Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightപണം പോയാൽ...

പണം പോയാൽ അമാന്തമരുത്​, വിവരമറിയിക്കാൻ

text_fields
bookmark_border
പണം പോയാൽ അമാന്തമരുത്​, വിവരമറിയിക്കാൻ
cancel

ഡിജിറ്റൽ പേമ​െൻറി​​െൻറ കാലത്ത്​ പണം കൈയിൽകൊണ്ട്​ നടക്കാൻ മടിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്​. ക്രെഡിറ്റ്​, ഡെബിറ്റ്​ കാർഡുകളെയും മണി വാലറ്റുകളെയും ആശ്രയിക്കാനാണ്​ പലർക്കും താൽപര്യം. ഡിജിറ്റൽ ഇടപാടുകൾ വർധിച്ചതോടെ ഇൗ രംഗത്തെ തട്ടിപ്പുകളും ഇരട്ടിയായി. ഡിജിറ്റൽ ഇടപാടുകളിൽ പണം പോകുന്നവരുടെ എണ്ണം വർധിച്ചതോടെ റിസർവ്​ ബാങ്ക്​ ഒാഫ്​ ഇന്ത്യ കഴിഞ്ഞദിവസം വീണ്ടും മുന്നറിയിപ്പ്​ നൽകി​യിരിക്കുകയാണ്​. 

ഡിജിറ്റൽ ഇടപാടുകളിൽ പണം നഷ്​ടപ്പെടുന്നവർ ബാങ്കുകളെ വിവരമറിയിക്കാൻ അമാന്തിക്കരുത്​ എന്നാണ്​ നിർദേശം. എത്രവേഗം വിവരമറിയിക്കുന്നുവോ അത്രയും എളുപ്പത്തിൽ പണം തിരികെ അക്കൗണ്ടുകളിലെത്താനുള്ള മാർഗനിർദേശങ്ങളാണ്​ ബാങ്ക്​ പുറപ്പെടുവിച്ചിരിക്കുന്നത്​. അടുത്ത ദിവസങ്ങളിലായി എ.ടി.എം വഴിയും മറ്റും പണം പിൻവലിക്കുന്നവർ ഒരുകാര്യം ശ്രദ്ധിച്ചുകാണും. മുമ്പത്തേതിൽനിന്ന്​ വ്യത്യസ്​തമായി അതിവേഗത്തിൽ മൊബൈൽ സന്ദേശങ്ങളായും ഇ-മെയിലായും ‘അലർട്ട്​’ വരുന്നു; അക്കൗണ്ടിൽനിന്ന്​ ഇന്ന എ.ടി.എം വഴി ഇത്ര തുക പിൻവലിച്ചിട്ടുണ്ടെന്ന്​. ബാങ്കുകൾക്ക്​ റിസർവ്​ ബാങ്ക്​ കർശന നിർദേശം നൽകിയതി​​െൻറ ഫലമാണ്​ ഇൗ ശുഷ്​കാന്തി. 

ഇലക്ട്രോണിക്​ ബാങ്കിങ്​​ ട്രാൻസാക്​ഷൻ നടത്തുന്ന ഉപഭോക്​താക്കൾക്ക്​ മൊബൈൽ സന്ദേശം വഴിയും ഇ^മെയിൽ സന്ദേശം വഴിയും അറിയിപ്പ്​ നൽകണമെന്ന കർശന നിർദേശമാണ്​ നൽകിയിരിക്കുന്നത്​. തങ്ങള​ുടെ അറിവ്​ കൂടാതെയാണ്​ ഇടപാട്​ നടന്നതെന്ന്​ അക്കൗണ്ട്​ ഉടമ അലർട്ട്​ ലഭിച്ച്​ മൂന്ന്​ പ്രവൃത്തി ദിവസത്തിനുള്ളിൽ ബാങ്കിൽ പരാതി നൽകിയാൽ, നഷ്​ടപ്പെട്ട പണം പത്തുദിവസത്തിനകം അക്കൗണ്ടിൽ തിരികെയെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നാണ്​ ബാങ്കുകൾക്ക്​ നിർദേശം നൽകിയിരിക്കുന്നത്​​. പണം നഷ്​ടപ്പെട്ട്​ നാലുമുതൽ ഏഴുദിവസത്തിനകമാണ്​ അക്കൗണ്ട്​ ഉടമ വിവരമറിയിക്കുന്നതെങ്കിൽ, പണം തിരികെക്കിട്ടാനുള്ള സാധ്യത അതനുസരിച്ച്​ കുറയും. ഏഴു ദിവസത്തിനുശേഷമാണ്​ വിവരമറിയിക്കുന്നതെങ്കിൽ, ബാക്കി കാര്യങ്ങൾ ബാങ്കിന്​ തീരുമാനിക്കാം. 

തട്ടിപ്പുകൾ പലവിധം
‘വാനാക്രൈ’ വൈറസ്​ ആക്രമണത്തിൽനിന്ന്​ പല സ്​ഥാപനങ്ങളും മുക്​തമായിട്ടില്ല. വിവരം മോഷ്​ടിക്കുന്ന സ്​പൈവെയറുകൾക്കും മാൽവെയറുകൾക്കും ശേഷം കമ്പ്യൂട്ടറുകളെ പിടിച്ചുകെട്ടി ഉടമകളിൽനിന്ന്​ മോചനദ്രവ്യം ഇൗടാക്കുന്ന റാൻസംവെയറുകളുടെ ഭീഷണിയിലൂടെയാണ്​ പല സ്​ഥാപനങ്ങളും കടന്നുപോകുന്നത്​. പുതിയ സോഫ്​റ്റ്​വെയറുകൾക്ക്​ പുത്തൻ വൈറസ്​ ആക്രമണ ഭീഷണി നേരിടാനുള്ള കരുത്തില്ല എന്നതാണ്​ പ്രശ്​നം. ആഗോളതലത്തിൽ ഇടപാട്​ നടത്തുന്ന സ്​ഥാപനങ്ങൾ എവിടെ നിന്നാണ്​ ‘ആക്രമണം’ വരുന്നതെന്ന്​ തിരിച്ചറിയാൻ​േപാലും കഴിയാതെ നട്ടംതിരിയുകയാണ്​. ഇടപാടുകാർ അയക്കുന്ന ഇ^മെയിലുകൾ, അറ്റാച്ച്​ ചെയ്​ത്​ അയക്കുന്ന ഫയലുകൾ, ഡൗണ്‍ലോഡ് ചെയ്യുന്ന സോഫ്റ്റ്‌വെയറുകൾ തുടങ്ങി ഏത്​ വഴിയിലൂടെയും വൈറസുകൾ ബിസിനസ് നെറ്റ്‌വര്‍ക്കിലും പേഴ്‌സനല്‍ കമ്പ്യൂട്ടറിലുമൊക്കെ നുഴഞ്ഞുകയറാം.

കമ്പ്യൂട്ടർ നെറ്റ്​വർക്കിൽ സൂക്ഷിച്ചിരിക്കുന്ന  ഫയലുകള്‍ക്ക്​ രൂപമാറ്റംവരുത്തി, അത് തിരിച്ചു പഴയ സ്ഥിതിയിലാക്കുവാന്‍ പണം ചോദിക്കുന്ന ക്രിപ്‌റ്റോലോക്കിങ്ങും വ്യാപകമാണ്​. കമ്പ്യൂട്ടറി​െനത്തന്നെ നിശ്ചലമാക്കി പൂർവ സ്​ഥിതി പ്രാപിക്കാൻ മോചനപ്പണം നേടുന്നതും പതിവാണ്​. വ്യക്​തികളെ വെട്ടിലാക്കുന്നത്​ മൊബൈൽ ഫോൺ ഹാക്കിങ്​ വഴിയാണ്​. കണ്ണിൽകണ്ട ആപ്പുകളെല്ലാം ഇൻസ്​റ്റാൾ ചെയ്യുന്നവർ കരുതിയിരിക്കുക, മൊബൈൽ ഹാക്കിങ്​​ അധികവും ആപ്പുകൾ വഴിയാണ്​. ഫോണില്‍ സൂക്ഷിച്ച അക്കൗണ്ട്​ വിവരങ്ങൾ, പാസ്‌വേര്‍ഡുകള്‍ എന്നിവ മോഷ്​ടിച്ച്​ തട്ടിപ്പ്​ നടത്തുകയാണ്​ രീതി. 

മുന്നറിയിപ്പുമായി ബാങ്കുകളും
ഇടക്കാലത്തിനുശേഷം വീണ്ടും ഡിജിറ്റൽ പണമിടപാടിൽ തട്ടിപ്പ്​ വർധിച്ചതോടെ ബാങ്കുകളും മുന്നറിയിപ്പുകളും ജാഗ്രത നിർദേശങ്ങളും ശക്​തമാക്കിയിട്ടുണ്ട്​. 
തങ്ങൾ മൊബൈൽ സന്ദേശം വഴിയോ ഫോൺകാൾ വഴിയോ പാസ്​വേർഡും സി.വി.വി കോഡുമൊന്നും ആവശ്യ​െപ്പടാറില്ലെന്നും ബാങ്കിൽനിന്ന് എന്ന പേരിൽ വരുന്ന ഫോൺകാളുകൾക്ക് മറുപടിയായി പാസ്​വേർഡ് ഉൾപ്പെടെ രഹസ്യസ്വഭാവമുള്ള ഒരുവിവരവും കൈമാറരുത്​ എന്നുമാണ്​ മുന്നറിയിപ്പ്​. രഹസ്യ വിവരങ്ങൾ ആവശ്യപ്പെടുന്ന ഫോൺ സന്ദേശം വന്നാൽ ഉടൻ ബാങ്കി​െൻറ ഹോം ബ്രാഞ്ചുമായി ബന്ധപ്പെടണം.

െക്രഡിറ്റ് കാർഡ് വിവരങ്ങൾ, രഹസ്യ നമ്പർ എന്നിവ മറ്റാരുമായും പങ്കുവെക്കാതിരിക്കുക, കാർഡ് ഉപയോഗിച്ച് ഷോപ്പിങ്​ നടത്തുമ്പോൾ കൺമുന്നിൽ വെച്ചുതന്നെ സ്വൈപ്​ ചെയ്യാൻ നിർദേശിക്കുക, രഹസ്യകോഡ്​ സ്വയം എൻറർ ചെയ്യുക, കാർഡ് വഴി പണമടച്ചശേഷം ലഭിക്കുന്ന രശീതി സ്വന്തമെന്ന് ഉറപ്പുവരുത്തുക, സമ്മാനങ്ങൾ, പാരിതോഷികങ്ങൾ തുടങ്ങിയവക്കായി വ്യാപാര സ്​ഥാപനങ്ങൾ ബന്ധപ്പെടുമ്പോൾ എ.ടി.എം കാർഡ് വിവരങ്ങൾ ഫോണിൽ കൈമാറാതിരിക്കുക, സ്​മാർട്ട് ഫോണുകളിൽ ആപ്ലിക്കേഷനുകൾ, ഗെയിമുകൾ തുടങ്ങിയവ സ്​ഥാപിക്കുമ്പോൾ വിലപ്പെട്ട വിവരങ്ങൾ പുറത്തുപോകുന്നില്ലെന്ന് ഉറപ്പുവരുത്തുക, നിശ്ചിത കാലയളവിൽ പിൻനമ്പറുകൾ മാറ്റുക, ഫോൺ നമ്പറിൽ മാറ്റം വന്നാൽ ബാങ്കിനെ അറിയിക്കുക തുടങ്ങിയ നിർദേശങ്ങളാണ്​ വീണ്ടും നൽകിയിരിക്കുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:digital paymentkerala banking
News Summary - digital payment in kerala banking-business news
Next Story