Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightട്രംപി​െൻറ നികുതി നയം;...

ട്രംപി​െൻറ നികുതി നയം; ഹ്യൂണ്ടായി അമേരിക്കയിലെ നിക്ഷപം വർധിപ്പിക്കുന്നു

text_fields
bookmark_border
ട്രംപി​െൻറ നികുതി നയം; ഹ്യൂണ്ടായി അമേരിക്കയിലെ നിക്ഷപം വർധിപ്പിക്കുന്നു
cancel

ന്യൂയോർക്ക്​: ​ലോക പ്രശ്​സത കാർ നിർമാതാക്കളായ ഹ്യൂണ്ടായി ​അമേരിക്കയിലെ നിക്ഷേപം വർധിപ്പിക്കാനൊരുങ്ങുന്നു. അടുത്ത അഞ്ച്​ വർഷത്തിനുള്ളിൽ നിക്ഷേപത്തിൽ 50 ശതമാനത്തി​െൻറ വർധനയാണ്​ കമ്പനി ലക്ഷ്യമിടുന്നത്​. എക​േദശം 3.1 ബില്യൺ ഡോളർ ഹ്യൂണ്ടായി പുതുതായി അമേരിക്കയിൽ നിക്ഷേപിക്കും. പുതിയ പ്ലാൻറ്​ അമേരിക്കയിൽ സ്ഥാപിക്കുന്നതിനെ കുറിച്ചും കമ്പനി ചർച്ചകൾ നടത്തുന്നുണ്ടെന്നാണ്​ സൂചന. ഇറക്കുമതി നടത്തുന്ന കാറുകൾക്ക്​ അധിക നികുതി ചുമത്താനുള്ള ട്രംപ്​ ഭരണകൂടത്തി​െൻറ നടപടിയെ തുടർന്നാണ്​ ഹ്യൂണ്ടായയുടെ തീരുമാനം.

തൊഴിലുകൾ അമേരിക്കയിൽ തന്നെ നില നിർത്തുന്നതി​െൻറ ഭാഗമായി മെക്​സികോയിൽ നിന്ന്​ ഇറക്കു​മതി നടത്തുന്ന വാഹനങ്ങൾക്ക്​ 35 ശതമാനം നികുതി ചുമത്തുമെന്ന്​ ട്രംപ്​ പ്രഖ്യാപിച്ചിരുന്നു. കുറഞ്ഞ നിർമാണ ചിലവാണ്​ പല കാർ കമ്പനികളെയും മെക്​​സികോ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക്​ ആകർഷിക്കുന്നത്​. എന്നാൽ അമേരിക്കയിൽ ഇറക്കുമതി നടത്തുന്ന കാറുകൾക്ക്​ അധിക നികുതി ചുമത്തിയാൽ മറ്റ്​ രാജ്യങ്ങളിൽ കാറുകൾ നിർമ്മിക്കു​േമ്പാൾ ലഭിക്കുന്ന ലാഭം ഇല്ലാതെയാകും ഇതാണ്​ ഇപ്പോൾ ഇങ്ങനെയൊരു നടപടിക്ക്​ ഹ്യൂണ്ടായിയെ പ്രേരിപ്പിക്കുന്നത്​.

ജർമ്മൻ വാഹന ഭീമൻമാരായ ടൊയോട്ടയും അമേരിക്കയിലെ നിക്ഷേപം വർധിപ്പിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഹ്യൂണ്ടായിയുടെയും നടപടി. അമേരിക്ക തങ്ങൾക്ക്​ വളരെ പ്രധാനപ്പെട്ട മാർക്കറ്റായിരുന്നുവെന്നായിരുന്നു പുതിയ തീരുമാനത്തെ കുറിച്ച്​  ഹ്യൂണ്ടായിയുടെ പ്രതികരണം. അധികാരത്തിലെത്തിയതിന്​ ശേഷം അമേരിക്കയിലെ തൊഴിലുകൾ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ്​ ട്രംപ്​.​ ട്രംപി​​​െൻറ നടപടികൾ ഏറ്റവും കൂടുതൽ ബാധിക്കുക ഇന്ത്യയുൾ​പ്പടെയുള്ള മൂന്നാം ലോക രാജ്യങ്ങളെയാണ്​. ​െഎ.ടി മേഖലയിലുൾ​പ്പടെ അമേരിക്കയിലെ തൊഴിലുകൾ വൻതോതിൽ ഇന്ത്യയിലേക്ക്​ ഒൗട്ട്​സോഴ്​സ്​ ചെയ്യപ്പെടുന്നുണ്ട്​. ട്രംപ്​ നിലപാട്​ കർശനമാക്കിയാൽ ഇൗ തൊഴിലുകളെ സാരമായി ​ ബാധിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hyundai Motor
News Summary - Trump triumphs? Hyundai Motor to boost US investment
Next Story