Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഷാര്‍ജയില്‍ ബിസിനസ്...

ഷാര്‍ജയില്‍ ബിസിനസ് തുടങ്ങാന്‍ പത്ത് ശതമാനം ഫീസിളവ്

text_fields
bookmark_border
ഷാര്‍ജയില്‍ ബിസിനസ് തുടങ്ങാന്‍ പത്ത് ശതമാനം ഫീസിളവ്
cancel

ഷാര്‍ജയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഇക്കണോമിക്ക് ഫ്രീസോണായ ഹംരിയ ഫ്രീസോണില്‍ ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് കേരള ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി മുഖേന അപേക്ഷിക്കുന്നവര്‍ക്ക് പത്തുശതമാനം ഫീസ് ഇളവ്. ഹംരിയ ഫ്രീസോണില്‍ നിക്ഷേപകര്‍ക്കുള്ള അവസരങ്ങളെക്കുറിച്ച് ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച സെമിനാറില്‍ ഫ്രീസോണ്‍ ഡെപ്യൂട്ടി കമേഴ്സ്യല്‍ ഡയറക്ടര്‍ അലി അല്‍ ജര്‍വാനാണ് ഇക്കാര്യം അറിയിച്ചത്. 
അപേക്ഷ നല്‍കിയാല്‍ രണ്ടു മണിക്കൂറിനകം ലൈസന്‍സ് ലഭിക്കുന്ന വിധത്തില്‍ വേഗതയേറിയ ഏകജാലക സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ക്ളിയറന്‍സിനുള്ള സമയം 45 മിനിറ്റായി കുറച്ചുകൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്ന് ഫ്രീസോണിന്‍െറ ഓവര്‍സീസ് പ്രമോഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ് മേധാവി മുഹമ്മദ് ബഷീര്‍ അറിയിച്ചു. 
പാസ്പോര്‍ട്ട് വിവരങ്ങളുമായി ഫ്രീസോണിലത്തെിയാല്‍ രണ്ടു മണിക്കൂറിനകം വ്യക്തിഗത ബിസിനസ് ആരംഭിക്കുന്നതിന് ലൈസന്‍സും മറ്റ് അനുമതികളും ലഭിക്കും. സ്വന്തം കമ്പനി തുടങ്ങുന്നതിനും ഷെയര്‍ ഹോള്‍ഡിങ് കമ്പനിയും ബ്രാഞ്ച് കമ്പനിയും തുടങ്ങുന്നതിനും വ്യത്യസ്ത നടപടിക്രമങ്ങളുണ്ട്. 100 ശതമാനം നികുതിരഹിതമായതിനാല്‍ കോര്‍പറേറ്റ് ടാക്സോ ആദായനികുതിയോ മറ്റേതെങ്കിലും നികുതിയോ അടക്കേണ്ടതില്ല. യു.എ.ഇയില്‍ വിദേശികള്‍ക്ക് സംരംഭം ആരംഭിക്കുന്നതിന് ലോക്കല്‍ പാര്‍ട്ട്ണര്‍ഷിപ് ആവശ്യമാണ്. എന്നാല്‍ ഫ്രീസോണില്‍ പൂര്‍ണ ഉടമസ്ഥതയില്‍ ഒരു നിയന്ത്രണവും ഇല്ലാതെ ആര്‍ക്കും കമ്പനി തുടങ്ങാം.
ഹംരിയ്യ ഫ്രീസോണില്‍ 500 കോടി യു.എസ് ഡോളറിന്‍െറ നിക്ഷേപവുമായി 163 രാജ്യങ്ങളില്‍ നിന്നുള്ള 6500 കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ 35 ശതമാനവും ഇന്ത്യക്കാരുടേതാണ്. ഇതില്‍തന്നെ 20 കോടി ഡോളറിന്‍െറ ബിസിനസ് നടത്തുന്നത് മലയാളികളാണ്. ജബല്‍അലി കഴിഞ്ഞാല്‍ യു.എ.ഇയിലെ രണ്ടാമത്തെ വലിയ ഫ്രീസോണാണ് ഹംരിയ്യ. 
മാനുഫാക്ചറിങ്, സര്‍വിസ്, ട്രേഡിങ് എന്നിങ്ങനെ മൂന്നു ലൈസന്‍സുകളാണ് അനുവദിക്കുന്നത്. ഇ ഓഫിസ് പാക്കേജില്‍ ഒരു സര്‍വിസ് കമ്പനി തുടങ്ങുന്നതിന് 7000 ഡോളറാണ് വാര്‍ഷിക വാടക. 10 സ്ക്വയര്‍ മീറ്റര്‍ മുതല്‍ 42 സ്്ക്വയര്‍ മീറ്റര്‍ വരെ ഓഫിസുകള്‍ ലഭ്യമാണ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sharja business
Next Story