Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഇന്ത്യയിൽ കോവിഡ്​...

ഇന്ത്യയിൽ കോവിഡ്​ പ്രതിരോധത്തിന്​ ഏറ്റവും കൂടുതൽ പണം നൽകിയത് അസിം പ്രേംജി; ലോകത്ത്​ മൂന്നാമത്​

text_fields
bookmark_border
azim-premji
cancel

ന്യൂഡല്‍ഹി: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക്​ നിരവധി വ്യവസായികൾ കോടിക്കണക്കിന്​ രൂപ ധനസഹായം നൽകിയിട്ടുണ്ട്​. പി.എം കെയറിലേക്കും മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധികളിലേക്കും പൊലീസുകാർക്കും ഇത്തരത്തിൽ സംഭാവന നൽകുകയുണ്ടായി. വിപ്രോ ചെയര്‍മാനും സ്ഥാപകനുമായ അസിം പ്രേംജിയാണ്​ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പണം കോവിഡ്​ പ്രതിരോധത്തിന്​ സംഭാവന ചെയ്​ത വ്യവസായി. 

കോവിഡുമായി ബന്ധപ്പെട്ട്​ ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ പണം സംഭാവന ചെയ്ത ഫോബ്‌സി​ന്റെ ശതകോടീശ്വര പട്ടികയില്‍ മൂന്നാമതാണിപ്പോൾ അസിം പ്രേംജി. കൊറോണ വ്യാപനം ശക്​തമായ ഏപ്രിൽ മാസം തന്നെ അസിം പ്രേജി 1,125 കോടി രൂപയാണ്​ സംഭാവന ചെയ്തത്​. ഇതിൽ ആയിരം കോടി അസിം പ്രേംജി ഫൗണ്ടേഷന്‍ വകയാണ്​. വിപ്രോ നൂറു കോടിയും വിപ്രോ എൻറര്‍പ്രൈസസ് 25 കോടിയുമാണ്​ നല്‍കിയത്​. മെഡിക്കല്‍-സേവന മേഖലകൾക്കും അവശ വിഭാഗങ്ങള്‍ക്കും വേണ്ടിയാണ്​ പണം വകയിരുത്തിയിരിക്കുന്നത്​.  

ഫോബ്‌സ്​ പുറത്തുവിട്ട കണക്കനുസരിച്ച് 77 ശതകോടീശ്വരന്മാരാണ് കോവിഡിനെതിരെ സംഭാവന നല്‍കിയിട്ടുള്ളത്​. 7549 കോടി രൂപ (ഒരു ബില്യണ്‍ യു.എസ് ഡോളര്‍) സംഭാവന നൽകിയ ട്വിറ്റര്‍ സി.ഇ.ഒ ജാക് ഡോര്‍സിയാണ് പട്ടികയില്‍ ഒന്നാമൻ. 255 ദശലക്ഷം യു.എസ് ഡോളര്‍ (ഏകദേശം 1,925 കോടി രൂപ) നൽകിയ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സാണ് രണ്ടാമത്. ഇവർക്ക്​ പിന്നിൽ മൂന്നാമതാണ്​ ഇന്ത്യയുടെ അസിം പ്രേംജി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wiproAzim premjicovid 19covid relief
News Summary - Azim Premji Is Indias Biggest Donor For Coronavirus Relief-business news
Next Story