ശബരിമല തീർഥാടനം ആരോഗ്യ വകുപ്പ് പരിശോധന തുടങ്ങി
എരുമേലി: മണ്ഡല-മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് എരുമേലി, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം മേഖലകളിൽ പരിശോധന നടത്തി. ഹോട്ടലുകൾ, മറ്റു ഭക്ഷ്യവസ്തു നൽക്കുന്ന സ്ഥാപനങ്ങൾ എന്നിവയിൽ ജീവനക്കാർക്ക് മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റും കുടിവെള്ളത്തിന്റെ നിലവാരവും ഉറപ്പാക്കുമെന്നും ശുചിത്വ പരിശോധന കർശനമാക്കുമെന്നും മെഡിക്കൽ ഓഫിസർ ഡോ. ധന്യ സുശീലൻ അറിയിച്ചു.
തീർഥാടന കാലത്തിന് മുമ്പായി പൊതു കുടിവെള്ള സ്രോതസ്സുകളുടെയും ഹോട്ടലുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെയും ജല പരിശോധന പൂർത്തീകരിക്കും, കുടിവെള്ള സ്രോതസ്സുകളുടെ ക്ലോറിനേഷൻ, കൊതുക് നിവാരണ പ്രവർത്തനങ്ങൾ എന്നിവ ആരംഭിക്കുമെന്നും മെഡിക്കൽ ഓഫിസർ അറിയിച്ചു. എരുമേലി ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ പ്രമോദ് ബാബുവിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഹെൽത്ത് ഇൻസ്പെക്ടർമാരായ വിനോദ് കുമാർ, ബ്രിജേഷ്, ഷൈജു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.