Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഎ.ടി.എം കാർഡുകൾ ഇനി...

എ.ടി.എം കാർഡുകൾ ഇനി സുരക്ഷിതം; സ്വിച്ച്​ ഒാൺ​/ഒാഫ്​ സംവിധാനവുമായി എസ്​.ബി.​െഎ 

text_fields
bookmark_border
എ.ടി.എം കാർഡുകൾ ഇനി സുരക്ഷിതം; സ്വിച്ച്​ ഒാൺ​/ഒാഫ്​ സംവിധാനവുമായി എസ്​.ബി.​െഎ 
cancel

മുംബൈ: എ.ടി.എം കാർഡുകൾ സുരക്ഷിതമാക്കാൻ പുതിയ സംവിധാനം എസ്​.ബി.​െഎ അവതരിപ്പിച്ചു. എ.ടി.എം കാർഡ്​ സ്വിച്ച്​ ഒാൺ​/ഒാഫ്​ എന്നതാണ്​ പുതിയ സംവിധാനത്തി​െൻറ പേര്​. ഇൗ പുതിയ സംവിധാനത്തിലുടെ എ.ടി.എം സേവനങ്ങൾ ആക്​ടിവേറ്റ്​ ചെയ്യുകയോ ഡി ആക്​ടിവേറ്റ്​ ചെയ്യുകയോ ചെയ്യാം. എസ്​.ബി.​െഎയുടെ മൊബൈൽ ബാങ്കിങ്​ ആപ്പായ എസ്​.ബി.​െഎ ക്വുക്കിലൂടെയാണ്​ ഇത്​ സാധ്യമാവുക.

ഉദാഹരണത്തിന്​ ഉപഭോക്​താവിന്​ ആപ്പ്​ ഉപയോഗിച്ച്​ എ.ടി.എമ്മിലെ പോയിന്‍റ്​ ഒാഫ്​ സെയിൽ സേവനം നിർത്തി വെക്കാം. ഇങ്ങ​നെ ചെയ്​താൽ പിന്നെ ആ കാർഡ്​ ഉപയോഗിച്ച്​ കൊണ്ട്​ വ്യാപര സ്​ഥാപനങ്ങളിൽ നിന്ന്​ സാധനങ്ങൾ വാങ്ങാൻ കഴിയില്ല. ഇതുപോലെ തന്നെ ഒാൺലൈൻ പേയ്​മെൻറ് സംവിധാനവും നിയന്ത്രിക്കാൻ സാധിക്കും. ഇ-കോമേഴ്​സ്​ ഒാപ്​ഷൻ ഒാഫാക്കിയാൽ ഒാൺലൈനിലുടെയുള്ള ഇടപാടുകളൊന്നും നടക്കില്ല. എ.ടി.എം ഉപയോഗിച്ച്​  കൊണ്ടുള്ള തട്ടിപ്പുകൾ വൻതോതിൽ വർധിച്ച്​ വരുന്ന സാഹചര്യത്തിലാണ്​ പുതിയ സുരക്ഷ സംവിധാനവുമായി എസ്​.ബി.​െഎ രംഗത്തെത്തുന്നത്​.

എസ്​.ബി.​െഎ ക്വുക്ക്​ ആപ്പ്​ ​​പ്ലേ സ്​റ്റോർ, വിൻഡോസ്​ സ്​റ്റോർ, ​ആപ്പിൾ ആപ്പ്​ സ്​റ്റോർ എന്നിവയിൽ നിന്ന്​ ഡൗൺലോഡ്​ ചെയ്​​െതടുക്കാം. എകദേശം 10 ലക്ഷം ആളുകൾ പുതിയ ആപ്പ്​ ഉപയോഗിക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sbiSBI QUICK
News Summary - To Manage ATM Cards Through Phones, SBI Launches New Facility
Next Story