Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightടി.സി.എസ്​ ഡയറക്​ടർ...

ടി.സി.എസ്​ ഡയറക്​ടർ സ്​ഥാനത്ത്​ നിന്ന്​ സൈറസ്​ മിസ്​ട്രിയെ മാറ്റി

text_fields
bookmark_border
ടി.സി.എസ്​ ഡയറക്​ടർ സ്​ഥാനത്ത്​ നിന്ന്​ സൈറസ്​ മിസ്​ട്രിയെ മാറ്റി
cancel

മുംബൈ: രാജ്യത്തെ പ്രമുഖ സോഫ്​റ്റ്​വെയർ കമ്പനിയായ ടി.സി.എസി​െൻറ ഡയറക്​ടർ സ്​ഥാനത്ത്​ നിന്ന്​ ​സൈറിസ്​ മിസ്​ട്രിയെ മാറ്റി.   ഒാഹരി ഉടമകളുടെ  വോ​െട്ടടുപ്പിനെ തുടർന്നാണ്​ മിസ്​ട്രിയെ മാറ്റിയത്​. നേരത്തെ മിസ്​ട്രിയെ ടാറ്റ ഗ്രൂപ്പി​െൻറ ചെർമാൻ സ്​ഥാനത്ത്​ നിന്നും  മാറ്റിയിരുന്നു.

ചൊവ്വാഴ്​ച നടന്ന ഒാഹരി ഉടമകളുടെ യോഗത്തിൽ 93 ശതമാനം പേരും മിസ്​ട്രിയെ നീക്കുന്നതിന്​ അനുകൂലമായി വോട്ട്​ ചെയ്​തു.ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിൽ 73 ശതമാനം ഓഹരി രത്തന്‍ ടാറ്റയുടെ നിയന്ത്രണത്തിലായതിനാല്‍ മിസ്​ട്രി പുറത്താകുമെന്ന്​ ഏറക്കുറെ ഉറപ്പായിരുന്നു. ടാറ്റയുടെ സൽപ്പേര്​ മിസ്​ട്രി തകർത്തു എന്ന്​ യോഗത്തിൽ വിമർശനമുയർന്നു.​ യോഗത്തിൽ സംസാരിച്ച 40 പേരിൽ നാല്​ പേർ മാത്രമാണ്​ മിസ്​ട്രിയെ അനുകൂലിച്ച്​ സംസാരിച്ചത്​.

ചൊവ്വാഴ്​ച തന്നെ മിസ്​ട്രിയെ പുറത്താക്കിയ വിവരം ടി.സി.​എസ്​ നാഷണൽ ​സ്​റ്റോക്​ എക്​സേഞ്ചിനെ അറിയിച്ചു. എന്നാൽ ധാർമികമായ വിജയം നേടിയെന്നായിരുന്നു പുറത്താക്കലി​നെ കുറിച്ചുള്ള മിസ്​ട്രിയുടെ പ്രതികരണം.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tcscyrus mistry
News Summary - Mistry voted out as TCS director
Next Story