Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightമുഖംതിരിച്ചറിയുന്ന...

മുഖംതിരിച്ചറിയുന്ന സംവിധാനം ഉപയോഗിക്കാൻ ബാങ്കുകൾക്ക് അനുമതി

text_fields
bookmark_border
മുഖംതിരിച്ചറിയുന്ന സംവിധാനം ഉപയോഗിക്കാൻ ബാങ്കുകൾക്ക് അനുമതി
cancel

ന്യൂഡൽഹി: ഇന്ത്യൻ ബാങ്കുകൾക്ക് മുഖം തിരിച്ചറിയുന്ന സംവിധാനവും കൃഷ്ണമണി സ്കാനിങ്ങും ഉപയോഗിക്കാൻ അനുമതി. പ്രതിവർഷം നിശ്ചിതപരിധി കഴിഞ്ഞുള്ള ബാങ്കിങ് ഇടപാടുകൾക്ക് ഇത് ബാധകമാക്കുമെന്നാണ് റിപ്പോർട്ട്. നികുതിവെട്ടിപ്പ് തടയാൻ പുതിയ സംവിധാനം സഹായിക്കുമെന്നാണ് പ്രതീക്ഷ.

ചില സ്വകാര്യ, പൊതുമേഖല ബാങ്കുകൾ നിലവിൽ ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്. വാർത്ത​യെ സംബന്ധിച്ച പ്രതികരിക്കാൻ ബാങ്കിങ് ഉദ്യോഗസ്ഥർ തയാറായില്ല. അതേസമയം, ബാങ്കുകൾക്ക് നൽകിയ അനുമതി സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാവുമെന്നും ആശങ്കയുണ്ട്.

2023ൽ പു​തിയ സ്വകാര്യത നിയമം അവതരിപ്പിക്കാനാണ് കേന്ദ്രസസർക്കാർ നീക്കം. ഇതിൽ ഇക്കാര്യങ്ങളെല്ലാം ഉൾപ്പെടുമെന്നാണ് വാർത്തകൾ. പ്രതിവർഷം രണ്ട് മില്യൺ രൂപയിൽ കൂടുതൽ പിൻവലിക്കുന്നവർക്കാണ് മുഖം തിരിച്ചറിയൽ സംവിധാനവും കൃഷ്ണമണിയുടെ സ്കാനിങ്ങും നിർബന്ധമാക്കുക. ആളുകളുടെ ഫിംഗർപ്രിന്റ് വെരിഫിക്കേഷൻ പലപ്പോഴും പരാജയപ്പെടുന്ന സാഹചര്യത്തിൽ യു.ഐ.എ.ഡി.ഐയാണ് ഇത്തരമൊരു നിർദേശം മുന്നോട്ടുവെച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bankingface recognition
News Summary - Indian Banks Can Use Face Recognition, Iris Scan, With Limits: Report
Next Story