Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightബാങ്ക്​ ലയനം: ബാങ്ക്​...

ബാങ്ക്​ ലയനം: ബാങ്ക്​ ഓഫ്​ ബറോഡക്ക്​ കേന്ദ്രസർക്കാർ 5,042 കോടി നൽകും

text_fields
bookmark_border
bank-of-baroda-23
cancel

ന്യൂഡൽഹി: ലയനത്തിന്​ മുന്നോടിയായി പൊതുമേഖല ബാങ്കായ ബാങ്ക്​ ഓഫ്​ ബറോഡക്ക്​ 5,042 കോടി നൽകുമെന്ന്​ കേന്ദ്രസർ ക്കാർ. വിജയ ബാങ്ക്​, ദേന ബാങ്ക്​ എന്നിവ ബാങ്ക്​ ഓഫ്​ ബറോഡയിൽ ലയിപ്പിക്കുന്നതിന്​ മുന്നോടിയായാണ്​ സർക്കാർ നീക്കം. ബുധനാഴ്​ച ധനമന്ത്രാലയമാണ്​ ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറപ്പെടുവിച്ചത്​.

ഇക്വിറ്റി ഓഹരികളുടെ രൂപത്തിലാണ്​ ബാങ്കിന്​ പണം നൽകുന്നതെന്ന്​​ ധനമന്ത്രാലയത്തിൻെറ വിജ്ഞാപനം വ്യക്​തമാക്കുന്നു. 2018-19 സാമ്പത്തിക വർഷത്തിലേക്കുള്ള സർക്കാറിൻെറ നിക്ഷേപമാണിത്​. ബാങ്ക്​ ലയനം യാഥാർഥ്യമാവു​േമ്പാൾ വിജയ ബാങ്കിൻെറ 1000 ഓഹരികളുള്ള ഒരു ഉടമക്ക്​ പുതിയ സ്ഥാപനത്തിൽ 402 ഓഹരികൾ ലഭിക്കും. ദേന ബാങ്കിൽ 1000 ഓഹരികളുള്ള ഉടമക്ക്​ ലയിച്ചതിന്​ ശേഷം ബാങ്ക്​ ഓഫ്​ ബറോഡയിൽ 110 ഓഹരികളാവും ലഭിക്കുക.

കഴിഞ്ഞ സെപ്​തംബറിലാണ്​ ബാങ്ക്​ ഓഫ്​ ബറോഡയിൽ വിജയ ബാങ്ക്​, ദേന ബാങ്ക്​ എന്നിവയെ ലയിപ്പിക്കാൻ തീരുമാനിച്ചത്​. എസ്​.ബി.ഐ, ഐ.സി.ഐ.സി.ഐ എന്നിവക്ക്​ ശേഷം രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്ക്​ സൃഷ്​ടിക്കുക എന്നതാണ്​ ലയനത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bank of barodamalayalam newsCapital infusion
News Summary - Govt to infuse Rs 5,042 cr into Bank of Baroda-Business
Next Story