Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightപെട്രോളും ഡീസലും...

പെട്രോളും ഡീസലും വീട്ടിലെത്തിക്കും- പെട്രോളിയം മന്ത്രി

text_fields
bookmark_border
പെട്രോളും ഡീസലും വീട്ടിലെത്തിക്കും- പെട്രോളിയം മന്ത്രി
cancel

ന്യൂഡൽഹി: പെട്രോളും ഡീസലും വീട്ടിലെത്തിക്കുന്നതിനുള്ള സംവിധാനത്തിന്​ കേന്ദ്രസർക്കാർ തുടക്കമിടുന്നു. കേന്ദ്ര പെട്രോളിയം വകുപ്പ്​ മന്ത്രി ധർമേന്ദ്ര പ്രദാനാണ്​ ഇക്കാര്യം അറിയച്ചത്​. പെട്രോളും ഡീസലും വീട്ടിലെത്തിക്കുന്നതിനായി ​െഎ.ടി മന്ത്രാലയവുമായി സഹകരിച്ച്​ ഒാൺലൈൻ സംവിധാനം അവതരിപ്പിക്കുമെന്ന്​ ധർമേന്ദ്രപ്രദാൻ ട്വിറ്ററിൽ കുറിച്ചു. ഡിജിറ്റൽ സമ്പദ്​വ്യവസ്ഥയെ പ്രോൽസാഹിപ്പിക്കുന്നതി​​െൻറ ഭാഗമായാണ്​ പുതിയ നടപടിയെന്നും അദ്ദേഹം അറിയിച്ചു.

പണരഹിത സമ്പദ്​വ്യവസ്ഥയെ പ്രോൽസാഹിപ്പിക്കുന്നതിനായി ഡിജിറ്റൽ പേയ്​മ​െൻറിലൂടെ പെട്രോൾ വാങ്ങുന്നവർക്ക്​ ഇളവുകൾ പ്രഖ്യാപിച്ചു. കഴിഞ്ഞ ജൂണിൽ നടന്ന കൺസൾട്ടീവ്​ പാർ​ലമ​െൻറ്​ കമ്മിറ്റി യോഗത്തിൽ ​പെട്രോൾ വീട്ടിലെത്തിക്കുന്നത്​ സംബന്ധിച്ച പദ്ധതി മന്ത്രി അവതരിപ്പിച്ചിരുന്നു.

അതേ സമയം, ദിവസവും പെട്രോളിയം ഉൽപന്നങ്ങളുടെ വില മാറ്റുന്ന സംവിധാനം നിലവിൽ വന്നതോടെ വില വൻതോതിൽ വർധിക്കുകയാണ്​. ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ ഉയരുന്നതിനിടെയാണ്​ പുതിയ സംവിധാനം കേന്ദ്രസർക്കാർ അവതരിപ്പിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Petrolium productsmalayalam newsHome DelivaryDharmendra PradanOnline system
News Summary - Govt to start home delivery of diesel, petrol: Dharmendra Pradhan–Business news
Next Story