ടാപ്പിങ് തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കാൻ പുതിയ വെബ്സൈറ്റ് ഉടൻ

പാ​ലാ: ടാ​പ്പി​ങ് തൊ​ഴി​ലാ​ളി​ക​ളെ കി​ട്ടാ​ത്ത സാ​ഹ​ച​ര്യം പ​രി​ഹ​രി​ക്കാ​ൻ ഐ.​എ​ൻ.​ആ​ർ ക​ണ​ക്ട് (INR Connect) എ​ന്ന പു​തി​യ വെ​ബ്സൈ​റ്റ് ഉ​ട​ൻ ലോ​ഞ്ച് ചെ​യ്യു​മെ​ന്ന് റ​ബ​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ എ​ൻ. ഹ​രി പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ൽ എ​വി​ടെ​യു​ള്ള റ​ബ​ർ ക​ർ​ഷ​ക​നും സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം. ടാ​പ്പ​ർ​മാ​ർ​ക്ക് ഏ​ജ​ൻ​സി​യാ​യോ ആ​ർ.​പി.​എ​സ് ആ​യോ ര​ജി​സ്റ്റ​ർ ചെ​യ്യാം. റ​ബ​ർ ബോ​ർ​ഡി​ന്‍റെ ലൈ​സ​ൻ​സ് അ​ല്ലെ​ങ്കി​ൽ മു​ൻ​പ​രി​ച​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​ണ് പ്ര​ധാ​ന യോ​ഗ്യ​ത. ഇ​ത് ഇ​ട​നി​ല സം​വി​ധാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും റ​ബ​ർ ബോ​ർ​ഡ് പാ​ലാ റീ​ജ്യ​ണ​ൽ ഓ​ഫി​സ് സ​ന്ദ​ർ​ശി​ച്ച ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് എ​ൻ. ഹ​രി പ​റ​ഞ്ഞു.

ആ​ർ.​പി.​എ​സ്.​സി​ക​ളി​ലേ​ക്കും ടാ​പ്പി​ങ് മേ​ഖ​ല​യി​ലേ​ക്കും യു​വാ​ക്ക​ളു​ടെ കൂ​ടി പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കാ​ൻ റ​ബ​ർ ബോ​ർ​ഡി​ന്‍റെ ട്രെ​യി​നി​ങ് സെ​ന്‍റ​റി​ൽ പ​രി​ശീ​ല​നം ന​ൽ​കും. സ​ർ​വ​ക​ലാ​ശാ​ല​ക​ളു​മാ​യി ചേ​ർ​ന്ന് യു​വാ​ക്ക​ളു​ടെ പു​തി​യ ആ​ശ​യ​ങ്ങ​ൾ സ്വീ​ക​രി​ക്കും. പു​തി​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് അ​സം​സ്കൃ​ത വ​സ്തു ന​ൽ​കി വി​പ​ണി​യി​ലെ​ത്തി​ക്കാ​ൻ സ​ഹാ​യി​ക്കും. സ്റ്റാ​ർ​ട്ട​പ്പ് മു​ദ്രാ യോ​ജ​ന, എം.​എ​സ്.​എം.​ഇ. സ്കീ​മു​ക​ളു​മാ​യി ചേ​ർ​ന്ന് പു​തി​യ സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങാ​ൻ അ​വ​സ​ര​മൊ​രു​ക്കും.

ക​ഴി​ഞ്ഞ 100 ദി​വ​സ​ത്തി​നു​ള്ളി​ൽ 946 വ​നി​ത​ക​ൾ ടാ​പ്പി​ങ് പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി. കൂ​ടു​ത​ൽ വ​നി​ത​ക​ളെ ഈ ​രം​ഗ​ത്തേ​ക്ക് കൊ​ണ്ടു​വ​രും. ടാ​പ്പി​ങ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന നി​ര​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ൾ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് അ​റി​യി​ല്ല. വീ​ടു​വെ​ക്കാ​ൻ ധ​ന​സ​ഹാ​യം, മ​ക്ക​ൾ​ക്ക് അ​ഞ്ചാം ക്ലാ​സ് മു​ത​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം വ​രെ സ​ഹാ​യം, അ​പ​ക​ട ഇ​ൻ​ഷു​റ​ൻ​സ്, പെ​ൻ​ഷ​ൻ, മ​ക്ക​ളു​ടെ വി​വാ​ഹ ധ​ന​സ​ഹാ​യം എ​ന്നി​വ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ​ദ്ധ​തി​ക​ളു​ണ്ട്. ഹൈ​സ്പീ​ഡ് പ​ദ്ധ​തി​ക്കാ​യി 100 കോ​ടി അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും ഈ ​തു​ക ഉ​പ​യോ​ഗി​ച്ച് ആ​ർ.​പി.​എ​സു​ക​ളെ ശ​ക്തി​പ്പെ​ടു​ത്തു​ക​യും ധ​ന​സ​ഹാ​യം എ​ത്തി​ക്കു​ക​യും ചെ​യ്യു​മെ​ന്നും എ​ൻ. ഹ​രി അ​റി​യി​ച്ചു.

Tags:    
News Summary - Rubber Board to Launch 'INR Connect' Website to Address Tapping Worker Shortage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.