Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസ്വർണ വില 40,000...

സ്വർണ വില 40,000 തൊടുമോ ?

text_fields
bookmark_border
സ്വർണ വില 40,000 തൊടുമോ ?
cancel

മുംബൈ: ആഗോള സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച്​ ആശങ്കകൾക്കിടെ സ്വർണവില റെക്കോർഡുകൾ ഭേദിച്ച്​ മുന്നേറുമെന ്ന്​ പ്രവചനം. ദീപാവലിക്ക്​ മുന്നോടിയായി 10 ഗ്രാം സ്വർണത്തിൻെറ വില 40,000 രൂപയിലെത്തുമെന്നാണ്​ റിപ്പോർട്ടുകൾ. യു. എസ്​-ചൈന വ്യാപാര യുദ്ധം നില നിൽക്കുന്നത്​ അന്താരാഷ്​ട്ര രംഗത്ത്​ സ്വർണ വിലയെ സ്വാധീനിക്കുന്നുണ്ട്​.

2008ലെ പ്രതിസന്ധിക്ക്​ സമാനമായി 2019ലും യു.എസ്​ സമ്പദ്​വ്യവസ്ഥയിൽ പ്രതിസന്ധിയുണ്ടാകുമെന്ന്​ റിപ്പോർട്ടുകളുണ്ട്​. യു.എസിൽ ഹൃസ്വകാല ബോണ്ടുകളുടെ പലിശ നിരക്കുകൾ ദീർഘകാല ബോണ്ടുകളേക്കാൾ ഉയർന്നാണ്​ നിൽക്കുന്നത്​. സാമ്പത്തിക പ്രതിസന്ധിക്ക്​ മുന്നോടിയായാണ്​ ഈ പ്രതിഭാസം ഉണ്ടാവുന്നതെന്നാണ്​ വിലയിരുത്തൽ. ഇതിന്​ പുറമേ അമേരിക്കയിലെ ജി.ഡി.പിയിലെ കുറവും ആശങ്കയാവുന്നുണ്ട്​.

യുറോപ്പിലെ പ്രധാന സമ്പദ്​വ്യവസ്ഥയായ ജർമ്മനിയിൽ നെഗറ്റീവ്​ വളർച്ചയാണ്​ രേഖപ്പെടുത്തുന്നത്​. ബ്രക്​സിറ്റ്​ മൂലം പ്രതിസന്ധിയിലായ ബ്രിട്ടനിലെ സമ്പദ്​വ്യവസ്ഥയുടെ സ്ഥിതിയും മെച്ചമല്ല. ഇതെല്ലാം സ്വർണ വിലയെ സ്വാധീനിക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsdeepavalimalayalam news
News Summary - Gold may surge to Rs 40,000 per 10 gram-business news
Next Story