Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightമൂഡിസ്​ റേറ്റിങ്ങ്​...

മൂഡിസ്​ റേറ്റിങ്ങ്​ സാമ്പത്തിക പരിഷ്​കാരങ്ങൾക്കുള്ള അംഗീകാരം-ജെയ്​റ്റ്​ലി

text_fields
bookmark_border
മൂഡിസ്​ റേറ്റിങ്ങ്​ സാമ്പത്തിക പരിഷ്​കാരങ്ങൾക്കുള്ള അംഗീകാരം-ജെയ്​റ്റ്​ലി
cancel

സിംഗപൂർ സിറ്റി: കേന്ദ്രസർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആശ്വാസമായി യു.എസ് ആസ്ഥാനമായ റേറ്റിങ് ഏജൻസി മൂഡീസി​​​െൻറ പുതിയ റിപ്പോർട്ട്. ഇന്ത്യയുടെ ക്രെ‍ഡിറ്റ് റേറ്റിങ് ഒരു പടി കൂടി ഉയർത്തിയ റിപ്പോർട്ട് മൂഡിസ് പുറത്തുവിട്ടു. 

ഇന്ത്യൻ സമ്പദ്​ വ്യവസ്​ഥയിൽ മോദി സർക്കാർ കൊണ്ടു വന്ന മാറ്റങ്ങൾക്ക്​ മൂഡിസ്​ അംഗീകാരം നൽകിയിരിക്കുന്നുവെന്ന്​ അരുൺ ജെയ്​റ്റ്​ലി സിംഗപൂരിൽ പറഞ്ഞു. കഴിഞ്ഞ മൂന്നു നാല്​ വർഷമായി നടപ്പാക്കി വരുന്ന മാറ്റങ്ങൾക്കുള്ള അംഗീകാരണമാണ്​ റേറ്റിങ്ങിലെ ഉയർച്ച. ഇൗ വർഷങ്ങളിൽ നിരവധി ഘടനാപരമായ മാറ്റങ്ങൾ സമ്പദ്​ വ്യവസ്​ഥയിൽ നടപ്പിലാക്കിയിട്ടുണ്ട്​. 13 വർഷങ്ങൾക്കു ശേഷമാണ് ഇന്ത്യയുടെ റേറ്റിങ്ങിൽ മൂ‍ഡി വ്യത്യാസം വരുത്തുന്നത്. കുറച്ച്​ വൈകിയെന്ന തോന്നലുണ്ട്​. എന്നാലും ഇത്​ പുതിയ മാറ്റങ്ങൾക്കുള്ള അംഗീകാരം തന്നെയാണെന്നും ​െജയ്​റ്റ്​ലി പറഞ്ഞു. 

നോട്ട്​ അസാധുവാക്കൽ അടക്കമുള്ള നടപടികളാണ് ഇന്ത്യ​െയ ഡിജിറ്റൽ സമ്പദ്​ വ്യവസ്​ഥയാക്കിയത്​​.  ആധാർ, ജി.എസ്​.ടി തുടങ്ങിയ പരിഷ്​കരണ നടപടികൾക്കുള്ള അംഗീകാരമാണ്​ മൂഡിയുടെ റേറ്റിങ്ങ്​. ഇൗ അന്താരാഷ്​ട്ര അംഗീകാരം പ്രോത്​സാഹനജനകമാണെന്നും ജെയ്​റ്റ്​ലി അവകാശപ്പെട്ടു. 

എന്താണ്​ മൂഡീസ്​ ക്രെഡിറ്റ്​ റേറ്റിങ്​​

വ്യക്​തികൾ, കോർപ്പറേറ്റഷനുകൾ, സർക്കാറുകൾ എന്നിവരുടെ കടം വാങ്ങാനുള്ള ശേഷിക്ക്​ നൽകുന്ന റാങ്കിങ്ങാണ്​ ക്രെഡിറ്റ്​ റേറ്റിങ്​. ഇതിൽ വ്യക്​തികൾക്ക്​ ക്രെഡിറ്റ്​ സ്​കോർ നൽകു​േമ്പാൾ കോർപ്പറേഷനുകൾക്കും സർക്കാറുകൾക്കും ക്രെഡിറ്റ്​ റേറ്റിങ്ങാണ്​ നൽകുന്നത്​. ഇതിൽ സർക്കാറുകൾക്ക്​ സ്​​റ്റാൻഡേർഡ്​&പുവർ, മൂഡീസ്​, ഫിഞ്ച്​ തുടങ്ങിയ എജൻസികളാണ്​ റേറ്റിങ്​ നൽകുന്നത്​. പണം വിദേശരാജ്യങ്ങളിലുൾപ്പടെ  പണം കടമെടുക്കണമെങ്കിൽ റേറ്റിങ്​ ആവശ്യമാണ്​. രാജ്യത്തെ സാമ്പത്തിക, രാഷ്​ട്രീയ സാഹചര്യങ്ങളും പരിഗണിച്ചാണ്​ ഇത്തരത്തിൽ റേറ്റിങ്​ നൽകുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arun jaitleymalayalam newsMoody's RatingRecognitionReforms in Economy
News Summary - Moody's Rating is a Recognition of Reforms in Economy - Jaitley - Business News
Next Story