Posted On
date_range Updated On
date_range സാമൂഹിക വിരുദ്ധർ റോഡിൽ ശുചിമുറി മാലിന്യം തള്ളി
ഏറ്റുമാനൂർ: ഏറ്റുമാനൂർ പട്ടിത്താനം മണർകാട് ബൈപാസ് റോഡിൽ സാമൂഹിക വിരുദ്ധർ റോഡിന് നടുവിൽ ടാങ്കർ ലോറിയിലെത്തിച്ച ശുചിമുറി മാലിന്യം തള്ളി.
ഇതേ തുടർന്ന് വാഹനങ്ങൾ കടന്നുപോകുമ്പോൾ റോഡരികിലേക്ക് തെറിച്ച് മാലിന്യം പ്രദേശമാകെ പരന്ന നിലയിലായി. തുടർച്ചയായി ടാങ്കർ ലോറികളിൽ രാത്രിയുടെ മറവിൽ ശുചിമുറി മാലിന്യം തള്ളുന്നത് പതിവായതോടെ ജലജന്യ രോഗം പൊട്ടിപ്പുറപ്പെടുമെന്ന ആശങ്കയിലാണ് ജനം. സംഭവത്തിൽ ശക്തമായ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേർ പൊലീസ് പിടിയിലായതായി വിവരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.