​ഹ എ​ക്സി​ബി​ഷ​ൻ ആ​ൻ​ഡ് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ തു​ട​ക്ക​മാ​യ​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള റി​യ​ൽ ​എ​സ്റ്റേ​റ്റ് വ​മ്പ​ന്മാ​രും ബി​ൽ​ഡ​ർ​മാ​രും അ​ണി​നി​ര​ക്കു​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ൽ ‘ഗ​ൾ​ഫ് മാ​ധ്യ​മ​വും ക്രെ​ഡാ​യ് കേ​ര​ള ചാ​പ്റ്റ​റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ പ​വി​ലി​യ​നി​ൽ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള 35 പ്ര​മു​ഖ ബി​ൽ​ഡ​ർ​മാ​രു​ടെ സാ​ന്നി​ധ്യ​മാ​ണു​ള്ള​ത്.

ദോ​ഹ എ​ക്സി​ബി​ഷ​ൻ ആ​ൻ​ഡ് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​ർ വേ​ദി​യാ​വു​ന്ന സി​റ്റി സ്കേ​പ്

പ്രോ​പ്പ​ർ​ട്ടി ഷോ​യി​ലെ കേ​ര​ള പ്രോ​പ്പ​ർ​ട്ടി ഷോ​യി​ൽ​നി​ന്ന് ( ചിത്രം:1)

ചൊ​വ്വാ​ഴ്ച ഉ​ദ്ഘാ​ട​ന​ത്തി​നു പി​ന്നാ​ലെ, പ്ര​വാ​സി മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ സ​ന്ദ​ർ​ശ​ക​രും എ​ത്തി​ത്തു​ട​ങ്ങി. ര​ണ്ടാം ദി​ന​മാ​യ ബു​ധ​നാ​ഴ്ച ഉ​ച്ച 12 മ​ണി​ക്ക് ആ​രം​ഭി​ച്ച ഷോ​യി​ൽ വൈ​കീ​ട്ടോ​ടെ സ​ന്ദ​ർ​ശ​ക തി​ര​ക്കാ​യി. കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ ഫ്ലാ​റ്റും വീ​ടും വി​ല്ല​യും അ​ന്വേ​ഷി​ച്ചും ക​മേ​ഴ്സ്യ​ൽ കോം​പ്ല​ക്സു​ക​ളി​ൽ നി​ക്ഷേ​പ സാ​ധ്യ​ത ആ​രാ​ഞ്ഞും നി​ര​വ​ധി പേ​രാ​ണ് ഇ​തി​ന​കം പ്രോ​പ്പ​ർ​ട്ടി ഷോ ​സ​ന്ദ​ർ​ശി​ച്ച​ത്.

വി​വി​ധ സ്റ്റാ​ളു​ക​ളി​ലാ​യി ത​ങ്ങ​ളു​ടെ വ​മ്പ​ൻ പ്രോ​ജ​ക്ടു​ക​ളു​മാ​യി കാ​ത്തി​രി​ക്കു​ന്ന ഡെ​വ​ല​പ്പ​ർ​മാ​രി​ൽ​നി​ന്ന് വി​ശ​ദാം​ശ​ങ്ങ​ൾ ആ​രാ​ഞ്ഞും പ്രോ​പ്പ​ർ​ട്ടി ബു​ക്ക് ചെ​യ്തും ഇ​ട​പാ​ടു​റ​പ്പി​ച്ച് പ്ര​വാ​സി മ​ല​യാ​ളി​ക​ൾ മ​ട​ങ്ങു​ന്നു. അ​വ​സാ​ന ദി​ന​മാ​യ വ്യാ​ഴാ​ഴ്ച രാ​ത്രി 10 വ​രെ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും. വാ​രാ​ന്ത്യ അ​വ​ധി ആ​ഘോ​ഷ​ത്തി​നി​റ​ങ്ങു​ന്ന പ്ര​വാ​സി​ക​ളു​ടെ സ​ന്ദ​ർ​ശ​ന സൗ​ക​ര്യം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് അ​വ​സാ​ന ദി​ന​ത്തി​ൽ രാ​ത്രി വൈ​കി​യും സൗ​ക​ര്യം ഒ​രു​ക്കു​ന്ന​ത്.

ദോ​ഹ എ​ക്സി​ബി​ഷ​ൻ ആ​ൻ​ഡ് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​ർ വേ​ദി​യാ​വു​ന്ന സി​റ്റി സ്കേ​പ്പ്രോ​പ്പ​ർ​ട്ടി ഷോ​യി​ലെ കേ​ര​ള പ്രോ​പ്പ​ർ​ട്ടി ഷോ​യി​ൽ​നി​ന്ന് ( ചിത്രം:2)


നി​ക്ഷേ​പ​ത്തി​നു​മു​ണ്ട് അ​വ​സ​രം

ദോ​ഹ: വീ​ടും വി​ല്ല​യും ഫ്ലാ​റ്റും ആ​വ​ശ്യ​മു​ള്ള​വ​രെ ല​ക്ഷ്യം​വെ​ച്ചു മാ​ത്ര​മ​ല്ല സി​റ്റി സ്കേ​പ്പി​ലെ കേ​ര​ള പ്രോ​പ്പ​ർ​ട്ടി ഷോ​യി​ൽ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ഡെ​വ​ല​പ്പ​ർ​മാ​ർ കാ​ത്തി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലെ മാ​ളു​ക​ളും വ​ൻ​കി​ട വാ​ണി​ജ്യ സ​മു​ച്ച​യ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ ക​മേ​ഴ്സ്യ​ൽ ​പ്രോ​ജ​ക്ടു​ക​ളി​ൽ നി​ക്ഷേ​പി​ച്ച് സ്ഥി​ര​വ​രു​മാ​നം ഉ​റ​പ്പി​ക്കാ​നും പ്ര​വാ​സി​ക​ൾ​ക്ക് ദോ​ഹ​യി​ൽ അ​വ​സ​ര​മു​ണ്ട്.

വ​ർ​ഷ​ങ്ങ​ളാ​യി ഖ​ത്ത​ർ ഉ​ൾ​പ്പെ​ടെ ഗ​ൾ​ഫ് നാ​ടു​ക​ളി​ൽ തൊ​ഴി​ലെ​ടു​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് തൊ​ഴി​ൽ അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​മ്പോ​ഴും അ​ല്ലെ​ങ്കി​ൽ ഗ​ൾ​ഫി​ലെ ജോ​ലി​ക്കൊ​പ്പം നാ​ട്ടി​ൽ​നി​ന്നും മി​ക​ച്ചൊ​രു സ്ഥി​ര​വ​രു​മാ​ന​മാ​ണ് വി​വി​ധ ഡെ​വ​ല​പ്പ​ർ​മാ​ർ ഓ​ഫ​ർ ചെ​യ്യു​ന്ന​ത്. വി​വി​ധ വാ​ണി​ജ്യ ​പ്രോ​ജ​ക്ടു​ക​ളി​ൽ 20 ല​ക്ഷം, 40 ല​ക്ഷം, ഒ​രു കോ​ടി തു​ട​ങ്ങി​യ നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് കൃ​ത്യ​മാ​യി പ്ര​തി​മാ​സ വാ​ട​ക പ്ര​തി​ഫ​ല​മാ​യി ഉ​റ​പ്പു​ന​ൽ​കു​ന്നു​ണ്ട്. കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ​ക്ക് പ്രോ​പ്പ​ർ​ട്ടി ഷോ​യി​ലെ സ്റ്റാ​ളു​ക​ളി​ലെ​ത്തി നേ​രി​ട്ട് ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​വു​ന്ന​താ​ണെ​ന്ന് ഇ​ന്ത്യ​ൻ പ​വി​ലി​യ​ൻ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarExpatriatesKerala Property ShowGreat Opportunity
News Summary - Opportunities do not wait! Property show today
Next Story