Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightസ്​നാപ്​ഡീൽ...

സ്​നാപ്​ഡീൽ തൊഴിലാളികളെ പിരിച്ച​ുവിടുന്നു; ശമ്പളം സ്വീകരിക്കില്ലെന്ന്​ സ്ഥാപകർ

text_fields
bookmark_border
സ്​നാപ്​ഡീൽ തൊഴിലാളികളെ പിരിച്ച​ുവിടുന്നു; ശമ്പളം സ്വീകരിക്കില്ലെന്ന്​ സ്ഥാപകർ
cancel

ന്യൂഡൽഹി: രാജ്യത്തെ മുൻ നിര ഒാൺലൈൻ ഷോപ്പിങ്​ സൈറ്റായ സ്​നാപ്​ഡീൽ തൊഴിലാളികളെ പിരിച്ച്​ വിടാൻ​ ഒരുങ്ങുന്നു. 12 മാസത്തേക്ക്​ നിശ്​ചിത തൊഴിലാളികളെ മാറ്റി നിർത്താനാണ്​ കമ്പനിയുടെ തീരുമാനം. എന്നാൽ എത്ര തൊഴിലാളികളെയാണ്​ മാറ്റി നിർത്തുകയെന്ന്​ ഇതുവരെയായിട്ടും കമ്പനി വ്യക്​തമാക്കിയിട്ടില്ല.

ഇന്ത്യയിലെ ഏറ്റവും ലാഭകരമായ ഒാൺലൈൻ ഷോപ്പിങ്​ സൈറ്റാവാനുള്ള യാത്രയിലാണ്​ സ്​നാപ്​ഡീൽ. ഉപഭോക്​താകൾക്ക്​ മികച്ച സേവനം ലഭ്യമാക്കാനുള്ള ശ്രമങ്ങളാണ്​ നടത്തുന്നത്​. കമ്പനിയുടെ വിവിധ ഘടകങ്ങളെ സ്​നാപ്​ഡീൽ ലാഭകരമാക്കുന്നതിനായി പുന:ക്രമീകരിക്കുമെന്ന്​ ഇതുസംബന്ധിച്ച്​ പുറത്തിറക്കിയ ഇ–മെയിലിൽ വ്യക്​തമാക്കുന്നുണ്ട്​. കമ്പനിയുടെ സ്ഥാപകരായ കുനാൽ ബാലും രോഹിത്​ ബൻസാലും നിശ്​ചിത കാലയളവിന്​ ശമ്പളം സ്വീകരിക്കില്ലെന്നും ഇ-മെയിലിൽ പറയുന്നുണ്ട്​​.

2010ലാണ്​ ന്യൂഡൽഹി കേന്ദ്രമാക്കി സ്​നാപ്​ഡീൽ പ്രവർത്തമാരംഭിച്ചത്​. നിലവിൽ സോഫ്​റ്റ്​ ബാങ്ക്​്​, ഫോക്​സോൺ, ആലിബാബ ഗ്രൂപ്പ്​ തുടങ്ങിയവർക്കെല്ലാം സ്​നാപ്​ഡീലിൽ ഒാഹരികളുണ്ട്​. സ്​നാപ്​ഡീലിൽ ലേ ഒാഫ്​ കൊണ്ട്​ വരുമെന്ന തരത്തിലുള്ള വാർത്തകൾ നേരത്തെ തന്നെ പുറത്ത്​ വന്നിരുന്നു. എന്നാൽ ഇപ്പോഴാണ്​ കമ്പനി ഇതിനെ കുറിച്ച്​ ഒൗദ്യോഗികമായി പ്രതികരിക്കുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:snapdeal
News Summary - Snapdeal confirms layoffs, founders not to take salaries
Next Story