Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightലു​ലു ഹൈ​പ്പ​ർ...

ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ‘അ​ഹ്‍ല​ൻ ഫെ​ബ്രു​വ​രി’ ​പ്ര​മോ​ഷ​ൻ

text_fields
bookmark_border
Ahlan February promotion
cancel
camera_alt

ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ‘അ​ഹ്‍ല​ൻ ഫെ​ബ്രു​വ​രി’​പ്ര​മോ​ഷ​ൻ മു​ബാ​റ​ക് അ​ൽ ക​ബീ​ർ ഗ​വ​ർ​ണ​ർ മ​ഹ​മൂ​ദ് അ​ബ്ദു​ൽ സ​മ​ദ് ബു​ഷ​ഹ​രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു. ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഉ​ന്ന​ത മാ​നേ​ജ്‌​മെ​ന്റ് പ്ര​തി​നി​ധി​ക​ൾ സ​മീ​പം

കു​വൈ​ത്ത് സി​റ്റി: ദേ​ശീ​യ-​വി​മോ​ച​ന​ദി​നാ​ഘോ​ഷ ഭാ​ഗ​മാ​യി ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ‘അ​ഹ്‍ല​ൻ ഫെ​ബ്രു​വ​രി’​പ്ര​മോ​ഷ​ൻ ആ​രം​ഭി​ച്ചു. 22ന് ​തു​ട​ങ്ങി​യ പ്ര​മോ​ഷ​ൻ 28 വ​രെ തു​ട​രും. ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഖു​റൈ​ൻ ഔ​ട്ട്‌​ലെ​റ്റി​ൽ മു​ബാ​റ​ക് അ​ൽ ക​ബീ​ർ ഗ​വ​ർ​ണ​റേ​റ്റ് ഗ​വ​ർ​ണ​ർ മ​ഹ​മൂ​ദ് അ​ബ്ദു​ൽ സ​മ​ദ് ബു​ഷ​ഹ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഉ​ന്ന​ത മാ​നേ​ജ്‌​മെ​ന്റ് പ്ര​തി​നി​ധി​ക​ൾ, ഷോ​പ്പ​ർ​മാ​ർ, അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ൾ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

കു​വൈ​ത്തി​ന്റെ സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ വ​ർ​ഷം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​തി​നാ​യി 62 അ​തി​ശ​യ​ക​ര​മാ​യ ഓ​ഫ​റു​ക​ൾ​ക്കൊ​പ്പം, എ​ല്ലാ വി​ഭാ​ഗ​ങ്ങ​ൾ​ക്കും പ്ര​ത്യേ​ക കി​ഴി​വു​ക​ളും ഉ​ണ്ട്. സൗ​ജ​ന്യ ട്രോ​ളി ഓ​ഫ​റും ഉ​ൾ​പ്പെ​ടു​ത്തി. ഫെ​ബ്രു​വ​രി 23 മു​ത​ൽ 28 വ​രെ ആ​റു ദി​വ​സ​ത്തേ​ക്ക് 600 ഭാ​ഗ്യ​ശാ​ലി​ക​ൾ​ക്ക് ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. കു​വൈ​ത്തി​ൽ നി​ന്നു​ള്ള പു​ത്ത​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കാ​യു​ള്ള പ്ര​ത്യേ​ക പ്ര​മോ​ഷ​ൻ, വ​സ്ത്ര​ങ്ങ​ൾ​ക്കും പാ​ദ​ര​ക്ഷ​ക​ൾ​ക്കും ഫാ​ക്ട​റി ക്ലി​യ​റ​ൻ​സ് വി​ല​ക​ൾ, ആ​ഴ്ച​യി​ലെ ബ്രാ​ൻ​ഡ് പ്ര​മോ​ഷ​നു​ക​ൾ, ഡി​ജി​റ്റ​ൽ ഷോ​പ്പി​ങ് ഫെ​സ്റ്റി​വ​ൽ എ​ന്നി​വ​യും ഇ​തി​ന്റെ ഭാ​ഗ​മാ​ണ്.ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ‘അ​ഹ്‍ല​ൻ ഫെ​ബ്രു​വ​രി’​പ്ര​മോ​ഷ​ൻ മു​ബാ​റ​ക് അ​ൽ ക​ബീ​ർ ഗ​വ​ർ​ണ​ർ

ലു​ലു​വി​ൽ ഒ​രു​ക്കി​യ കു​വൈ​ത്ത് വാ​ട്ട​ർ ട​വേ​ഴ്‌​സ് മാ​തൃ​ക

കു​വൈ​ത്തി​ലെ പ്ര​സി​ദ്ധ​മാ​യ രൂ​പ​ങ്ങ​ളു​ടെ​യും കെ​ട്ടി​ട​ങ്ങ​ളു​ടെ​യും വ​ലി​യ ക​ട്ടൗ​ട്ടു​ക​ളും ചി​ത്ര​ങ്ങ​ളും പ്ര​മോ​ഷ​ന്റെ ആ​ക​ർ​ഷ​ണ​മാ​ണ്. പ്ര​മോ​ഷ​ന്റെ ഭാ​ഗ​മാ​യി ന​ട​ന്ന ആ​ർ​ട്ട് ആ​ൻ​ഡ് ​ക്രാ​ഫ്റ്റ് മ​ത്സ​ര​ത്തി​ൽ കു​വൈ​ത്തി​ലെ നി​ര​വ​ധി അ​റ​ബി​ക് സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കാ​ളി​ക​ളാ​യി. മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് ലു​ലു മെ​റി​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു. ഉ​ദ്ഘാ​ട​ന​ഭാ​ഗ​മാ​യി കു​വൈ​ത്ത് ബാ​ൻ​ഡി​ന്റെ പ്ര​ത്യേ​ക സം​ഗീ​ത​പ​രി​പാ​ടി, നാ​ടോ​ടി ക​ലാ​സം​ഘ​ത്തി​ന്റെ പ​ര​മ്പ​രാ​ഗ​ത വാ​ൾ നൃ​ത്തം എ​ന്നി​വ ഒ​രു​ക്കി. കു​വൈ​ത്ത് ബേ​യി​ൽ ഏ​റ്റ​വും വേ​ഗ​ത്തി​ൽ നീ​ന്തി ഗി​ന്ന​സ് റെ​ക്കോ​ഡ് ത​ക​ർ​ത്ത കു​വൈ​ത്ത് നേ​വി ക്യാ​പ്റ്റ​ൻ യൂ​സ​ഫ് അ​ൽ ഷാ​ട്ടി​യെ അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lulu Hypermarket'Ahlan February' promotionkuwatnews
News Summary - 'Ahlan February' promotion at Lulu Hypermarket
Next Story