Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightവെളുത്തുള്ളിക്ക്...

വെളുത്തുള്ളിക്ക് നല്ലകാലം​; വില റെക്കോഡിൽ

text_fields
bookmark_border
garlic
cancel
camera_alt

പെ​രു​മ​ല​യി​ലെ വി​ള​​​വെ​ടു​ക്കാ​ൻ പാ​ക​മാ​യ വെ​ളു​ത്തു​ള്ളി കൃ​ഷി

മ​റ​യൂ​ർ: ശീ​ത കാ​ല പ​ച്ച​ക്ക​റി​ക​ളു​ടെ ക​ല​വ​റ​യാ​യ കാ​ന്ത​ല്ലൂ​രി​ലും വ​ട്ട​വ​ട​യി​ലും വെ​ളു​ത്തു​ള്ളി വി​ള​വ് എ​ടു​ക്കു​ന്ന​തി​ന് മു​മ്പേ റെ​ക്കോ​ഡ് വി​ല ല​ഭി​ക്കു​ന്ന​ത് ക​ർ​ഷ​ക​ർ​ക്ക് ആ​ഹ്ലാ​ദ​മാ​യി. അ​സം ഉ​ൾ​പ്പെ​ടെ സം​സ്ഥാ​ന​ങ്ങ​ളി​ൽ പ്ര​ള​യ​ക്കെ​ടു​തി​യി​ൽ വെ​ളു​ത്തു​ള്ളി ഉ​ൽ​പാ​ദ​നം കു​റ​ഞ്ഞ​താ​ണ് വി​ല കൂ​ടാ​ൻ കാ​ര​ണ​മെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. കാ​ന്ത​ല്ലൂ​ർ, വ​ട്ട​വ​ട മേ​ഖ​ല​യി​ൽ കാ​ര​റ്റ്, കാ​ബേ​ജ്, ബീ​ൻ​സ് എ​ന്നി​വ​ക്കൊ​പ്പം സീ​സ​ണി​ൽ വെ​ളു​ത്തു​ള്ളി കൃ​ഷി​യും ചെ​യ്യു​ന്നു​ണ്ട്. നി​ല​വി​ൽ വി​പ​ണി​യി​ൽ ഒ​രു കി​ലോ വെ​ളു​ത്തു​ള്ളി 450 മു​ത​ൽ 650 രൂ​പ വ​രെ ഉ​ള്ള​ത്. എ​ന്നാ​ൽ, വ​ലി​യൊ​രു ശ​ത​മാ​നം ക​ർ​ഷ​ക​ർ ഇ​ത്ത​വ​ണ വെ​ളു​ത്തു​ള്ളി കൃ​ഷി ചെ​യ്തി​രു​ന്നി​ല്ല. മാ​ർ​ച്ച് മു​ത​ൽ വെ​ളു​ത്തു​ള്ളി വി​ള​വെ​ടു​പ്പ്​ തു​ട​ങ്ങും.

കാ​ന്ത​ല്ലൂ​ർ, വ​ട്ട​വ​ട മേ​ഖ​ല​യി​ൽ വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് വ​രെ ക​ർ​ഷ​ക​ർ കൃ​ഷി​യെ മാ​ത്രം ആ​ശ്ര​യി​ച്ചാ​ണ് ഉ​പ​ജീ​വ​നം ന​ട​ത്തി​വ​ന്നി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ ത​ല​മു​റ മാ​റ്റ​ത്തി​ൽ കൃ​ഷി പൊ​തു​വേ കു​റ​ഞ്ഞു. വ​ന്യ​മൃ​ഗ ശ​ല്യ​വും കൃ​ഷി​യു​ടെ വി​സ്തീ​ർ​ണ്ണം കു​റ​ച്ചു. നി​ല​വി​ൽ കൂ​ടു​ത​ൽ കൃ​ഷി ഭൂ​മി​യും ത​രി​ശാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Idukki NewsGarlicagriculture
News Summary - Good season for garlic; Price at record
Next Story