Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Featurechevron_rightഇവിടെയെല്ലാം...

ഇവിടെയെല്ലാം ജൈവമയം.....

text_fields
bookmark_border
State Seed Production Center,  Aluva
cancel
camera_alt

ആലുവയിലെ സംസ്ഥാന വിത്തുൽപാദന കേന്ദ്രം

ആലുവ: സംസ്ഥാനത്തെ ഏക ജൈവ സർട്ടിഫൈഡ് ഫാമാണ് ആലുവ തുരുത്തിലെ സംസ്ഥാന വിത്തുല്പാദനകേന്ദ്രം. ഇവിടെയെല്ലാം ജൈവമാണ്. ജൈവ കൃഷി രീതിയിൽ കൂടുതൽ പരീക്ഷണങ്ങളിലാണ് ഈ മാതൃക കേന്ദ്രം. നിലവിൽ കാർബൺ ന്യൂട്രൽ ഫാമായി മാറിയിരിക്കുകയാണ്. പെരിയാറിൻറെ തീരത്ത് ആലുവ തുരുത്തിൽ 1919ൽ കൃഷി പാഠശാലയായി ആരംഭിച്ച വിത്തുൽപാദന കേന്ദ്രം ജൈവകാർഷിക രംഗത്ത് മാതൃക സൃഷ്ടിക്കുകയാണ്. കാർബൺ തുലിതാവസ്ഥ നിലനിർത്തുന്നതിനായി പ്രകൃതിയോടിണങ്ങിയ ശാസ്ത്രീയമായ കൃഷിരീതികൾ ഇവിടെ പരീക്ഷിച്ചു വരുന്നു.രാസവളങ്ങളെ പൂർണമായും ഒഴിവാക്കി സുരക്ഷിത ഭക്ഷണവും ഫലഭൂയിഷ്ഠമായ മണ്ണും ലക്ഷ്യമിട്ടുള്ള കൃഷിരീതിയാണ് നടപ്പിലാക്കുന്നത്. 2012 മുതൽ പൂർണ്ണമായും ജൈവവളങ്ങളും ജൈവകീടനാശിനികളുമാണ് വിളകളിൽ ഉപയോഗിക്കുന്നത്.

സംയോജിത കൃഷി രീതിയാണ് ഇവിടെ നടപ്പിലാക്കി വരുന്നത്. നെൽകൃഷി ചെയ്യുന്ന പാടങ്ങളിൽ താറാവിനെ വിടുന്നത് വഴി കീടങ്ങളെ നശിപ്പിക്കുന്നതിനും, നിലം ഫലഭൂയിഷ്ഠം ആകുന്നതിനും കാരണമാകുന്നു. സംയോജിത കൃഷി രീതിയിലൂടെ മാലിന്യങ്ങൾ ഉൾപ്പെടുന്ന വസ്തുക്കളെല്ലാം ,നേരിട്ടോ, സംസ്ക്കരിച്ചോ മറ്റു കൃഷികളുമായി ബന്ധപ്പെടുത്തി ഉപയോഗപ്രദമാക്കാൻ കഴിയുന്നു. കാസർകോഡ് കുള്ളൻ പശു, മലബാർ ആട്, മത്സ്യം, കുട്ടനാടൻ താറാവ് ,കോഴി , തേനീച്ച, മണ്ണിര, എന്നിവയും കൃഷി ചെയുന്നുണ്ട്.


പാരിസ്ഥിതിക എൻജിനീയറിങ്ങിന്റെ ഭാഗമായി എള്ള്, തിന, റാഗി തുടങ്ങിയ വിളകളും കൃഷി ചെയ്യുന്നു. കാർബൺ ഫിക്സേഷന് ചോളം, റാഗി എന്നിവയുടെ കൃഷിയിലൂടെ സാധിക്കുന്നു. മൃഗങ്ങൾക്കും, പക്ഷികൾക്കും പ്രകൃതിദത്തമായ ഭക്ഷണപദാർത്ഥങ്ങളാണ് നൽകുന്നത്. പയർ, ശീമക്കൊന്ന എന്നിവയുടെ ഇല പച്ചില വളമായി ഉപയോഗിക്കുന്നു. വിളകളുടെ അവശിഷ്ടങ്ങൾ കൃഷിയിടത്തിൽ തന്നെ നശിക്കുന്നതും, അവശിഷ്ടങ്ങൾ കത്തിക്കുന്നതും ഒഴിവാക്കുന്നു. സന്ദർശകർ പ്ലാസ്റ്റിക് വസ്തുക്കൾ കൊണ്ടുവരുന്നത് അനുവദനീയമല്ല.

കൃഷിയിടങ്ങളിലെ കളകളെ നശിപ്പിക്കുന്നതിന് രാസകള നാശിനികൾ ഒഴിവാക്കി ശാസ്ത്രീയമായ രീതികൾ നടപ്പിലാക്കിവരുന്നു. കളകൾ പറിച്ചു കളയുകയും, കാലികളെ മേയാൻ വിടുകയും ചെയ്യുന്നു. കൃത്യമായ ഇടവേളകളിൽ മണ്ണ് പരിശോധന നടപ്പിലാക്കിവരുന്നു. എല്ലാകാലത്തും പ്രത്യേകിച്ച് വേനൽക്കാലത്ത് കൃഷിയിടം ജൈവ പുത കൊണ്ട് മൂടുന്നു. ഫാമിലെ നാടന്‍ പശുക്കളുടെ ചാണകം, ഗോമൂത്രം, ശീമക്കൊന്ന ഇല എന്നിവ ഉപയോഗിച്ച് വളര്‍ച്ച ത്വരകങ്ങളായ പഞ്ചഗവ്യം, കുണപ്പജല, വെര്‍മിവാഷ്, അമിനോഭിഷ് എന്നിവയും ജീവാണു വളമായ മൈക്കോറൈസ, കീടവികര്‍ഷിണിയായ എക്‌സ്‌പ്ലോഡ് (XPLOD) ഉല്പാദിപ്പിച്ച് വിൽപന നടത്തിവരുന്നു.


സീസണനുസരിച്ച് മഞ്ഞല്‍പൊടി, രാഗി, വെളിച്ചെണ്ണ, മത്സ്യം, മുട്ട എന്നിവയും ഇവിടെ വില്‍പ്പനക്കായി ലഭ്യമാക്കാറുണ്ട്. ബയോഗ്യാസ് പ്ലാൻറിൽ നിന്നുള്ള വാതകമാണ് പാചകത്തിനായി ഉപയോഗിക്കുന്നത്. പൂർണ്ണമായും കാർബൺ തുലിതാവസ്ഥ നിലനിർത്തുന്നതിന് കൂടുതൽ പ്രവർത്തനങ്ങൾ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ് വിത്തുല്പാദന കേന്ദ്രം. ഫാമിലെ അപൂർവ്വ വിത്തിനങ്ങൾ ഉൾപ്പെടെ ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കാൻ ലക്ഷ്യമിടുന്നു.

മണ്ണ് പരിശോധനയിലൂടെ മണ്ണിലെ സൂക്ഷ്മ ജീവജാലങ്ങളെ കണ്ടെത്തുന്നതിനുള്ള പ്രവർത്തനം നടത്തും. ഫാമിൻറെ പ്രവർത്തനം പൂർണ്ണമായി സൗരോർജ്ജത്തിലാക്കും. ഉൽപ്പന്നങ്ങൾ പൊതിയുന്നതിന് ജൈവവസ്തുക്കൾ ഉപയോഗിക്കാനും, പാകം ചെയ്യാതെ തന്നെ ഭക്ഷിക്കാൻ കഴിയുന്ന ആസാമിൽ നിന്നുള്ള വ്യത്യസ്ത നെല്ലിനമായ കുമോൾ സൗൾ (kumol soul) കൃഷിചെയ്യാനും ലക്ഷ്യമിടുന്നുണ്ട്. പുഴയുടെ തീരത്തെ മണ്ണ് സംരക്ഷിക്കുന്നതിന് തീറ്റപ്പുൽകൃഷിയും തീരത്ത് ആരംഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AluvaState Seed Production Center
News Summary - State Seed Production Center at Aluva Thuruth
Next Story