Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightപണപ്പെരുപ്പം...

പണപ്പെരുപ്പം ഉയരുന്നതിൽ ആർ.ബി.​െഎക്ക്​ ആശങ്ക

text_fields
bookmark_border
Rbi
cancel

ന്യൂഡൽഹി: രാജ്യത്തെ പണപ്പെരുപ്പ നിരക്ക്​ ഉയരുന്നതിൽ ആർ.ബി.​െഎക്ക്​ ആശങ്ക. ഫെബ്രുവരിയിൽ നടന്ന വായ്​പ അവലോകന യോഗത്തിലാണ്​ ഇന്ത്യയിലെ  നിലവിലെ സാമ്പത്തികസ്ഥിതിയിൽ ആർ.ബി.​െഎ ആശങ്ക രേഖപ്പെടുത്തിയത്​. ഇപ്പോഴുണ്ടായിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന്​ രാജ്യം കരകയറുമോയെന്ന കാര്യത്തിലും യോഗത്തിൽ ആർ.ബി.​െഎ അംഗങ്ങൾ ആശങ്ക രേഖപ്പെടുത്തി.

വായ്​പ അവലോകന യോഗത്തിൽ ആറിൽ അഞ്ച്​ അംഗങ്ങളും നിരക്കുകളിൽ മാറ്റം വേണ്ടെന്ന്​ അഭിപ്രായപ്പെട്ടതായും ആർ.ബി.​െഎ ബുധനാഴ്​ച പുറത്തിറക്കിയ മിനുട്​സ്​ വ്യക്​തമാക്കുന്നു. യോഗത്തിൽ ഒരംഗം നിരക്കുകളിൽ 25 ബേസിക്​സ്​ പോയിൻറി​​െൻറ വർധന ആവശ്യമാണെന്ന്​ അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെ പണപ്പെരുപ്പ നിരക്ക്​ 17 മാസത്തെ ഉയർന്ന നിലയായ 5.21 ശതമാനത്തിലാണ്​ ജനുവരിയിൽ ഉള്ളത്​.  പണപ്പെരുപ്പ നിരക്ക്​ 4 ശതമാനത്തിൽ നിർത്തനായിരുന്നു ആർ.ബി.​െഎ ശ്രമം എന്നാൽ കേന്ദ്രബാങ്കിന്​ അത്​ സാധിച്ചിരുന്നില്ല. ക്രൂഡോയിലി​​െൻറയും ഭക്ഷ്യധാന്യങ്ങളുടെയും വിലക്കയറ്റമാണ്​ നിലവിലെ ഉയർന്ന പണപ്പെരുപ്പ നിരക്കിന്​ കാരണമായത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rbiinflationmalayalam newsMPC
News Summary - RBI Panel Concerned About Rising Inflation, Show Minutes-Business news
Next Story