Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightചെയർമാൻ സ്​ഥാനം...

ചെയർമാൻ സ്​ഥാനം ഒഴിയില്ലെന്ന്​ ​ രത്തൻ ടാറ്റ

text_fields
bookmark_border
ചെയർമാൻ സ്​ഥാനം ഒഴിയില്ലെന്ന്​ ​ രത്തൻ ടാറ്റ
cancel

മുംബൈ:  ടാറ്റ ട്രസ്​റ്റി​െൻറ ചെയർമാൻ സ്​ഥാനം ഒഴിയാൻ ഇപ്പോൾ ഉ​ദ്ദേശിക്കുന്നില്ലെന്ന്​ രത്തൻ ടാറ്റ. ചെയർമാൻ സ്​ഥാനം രത്തൻ ടാറ്റ ഒഴിയുന്നതായി  വാർത്തകൾ പുറത്ത്​  വന്നിരുന്നു. ഇതിനെ തുടർന്നാണ്​ രത്തൻ ടാറ്റ സ്​ഥാനം ഒഴിയില്ലെന്ന പ്രസ്​താവന ടാറ്റ ഗ്രൂപ്പ്​ പുറത്തിറക്കിയത്​. ടൈംസ്​ ഒാഫ്​ ഇന്ത്യയാണ്​ ഇത്​ സംബന്ധിച്ച വാർത്ത നേരത്തെ പുറത്ത്​ വിട്ടത്​. ടാറ്റ ട്രസ്​റ്റിൽ 66 ശതമാനം ഒാഹരികളും രത്തൻ ടാറ്റയുടെ കൈകളിലാണ്​ ഇതിന്​ എകദേശം 100 ബില്യൺ ഡോളറി​െൻറ മൂല്യമുണ്ടെന്നാണ്​ കണക്കാക്കുന്നത്​.

ടാറ്റ ട്രസ്​റ്റിലെ ട്രസ്​റ്റിയായ ആർ.കെ.കൃഷ്​ണകുമാറാണ്​ ഇത്​ സംബന്ധിച്ച വാർത്ത പുറത്ത്​ വിട്ടത്​. ടാറ്റയുടെ പുതിയ ചെയർമാനെ കണ്ടെത്തുന്നതിനായി ടാറ്റ ഗ്രൂപ്പ്​ പുറത്ത്​ നിന്നുള്ള എക്​സിക്യൂട്ടികളുടെ സഹായം തേടിയതായാണ്​ വിവരം. അടുത്ത വർഷം പകുതിയോടെ പുതിയ ചെയർമാനെ ടാറ്റ തെരഞ്ഞെടുക്കുമെന്നാണ്​ അറിയുന്നത്​.

സൈറ്​സ്​ മിസ്​ട്രിയെ ചെയർമാൻ സ്​ഥാനത്ത്​ നിന്ന്​ മാറ്റിയതിനെ തുടർന്നാണ്​ രത്തൻ ടാറ്റക്ക്​ താൽകാലികമായി ചെയർമാൻ സ്​ഥാനം ഏറ്റെടുക്കുകയായിരുന്നു​. ചെയർമാൻ അല്ലാതിര​​ുന്ന സമയത്തും  ടാറ്റ ഗ്രൂപ്പി​െൻറ ദൈനംദിന കാര്യങ്ങളിൽ രത്തൻ ടാറ്റ അനാവശ്യമായി ഇടപ്പെട്ടു എന്ന്​ സൈറിസ്​ മിസ്​ട്രി ആരോപണമുന്നയിച്ചിരുന്നു.​ മിസ്​ട്രിയുടെ ആരോപണങ്ങളോട്​ ​ പ്രതികരിക്കാൻ ഇതുവരെ ടാറ്റ ഗ്രൂപ്പ്​ തയ്യാറായിട്ടില്ല.

ടാറ്റയുടെ വിവിധ കമ്പനികളുടെ തലപ്പത്ത്​ നിന്ന്​ മിസ്​ട്രിയെ മാറ്റുന്നതിനായി ഒാഹരി ഉടമകളുടെ യോഗം വിളിക്കുകയാണ്​ ടാറ്റ ഗ്രൂപ്പ്​. ഇതുമായി ബന്ധപ്പെട്ട്​ ഇന്ത്യൻ ഹോട്ടൽ, ടാറ്റ പവർ, ടാറ്റ കെമിക്കൽസ്​ എന്നിവയുടെ യോഗം ഡിസംബർ മാസത്തിൽ തന്നെയുണ്ട്​. ഇതിന്​ ശേഷമായിരിക്കും ടാറ്റ ഗ്രൂപ്പിൽ പുതിയ ചെയർമാനെ കണ്ടെത്തുന്നതിനുള്ള നടപടികൾ ആരംഭിക്കുക എന്നാണ്​ സൂചന​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ratan tata
News Summary - Ratan Tata Likely To Step Down As Chairman Of Tata Trusts: Report
Next Story