Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightആദായനികുതി നിയമം:...

ആദായനികുതി നിയമം: പ്രതിമാസ ശമ്പളക്കാരിൽ മാറ്റങ്ങളുണ്ടാവുമെന്നാണ്​ സൂചന

text_fields
bookmark_border
Tax Return
cancel

ന്യൂഡൽഹി: ആദായ നികുതി നിയമത്തിൽ മറ്റ്​ വിഭാഗങ്ങളേക്കാൾ പ്രതിമാസ ശമ്പളം സ്വീകരിക്കുന്ന ഉദ്യോഗസ്ഥർക്ക്​ കൂടുതൽ ശ്രദ്ധ നൽകുമെന്ന്​ സൂചന. ആദായ നികുതി നിയമത്തിലെ ഭേദഗതികളെ കുറിച്ച്​ പഠിക്കുന്നതിനായി നിയോഗിച്ച ടാസ്​ക്​ ഫോഴ്​സിലെ അംഗമായ മുകേഷ്​ പ​േട്ടലാണ്​ ഇതുസംബന്ധിച്ച സൂചന നൽകിയത്​. ന്യൂസ്​ 18 ചാനലിന്​ നൽകിയ അഭിമുഖത്തിലായിരുന്നു പ​േട്ടൽ ടാസ്​ക്​ ഫോഴ്​സി​​െൻറ നയം വ്യക്​തമാക്കിയത്​. 

1961ലെ ആദായനികുതി നിയമം പ്രതിമാസ ശമ്പളക്കാരെ വേണ്ട വിധത്തിൽ പരിഗണിച്ചിട്ടില്ല. അവരുടെ നികുതി സ്ലാബുകളിൽ കഴിഞ്ഞ കുറേ വർഷങ്ങളായി മാറ്റങ്ങളുണ്ടായിട്ടില്ല. ടാസ്​ക്​ ഫോഴ്​സ്​ ഇക്കാര്യം പരിഗണിക്കുമെന്ന്​ പ​േട്ടൽ വ്യക്​തമാക്കി. അതേ സമയം, എത്​ തരത്തിലുള്ള മാറ്റങ്ങളാണ്​ ഉദ്യോഗസ്ഥർക്ക്​ ഉണ്ടാവുകയെന്നത്​ സംബന്ധിച്ച്​ ​കൂടുതൽ പ്രതികരണം നടത്താൻ അദ്ദേഹം തയാറായില്ല.

കഴിഞ്ഞ ദിവസമാണ്​ ആദായ നികുതി നിയമത്തിലെ ഭേദഗതികളെ കൂടിച്ച്​ പഠിക്കുന്നതിനായി ടാസ്​ക്​ ഫോഴ്​സിനെ ധനകാര്യമന്ത്രാലയം നിയമിച്ചത്​. 50 വർഷം കഴിഞ്ഞ ആദായ നികുതി നിയമത്തിൽ പരിഷ്​കാരങ്ങൾ വേണമെന്നാണ്​ കേന്ദ്രസർക്കാർ നിലപാട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsFINANCE MINISTERYIncome Tax LawSalaried Class
News Summary - New Income Tax Law May Focus on Salaried Class, Says Member of New Panel-Business
Next Story