Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightപുകഞ്ഞുതീരാതെ നോട്ട്​...

പുകഞ്ഞുതീരാതെ നോട്ട്​ അസാധുവാക്കൽ

text_fields
bookmark_border
പുകഞ്ഞുതീരാതെ നോട്ട്​ അസാധുവാക്കൽ
cancel

രണ്ടാ​ഴ്​​ച മു​മ്പ്​ പു​ണെ​യി​ൽ ന​ട​ന്ന ബ​ജാ​ജ്​ ഒാ​േ​ട്ടാ ഒാ​ഹ​രി​യു​ട​മ​ക​ളു​ടെ യോ​ഗം. ക​മ്പ​നി ചെ​യ​ർ​മാ​ൻ രാ​ഹു​ൽ ബ​ജാ​ജ്​ ചി​ല കാ​ര്യ​ങ്ങ​ൾ തു​റ​ന്നു​പ​റ​ഞ്ഞു; നോ​ട്ട്​ അ​സാ​ധു​വാ​ക്ക​ലി​നെ സം​ബ​ന്ധി​ച്ച്. ‘ര​ണ്ടു മാ​സം ജ​നം എ.​ടി.​എ​മ്മു​ക​ൾ, ബാ​ങ്ക്​ ശാ​ഖ​ക​ൾ എ​ന്നി​വ​യു​ടെ മു​മ്പി​ൽ വ​രി​നി​ന്നു എ​ന്ന​ത​ല്ലാ​തെ, നോ​ട്ട്​ അ​സാ​ധു​വാ​ക്ക​ൽ കൊ
​ണ്ട്​ വ്യ​വ​സാ​യ മേ​ഖ​ല​ക്ക്​ ഗു​ണ​മൊ​ന്നും ഉ​ണ്ടാ​യി​ല്ലെ’​ന്ന്. രാ​ഹു​ൽ ബ​ജാ​ജ്​ തു​റ​ന്നു​പ​റ​ഞ്ഞ കാ​ര്യം മ​റ്റു വ്യ​വ​സാ​യി​ക​ൾ സ്വ​കാ​ര്യ​മാ​യി പ​റ​യു​ന്നു. രാ​ജ്യ​ത്തെ ഞെ​ട്ടി​ച്ചു​കൊ​ണ്ടു​ള്ള നോ​ട്ട്​ അ​സാ​ധു​വാ​ക്ക​ൽ പ്ര​ഖ്യാ​പ​നം ക​ഴി​ഞ്ഞി​ട്ട്​ ഒ​മ്പ​തു​മാ​സം ക​ഴി​ഞ്ഞു. അ​സാ​ധു​വാ​ക്ക​ൽ പ്ര​ഖ്യാ​പ​നം​കൊ​ണ്ട്​ രാ​ജ്യ​ത്തി​ന്​ ഉ​ണ്ടാ​കു​മെ​ന്ന്​ അ​ന്ന്​ പ്ര​ഖ്യാ​പി​ച്ച ഗു​ണ​ങ്ങ​ളൊ​ന്നും ഇ​തു​വ​രെ യാ​ഥാ​ർ​ഥ്യ​മാ​യി​ട്ടി​ല്ലെ​ന്ന്​ ധ​ന​കാ​ര്യ വി​ദ​ഗ്​​ധ​ർ ഇ​പ്പോൾ ​തു​റ​ന്ന്​ സ​മ്മ​തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. 

അന്തംവിട്ട്​ ബാങ്ക്​ ജീവനക്കാർ, എണ്ണിത്തീരാതെ റിസർവ്​ ബാങ്ക്​
സമീപകാലത്ത്​ അസാധു നോട്ടുകളുടെ വൻ ശേഖരമാണ്​ കേരളമടക്കം രാജ്യത്തി​​െൻറ വിവിധ ​പ്രദേശങ്ങളിൽനിന്ന്​ പിടിയിലായിക്കൊണ്ടിരിക്കുന്നത്​. രണ്ടും മൂന്നും കോടി രൂപയുടെ അസാധുവാക്കപ്പെട്ട 1000, 500 നോട്ടുകളാണ്​ പിടിയിലാകുന്നത്​. ​

കഴിഞ്ഞയാഴ്​ച സംസ്​ഥാനത്തി​​െൻറ വിവിധ ഭാഗങ്ങളിൽ നിന്നുമാത്രം അരഡസനിലേറെ അസാധു നോട്ട്​ ശേഖരങ്ങളാണ്​ പിടികൂടിയത്​. മിക്കതും രണ്ടു കോ
ടിക്കുമേലുള്ള ശേഖരങ്ങൾ. ഇൗ നോട്ടുകൾ എന്ത്​ ഉദ്ദേശ്യത്തിലാണ്​ ഇപ്പോഴും കൈമാറിക്കൊണ്ടിരിക്കുന്നതെന്ന അന്ധാളിപ്പിലാണ്​ ബാങ്കിങ്​​ മേഖല. അസാധുനോ
ട്ടുകൾ കൈമാറുന്നതിനുള്ള മുഴുസമയ പരിധിയും അവസാനിച്ചതായും പ്രവാസികൾ ഉൾപ്പെടെ ഒരു വിഭാഗത്തിനും ഇനിയും സമയം നീട്ടിനൽകാനാകില്ലെന്നുമുള്ള നിലപാടിലാണ്​ കേന്ദ്ര സർക്കാർ. എന്നിട്ടും വ്യാപകമായി ഇത്തരം നോട്ടുകൾ കൈമാറുന്നതി​​െൻറ സാംഗത്യമാണ്​ വ്യക്​തമാകാത്തത്​. 
അതേസമയം, നോട്ട്​ അസാധുവാക്കലിനെ തുടർന്ന്​ എത്ര കോടിയുടെ അസാധു നോട്ടുകളാണ്​ തിരിച്ചെത്തിയതെന്ന്​ വ്യക്തമാക്കാൻ റിസർവ്​ ബാങ്കും തയാറല്ല. നോട്ട് നിരോധനത്തെ തുടർന്ന് പൊതുജനങ്ങൾ ബാങ്കുകളിലടച്ച അസാധു നോട്ടുകൾ എണ്ണിത്തീർന്നിട്ടില്ല എന്നാണ്​ റിസർവ്​ ബാങ്ക് ഗവർണറുടെ നിലപാട്​.

ക​ഴിഞ്ഞവർഷം നവംബർ ഒമ്പതു മുതൽ ഡിസംബർ 31 വരെയാണ് അസാധുവാക്കിയ കറൻസി ബാങ്ക് ശാഖകളിൽ മാറ്റിനൽകിയത്. അതിനുശേഷം വിദേശ ഇന്ത്യക്കാർക്ക് റിസർവ്​ ബാങ്കി​െൻറ മെേട്രാ നഗരങ്ങളിലെ ഓഫിസുകളിലൂടെയും നാഗ്​പൂരിലെ ഓഫിസിലൂടെയും മാത്രമാണ് നോട്ട് മാറി നൽകിയത്. ഡിസംബർ 12 വരെ തിരിച്ചെത്തിയ കറൻസിയുടെ കണക്കുകൾ റിസർവ്​ ബാങ്ക് പുറത്തുവിട്ടിരുന്നു. എന്നാൽ, പ്രതീക്ഷയിൽ കൂടുതൽ കറൻസി തിരിച്ചുവന്നതിനെ തുടർന്ന് ധനമന്ത്രാലയത്തി​െൻറ ഇടപെടലിനെ തുടർന്ന്​ കണക്കുകൾ പുറത്തുവിടുന്നത് ആർ.ബി.ഐ അവസാനിപ്പിച്ചു​.

അതിനുശേഷം വന്ന കറൻസി ഇത്രകാലമായിട്ടും എണ്ണിത്തിട്ടപ്പെടുത്തിയിട്ടില്ലെന്നാണ്​ റിസർവ്​ ബാങ്ക്​ നിലപാട്. എന്നാൽ, വസ്​തുതകൾ നിരത്തി ബാങ്ക്​ ജീവനക്കാരുടെ സംഘടനകൾ ഇൗ അവകാശവാദം പൊളിക്കുന്നു. ഡിസംബർ 31 വരെ ബാങ്ക് ശാഖകളിൽ അടച്ച അസാധുനോട്ടുകൾ എണ്ണിത്തിട്ടപ്പെടുത്തിയശേഷമാണ് അതിന് പകരം പ്രചാരത്തിലുള്ള  കറൻസി, ബാങ്കുകൾ ജനങ്ങൾക്ക് നൽകുകയോ അവരുടെ അക്കൗണ്ടിൽ വരവു​െവക്കുകയോ ചെയ്തത്.  ഓരോ ദിവസവും ലഭിക്കുന്ന കറൻസിയുടെ കണക്കുകൾ അതതു ദിവസംതന്നെ കൃത്യമാക്കാതെ ബാങ്ക് ശാഖകളുടെ പ്രവർത്തനം അവസാനിപ്പിക്കുക സാധ്യമല്ല. 

അസാധു നോട്ടുകൾ റിസർവ്​ ബാങ്കി​െൻറ നിയന്ത്രണത്തിലുള്ള കറൻസി ചെസ്​റ്റിൽ എത്തിയാൽ അതി​െൻറ കണക്കുകൾ പ്രത്യേക പാക്കേജിലൂടെ ഓൺലൈനായി ആർ.ബി.ഐയെ അറിയിക്കുകയും ചെയ്യും. കറൻസി നിരോധന സമയത്ത് കൃത്യമായിത്തന്നെ ബാങ്കുകൾ ഇത് നിർവഹിച്ചിട്ടുമുണ്ട്. അതിനാൽ, എത്ര കോ
ടിയുടെ കറൻസി തിരിച്ചെത്തി എന്നറിയാൻ ദിവസങ്ങളുടെ പ്രയത്​നമേ ആവശ്യമുള്ളൂവെന്നാണ്​ സംഘടനകളുടെ നിലപാട്​. 

അനന്തരഫലം കാത്ത്​
അവകാശവാദങ്ങൾക്കുംവിമർശനങ്ങൾക്കുമപ്പുറം നോട്ട്​ അസാധുവാക്കൽ എന്ത്​ അനന്തരഫലങ്ങളാണ്​ ഉണ്ടാക്കിയത്​ എന്ന പരിശോധന ഇനിയും തീർന്നിട്ടില്ല. വിവിധ സംസ്​ഥാനങ്ങളിലെ ജനങ്ങളുമായി സംവദിച്ച്​ നോട്ട്​ അസാധുവാക്കൽ ഗുണദോഷങ്ങൾ വിലയിരുത്തുന്നതിന്​ കേന്ദ്ര ധനമന്ത്രാലയം ഉദ്യോഗസ്​ഥതല സമിതി രൂപവത്​കരിച്ചിരുന്നു. ഇതിനു പിന്നാലെ, ആന്ധ്രപ്രദേശ്​ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവി​​െൻറ നേതൃത്വത്തിൽ അഞ്ചംഗ മുഖ്യമന്ത്രി സമിതിയും രൂപവത്​കരിച്ചിരുന്നു. ജനുവരിയിൽ പുറത്തുവിട്ട സാമ്പത്തിക സർവേയിൽ നോട്ട്​ അസാധുവാക്കലി​​െൻറ ഫലങ്ങളുടെ പൂർണചിത്രം ഉണ്ടായിരുന്നില്ല. അതിനാൽതന്നെ, പൂർണ വിവരങ്ങളുള്ള ഇടക്കാല സാമ്പത്തിക സർവേ റിപ്പോർട്ടി​​െൻറ സാധ്യതകൾക്ക്​ കാത്തിരിക്കുകയാണ്​ സമ്പദ്​രംഗം. നോട്ട്​ അസാധുവാക്കൽ വിഡ്​ഢിത്തം നിറഞ്ഞ തീരുമാനമായിപ്പോയെന്ന്​ നൊ​േബൽ ജേതാവ്​ ​േപാൾ ക്രഗ്​മാൻ വിലയിരുത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:note bandemonitizationbankingmarketimpacts
News Summary - Demonetization Impacts Continues-Business News Analysis
Next Story