Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightസർവീസ്​ ചാർജില്ല...

സർവീസ്​ ചാർജില്ല ലളിതമായ നടപടിക്രമവുമായി​ പോസ്​റ്റൽ ​ ബാങ്ക്​

text_fields
bookmark_border
സർവീസ്​ ചാർജില്ല ലളിതമായ നടപടിക്രമവുമായി​ പോസ്​റ്റൽ ​ ബാങ്ക്​
cancel

മുംബൈ: സർവീസ്​ ചാർജി​െൻറ പേരിൽ മറ്റ്​ ബാങ്കുകൾ ഉപഭോക്​താകളെ പിഴിയു​േമ്പാൾ യാതൊരു വിധ അധിക ചാർജുകളുമില്ലാതെ സേവനം ലഭ്യമാക്കുകയാണ്​ പോസ്​റ്റൽ പേയ്​മെൻറ്​ ബാങ്ക്​ സംവിധാനം. ലളിതമായ നടപടി ക്രമങ്ങളിലൂടെ പോസ്​റ്റൽ പേയ്​മെൻറ്​ ബാങ്കിങ്​ സംവിധാനം ഉപയോഗപ്പെടുത്താം. ഇതിനായി അടുത്തുള്ള പോസ്​റ്റ്​ ഒാഫീസിൽ സേവിങ്സ്​ അക്കൗണ്ട്​ ആരംഭിച്ചാൽ മതി.

ആധാർ ഉൾപ്പടെയുള്ള രേഖകളുമായി പോസ്​റ്റ്​ ഒാഫീസിനെ സമീപിച്ചാൽ സേവിങ്​സ്​ അക്കൗണ്ട്​ ആരംഭിക്കാം. 50 രൂപയാണ്​ അക്കൗണ്ടിൽ മിനിമം ബാലൻസായി വേണ്ടത്​. അക്കൗണ്ട്​ ആരംഭിച്ചാൽ ആവശ്യമുള്ളവർക്ക്​ എ.ടി.എം കാർഡ്​ ലഭ്യമാവും. എ.ടി.എം ഇടപാടുകൾ എത്​ ബാങ്കി​െൻറ കൗണ്ടർ വഴിയും നടത്താം. മറ്റ്​ ബാങ്കുകളിലേ പോലെ നിശ്​ചിത ഇടപാടുകൾക്ക്​ ശേഷം ചാർജ്​ പോസ്​റ്റൽ പേയ്​മെൻറ്​ ബാങ്കിങ്ങിൽ ചുമത്തില്ല. മിക്ക ഇടപാടുകൾക്കും സർവീസ്​ ചാർജ്​ ചുമത്തുന്ന പതിവും പോസ്​റ്റൽ പേയ്​മെൻറ്​ ബാങ്കിനില്ല.

എന്നാൽ, പോസ്​റ്റൽ പേയ്​മെൻറ്​ ബാങ്കിങ്​ സംവിധാനത്തിൽ ഡെബിറ്റ്​ കാർഡുകൾ മാത്രമേ ലഭ്യമാവുകയുള്ളു ക്രെഡിറ്റ്​ കാർഡുകൾ ലഭിക്കില്ല. സാമാന്യം ഭേദപ്പെട്ട പലിശയും നിക്ഷേപങ്ങൾക്ക്​  ബാങ്ക്​ നൽകും. പോസ്​റ്റൽ പേയ്​മെൻറ്​ ബാങ്കി​െൻറ മാതൃകയിൽ എയർടെല്ലും പേടിഎമ്മും ഇതിന്​ മുമ്പ്​ ​ ബാങ്കിങ്​ സേവനം ആരംഭിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Post's payments bank
News Summary - postal payment bank
Next Story