Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightനോട്ട്​ പിൻവലിച്ചത്​...

നോട്ട്​ പിൻവലിച്ചത്​ മൂലമുണ്ടായ നഷ്​ടം ജി.എസ്.ടിയിലൂടെ നികത്തും- ജെയ്​റ്റ്​ലി

text_fields
bookmark_border
നോട്ട്​ പിൻവലിച്ചത്​ മൂലമുണ്ടായ നഷ്​ടം ജി.എസ്.ടിയിലൂടെ നികത്തും- ജെയ്​റ്റ്​ലി
cancel

മുംബൈ: നോട്ട്പിൻവലിക്കൽ സാമ്പത്തിക രംഗത്ത്​ തിരിച്ചടിയുണ്ടാക്കിയതായി കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്ലി. സാമ്പത്തിക രംഗത്തിന്​ തീരുമാനം താൽകാലിക തിരിച്ചടിയുണ്ടാക്കിയതായി ജെയ്​റ്റലി പറഞ്ഞു. എന്നാൽ ദീർഘകാലത്തിൽ സമ്പദ്​വ്യവസ്​ഥക്ക്​ തിരിച്ചടി മറികടക്കാൻ കഴിയുമെന്നും ​അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഉൽപ്പന്ന സേവന നികുതി നടപ്പിലാവുേമ്പാൾ കൂടുതൽ നികുതി വരുമാനം സംസ്ഥാനങ്ങൾക്കും കേന്ദ്രസർക്കാറിനും ലഭിക്കും. ഇത്​ ഉപയോഗിപ്പെടുത്തി ഇപ്പോഴുണ്ടായ തിരിച്ചടി മറികടക്കാമെന്നും ജെയ്റ്റ്ലി പറഞ്ഞു.

കേന്ദ്രസർക്കാർ പുതുതായി നടപ്പിലാക്കാൻ പോവുന്ന ജി.എസ്​.ടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒരു പരിധിവരെ പരിഹരിക്കാൻ സാധിച്ചിട്ടുണ്ട്. ജൂ​ൈല മുതലെങ്കിലും പുതിയ സംവിധാനത്തിലേക്ക്​ മാറാൻ കഴിയുമെന്നാണ്​ കേന്ദ്രസർക്കാർ കണക്കുകൂട്ടുന്നത്​. നികുതി വെട്ടിപ്പ്​വൻതോതിൽ രാജ്യത്ത്​ നടക്കുന്നുണ്ട്​. സർക്കാറുകൾക്ക്​ ലഭിക്കേണ്ട വരുമാനത്തിെൻറ വലിയൊരു പങ്കും ഇങ്ങനെ നഷ്ടമാവുന്നുണ്ട്​. ഇത്തരം പ്രവണതകളെ തടയാനാണ്​ നോട്ട്​ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത്. താൽകാലികമായ പ്രശ്​നങ്ങളുണ്ടായെങ്കിലും ദീർഘകാലത്തിൽ ഇത്​ സമ്പദ്​വ്യവസ്ഥക്ക്​ ഗുണകരമാവും. സമാന്തര സമ്പദ്​വ്യവസ്ഥക്ക്​ തടയിടാനും തീരുമാനം സഹായിച്ചെന്നും ജെയ്റ്റ്​ലി പറഞ്ഞു.

ഉൽപ്പന്ന സേവന നികുതി സംബന്ധിച്ച വിഷയത്തിൽ സംസ്ഥാന സർക്കാറുകൾ നല്ല പിന്തുണക്ക്​നൽകുന്നുണ്ടന്ന്​ പറഞ്ഞ ജെയ്റ്റ്ലി ഇത്​ നടപ്പിലാക്കുന്നതിെൻറ അവസാനഘട്ടത്തിലാണ്​കേന്ദ്രസർക്കാറെന്നും കൂട്ടിച്ചേർത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:demonitization
News Summary - Arun Jaitley: Demonetisation, GST to fetch more revenues to government
Next Story