വെ​ള്ളാ​വൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന്‍റെ പ​ഴ​യ​കെ​ട്ടി​ടം

പൊ​ളി​ച്ചു​തു​ട​ങ്ങി​യ​പ്പോ​ൾ

വെള്ളാവൂർ പഞ്ചായത്ത് ഓഫിസ് കെട്ടിടം പൊളിച്ചുതുടങ്ങി

വെ​ള്ളാ​വൂ​ർ: കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ശോ​ച്യാ​വ​സ്ഥ​യി​ലാ​യ വെ​ള്ളാ​വൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് കെ​ട്ടി​ടം പൊ​ളി​ച്ചു​തു​ട​ങ്ങി. പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കാ​നാ​യാ​ണ് 1978ൽ ​നി​ർ​മി​ച്ച പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ച് തു​ട​ങ്ങി​യ​ത്. 4000 ച​തു​ര​ശ്ര​യ​ടി​യി​ൽ ഇ​രു​നി​ല​യി​ലാ​യി ആ​ധു​നി​ക നി​ല​വാ​ര​ത്തി​ലാ​ണ് പു​തി​യ​കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. ഗ​വ.​ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ. ജ​യ​രാ​ജി​ന്‍റെ ആ​സ്തി​വി​ക​സ​ന​ഫ​ണ്ടി​ൽ​നി​ന്ന്​ ഒ​രു​കോ​ടി 50 ല​ക്ഷം രൂ​പ​യും പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് 50 ല​ക്ഷം രൂ​പ​യും ചേ​ർ​ത്ത്​ ര​ണ്ട്​ കോ​ടി ചെ​ല​വ​ഴി​ച്ചാ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്.

നി​ല​വി​ൽ പ​ഞ്ചാ​യ​ത്ത് സ്ഥി​തി​ചെ​യ്തി​രു​ന്ന സ്ഥ​ല​ത്ത് ത​ന്നെ​യാ​ണ് പു​തി​യ മ​ന്ദി​രം നി​ർ​മി​ക്കു​ന്ന​ത്. ആ​ദ്യ​നി​ല​യി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ്, ജ​ന​പ്ര​തി​നി​ക​ളു​ടെ ഓ​ഫി​സു​ക​ൾ തു​ട​ങ്ങി അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ടാ​കും. മു​ക​ളി​ല​ത്തെ നി​ല​യി​ൽ അ​സി. എ​ൻ​ജി​നീ​യ​റു​ടെ​യും കു​ടും​ബ​ശ്രീ​യു​ടെ​യും തൊ​ഴി​ലു​റ​പ്പി​ന്‍റെ​യും ഓ​ഫി​സും കോ​ൺ​ഫ​റ​ൻ​സ് ഹാ​ളു​മു​ണ്ടാ​കും. പു​തി​യ​കെ​ട്ടി​ട​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് കൂ​ടി പ്ര​യോ​ജ​ന​പ്പെ​ടു​ന്ന വി​ധ​ത്തി​ലു​ള്ള കോ​ഫി​ഷോ​പ്പും ഉ​ണ്ടാ​കും. പു​തി​യ കെ​ട്ടി​ട​ത്തി​ന് സ​മീ​പം മി​നി ഓ​ഡി​റ്റോ​റി​യ​വും നി​ർ​മി​ക്കും. എ​ത്ര​യും വേ​ഗം നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ ടി.​എ​സ്. ശ്രീ​ജി​ത് പ​റ​ഞ്ഞു.

Tags:    
News Summary - The demolition of the Vellavur Panchayat office building has started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.