Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightജോയ് ആലുക്കാസ്...

ജോയ് ആലുക്കാസ് ലണ്ടനില്‍ രണ്ടാമത്​ ഷോറൂം തുറന്നു

text_fields
bookmark_border
ജോയ് ആലുക്കാസ് ലണ്ടനില്‍ രണ്ടാമത്​ ഷോറൂം തുറന്നു
cancel
camera_alt

ല​ണ്ട​നി​ലെ ഗ്രീ​ന്‍ സ്ട്രീ​റ്റി​ലെ 1-2 കാ​ള്‍ട്ട​ണ്‍ ടെ​റ​സി​ൽ ആ​രം​ഭി​ച്ച ജോ​യ്​ ആ​ലു​ക്കാ​സി​ന്‍റെ​ പു​തി​യ ഷോ​റൂം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ദു​ബൈ: ജോ​യ് ആ​ലു​ക്കാ​സ് ല​ണ്ട​നി​ൽ ര​ണ്ടാ​മ​ത്തെ ഷോ​റൂം ആ​രം​ഭി​ച്ചു. ഗ്രീ​ന്‍ സ്ട്രീ​റ്റി​ലെ 1-2 കാ​ള്‍ട്ട​ണ്‍ ടെ​റ​സി​ലാ​ണ്​ പു​തി​യ ഷോ​റൂം. ജോ​യ്​ ആ​ലു​ക്കാ​സ്​ ഗ്രൂ​പ്പി​ന്‍റെ ല​ണ്ട​നി​ലെ ഏ​റ്റ​വും വ​ലി​യ ജ്വ​ല്ല​റി ഷോ​റൂ​മാ​ണി​ത്. ഷോ​റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​നം ഈ ​മാ​സം 14ന് ​നി​ർ​വ​ഹി​ക്ക​പ്പെ​ട്ടു.

ന്യൂ​ഹാം കൗ​ണ്‍സി​ല്‍ ഡെ​പ്യൂ​ട്ടി മേ​യ​ര്‍ ജെ​യിം​സ് എ​സ്സ​ര്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ജോ​യ് ആ​ലു​ക്കാ​സ് ഗ്രൂ​പ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ജോ​ണ്‍ പോ​ള്‍ ആ​ലു​ക്കാ​സ്, ജോ​യ് ആ​ലു​ക്കാ​സ് ഗ്രൂ​പ് ഡ​യ​റ​ക്ട​ര്‍ സോ​ണി​യ ആ​ലു​ക്കാ​സ്, മ​റ്റ് പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. ക​ര​കൗ​ശ​ല വൈ​ദ​ഗ്ധ്യ​ത്തി​ന്‍റെ സൂ​ക്ഷ്മ​ത​യോ​ടെ നി​ർ​മി​ച്ച സ്വ​ർ​ണം, വ​ജ്രം, അ​മൂ​ല്യ ര​ത്‌​നാ​ഭ​ര​ണ​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ വി​പു​ല ശ്രേ​ണി​യാ​ണ്​ ഷോ​റൂ​മി​ല്‍ ഒ​രു​ക്കി​യി​രി​ക്കു​ന്നു.

യു.​കെ​യി​ൽ ര​ണ്ടാ​മ​ത്തെ ഷോ​റൂം തു​റ​ക്കു​ന്ന​തി​ല്‍ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ജോ​യ് ആ​ലു​ക്കാ​സ് ഗ്രൂ​പ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ജോ​ണ്‍ പോ​ള്‍ ആ​ലു​ക്കാ​സ് പ​റ​ഞ്ഞു. വി​വാ​ഹ​മു​ഹൂ​ര്‍ത്ത​ങ്ങ​ള്‍ മു​ത​ല്‍ ഡെ​യ്‌​ലി വെ​യ​ര്‍ വ​രെ​യു​ള്ള വ​സ്ത്ര​ങ്ങ​ള്‍ക്ക് അ​നു​യോ​ജ്യ​മാ​യ മ​നോ​ഹ​ര​മാ​യ ആ​ഭ​ര​ണ​ശേ​ഖ​ര​ങ്ങ​ളു​ടെ വി​പു​ല​മാ​യ ശ്രേ​ണി തി​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള അ​വ​സ​രം ഷോ​റൂ​മി​ലു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LondonShowroomJoy Alukas
News Summary - Joy Alukas opened second showroom in London
Next Story