Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
രാജ്യത്ത്​ ജൂലൈയിൽ വ്യാപാര കമ്മി; സ്വർണം, ഫാർമ എന്നിവയുടെ ഇറക്കുമതി ഉയർന്നു
cancel
Homechevron_rightBusinesschevron_rightBiz Newschevron_rightരാജ്യത്ത്​ ജൂലൈയിൽ...

രാജ്യത്ത്​ ജൂലൈയിൽ വ്യാപാര കമ്മി; സ്വർണം, ഫാർമ എന്നിവയുടെ ഇറക്കുമതി ഉയർന്നു

text_fields
bookmark_border

ന്യൂഡൽഹി: രാജ്യത്ത്​ ജൂലൈയിൽ വീണ്ടും 4.83 ബില്ല്യൺ ഡോളർ വ്യാപാരകമ്മി. 18 വർഷത്തിൽ ആദ്യമായി ജൂണിൽ വ്യാപാര മിച്ചം രേഖപ്പെടുത്തിയിരുന്നു.

സ്വർണം, കീടനാശിനികൾ, ഭക്ഷ്യ എണ്ണ, മെഡിക്കൽ -ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ തുടങ്ങിയവയിലെ ഇറക്കുമതി ജൂലൈയിൽ ഉയർന്നതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. അതേസമയം മൊത്തത്തിൽ ചരക്ക്​ ഇറക്കുമതിയിൽ 28 ശതമാനം ഇടിവ്​ രേഖപ്പെടുത്തി. ജൂണിൽ ഇത്​ 48 ശതമാനമായിരുന്നു.

രാജ്യത്തെ ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിലും ഇടിവ്​ രേഖപ്പെടുത്തി. ചില പ്രത്യേക ഉൽപ്പന്നങ്ങളുടെ കയറ്റുമതി ഉയർത്താനും കഴിഞ്ഞു. അരി, മറ്റു ധാന്യങ്ങൾ, ഇരുമ്പയിര്​, എണ്ണക്കുരു, തൊഴിലധിഷ്​ഠിത മേഖലകളിലെ ഉൽപ്പന്നങ്ങളായ പരുത്തി നൂൽ, കൈത്തറി, ചണം, പരവതാനി, ഗ്ലാസ്​വെയർ ഉൽപ്പന്നങ്ങൾ എന്നിവയുടെ കയറ്റുമതി ഉയർന്നു. എന്നാൽ പെട്രോളിയം ഉൽപ്പന്നങ്ങൾ, രത്​നങ്ങൾ, ആഭരണങ്ങൾ എന്നിവയുടെ കയറ്റുമതിയിൽ 50 ശതമാനത്തോളം ഇടിവ്​ രേഖപ്പെടുത്തി.

പെട്രോളിയം ഉൽപ്പന്നങ്ങൾ, രത്​നങ്ങൾ, ആഭരണങ്ങൾ എന്നിവ ഒഴികെയുളള ഉൽപ്പന്നങ്ങളിൽ കയറ്റുമതി ഉയർന്നത്​ ​പ്രോത്സാഹന ജനകമായ പ്രവണതയാണെന്ന്​ സാമ്പത്തിക വിദഗ്​ധർ പറയുന്നു.

കോവിഡ്​ 19 നെ തുടർന്നുണ്ടായ മാന്ദ്യത്തിൽ സുരക്ഷിത നിക്ഷേപമായി കണക്കാക്കുന്നതിനാലായിരിക്കാം സ്വർണ ഇറക്കുമതിയിൽ വൻവർധനയുണ്ടായതെന്നാണ്​ നിഗമനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ExportpharmaImportTrade Deficitgold
News Summary - July sees trade back in deficit as gold, pharma imports rise
Next Story