Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസ്വർണം ഈ വർഷത്തെ...

സ്വർണം ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

text_fields
bookmark_border
സ്വർണം ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ
cancel

കോഴിക്കോട്​: സ്വർണം ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. പവന്​ 22,720 രൂപയും ഗ്രാമിന്​ 2840 രൂപയുമാണ്​ കഴിഞ്ഞ മൂന്നുദിവസങ്ങളിലെ സംസ്ഥാനത്തെ സ്വർണവില. കഴിഞ്ഞ ആഗസ്​റ്റ്​ ആറിന്​ 21,120 രൂപയായിരുന്ന സ്വർണത്തിനാണ്​​ ഒരുമാസം കഴിഞ്ഞയുടൻ 1600 രൂപയോളം വർധിച്ചത്​്​. കഴിഞ്ഞ ഒരാഴ്​ചക്കുള്ളിൽ മാത്രം 520 രൂപയു​െട വർധനയുണ്ടായി. സെപ്​റ്റംബറിൽ കൂടിയ വില ഇതുവ​െ​ര താഴോട്ട്​ വന്നിട്ടില്ല. ആഗോളവിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ വർധന തന്നെയാണ് കേരളത്തിലും പ്രതിഫലിച്ചത്. ദേശീയതലത്തിലും സ്വര്‍ണവില ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയിട്ടുണ്ട്. ജൂലൈ ഒന്നുമുതൽ സ്വർണത്തിന്​ മൂന്ന്​ ശതമാനം ജി.എസ്​.ടി കൂടി വന്നതോ​െട കല്യാണ പാർട്ടികളെയാണ്​ സ്വർണ വിലവർധന കൂടുതൽ ആശങ്കപ്പെടുത്തുന്നത്​. 

ആഗോളവിപണിയും എണ്ണവിലയും ഡോളറി​​െൻറ വിനിമയനിരക്കും ഒക്കെയാണ് സ്വര്‍ണവിലയെ പ്രധാനമായും ബാധിക്കുന്നതെങ്കിലും ഇത്തവണ ഉത്തര കൊറിയയും അമേരിക്കയും തമ്മിലുള്ള പ്രശ്‌നങ്ങളും വില കൂടാന്‍ കാരണമായിട്ടുണ്ടെന്ന്​ സാമ്പത്തികവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. യു.എസ് ജോബ് ഡാറ്റ താഴെയെത്തിയതും സ്വര്‍ണവില ഉയരാൻ  ഇടയാക്കിയിട്ടുണ്ട്​​. നിലവിലെ സാഹചര്യത്തിൽ  സ്വര്‍ണവില ഇനിയും കൂടാനാണ് സാധ്യതയെന്ന്​ ഒാൾ കേരള ഗോൾഡ്​ ആൻഡ്​ സിൽവർ മെർച്ചൻറ്​ അസോസിയേഷൻ ഭാരവാഹികളും പറയുന്നു.
സ്വർണത്തി​​െൻറ റെക്കോഡ്​ വില 2012 ​െസപ്​​റ്റംബർ 14നായിരുന്നു. അന്ന്​ പവന്​ 24,160 രൂപയും ഗ്രാമിന്​ 3020 രൂപ വില വരെയുമായിരുന്നു. എന്നാൽ, 2015 ആഗസ്​റ്റ്​ ആറിന്​ പവന്​ 18,720 രൂപയായി കുറഞ്ഞു. കഴിഞ്ഞ അഞ്ച്​ വർഷത്തിനിടയിലെ സ്വർണത്തി​​െൻറ ഏറ്റവും കുറഞ്ഞ വിലയായിരുന്നു ഇത്​.  
 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:businessmalayalam news
News Summary - gold rate- business
Next Story